കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ കുറ്റസമ്മതം നടത്തി... അല്ലേ സിപിഎം?

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: 'ഒടുവില്‍ കുറ്റസമ്മതം നടത്തി... അല്ലേ?' പുലിവാല്‍ക്കല്യാണം എന്ന സിനിമയില്‍ സലീം കുമാര്‍ പറയുന്ന ഈ ഡയലോഗ് ഓര്‍ത്തെടുക്കാന്‍ പറ്റുന്നുണ്ടോ... ഏതാണ്ട് അതുപോലെയാണ് ഇപ്പോള്‍ കാര്യങ്ങള്‍. പൊതുജനം സിപിഎമ്മിനോട് ഇതേ ചോദ്യം ചോദിക്കേണ്ട സ്ഥിതി.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ദേശീയ രാഷ്ട്രീയ സാഹചര്യം തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നതാണ് സിപിഎമ്മിന്റെ കുറ്റസമ്മതം. ഇക്കാര്യത്തില്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോക്ക് തെറ്റുപറ്റിയെന്ന് പാര്‍ട്ടി തന്നെ സമ്മതിച്ചു.

CPM Flag

കേരളത്തില്‍ പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റുകള്‍ നേടാമായിരുന്നു. ചില സീറ്റുകളിലെ തോല്‍വി ഞെട്ടിപ്പിക്കുന്നതായിരുന്നു സിപിഎം പോളിറ്റ് ബ്യൂറോ വിലയിരുത്തുന്നു.

വരാണസിയില്‍ നരേന്ദ്ര മോദിക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് തെറ്റായ തീരുമാനമായിരുന്നുവെന്നും ഇപ്പോള്‍ സിപിഎം തിരിച്ചറിയുന്നുണ്ട്. മോദിക്കെതിരെ മതേതരശക്തികള്‍ ഒറ്റക്കെട്ടായി മത്സരിക്കണമെന്ന് നേരത്തേ പല വേദികളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നതായിരുന്നു. എന്നാല്‍ സിപിഎംസ്വന്തം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശ് ഘടകമാണ് തീരുമാനമെടുത്തതെന്നാണ് സിപിഎം നല്‍കുന്ന വിശദീകരണം.

കേരളത്തിലും പശ്ചിമ ബംഗാളിലും ബിജെപി ഉണ്ടാക്കിയ മുന്നേറ്റം ആശങ്കാജനകമാണെന്നാണ് പോളിറ്റ് ബ്യൂറോ വിലയിരുത്തുന്നത്. ദേശീയതലത്തില്‍ മതേതര മുന്നണി രൂപീകരിക്കുന്നതില്‍ പരാജയപ്പെട്ടെന്നും സിപിഎം സമ്മതിക്കുന്നുണ്ട്.

പോളിറ്റ് ബ്യൂറോയില്‍ അവതരിപ്പിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കരാട്ട് ആണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

English summary
Polit Bureau failed to analyse socio-political situation: CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X