Get Updates
Get notified of breaking news, exclusive insights, and must-see stories!

ദരിദ്ര കുടുംബത്തിന് കിട്ടിയത് കോടികളുടെ നിധി; സ്വര്‍ണക്കൂമ്പാരം, എന്നാല്‍ 4 പോലീസുകാര്‍ ചെയ്തത്...

നിധി കിട്ടി കോടീശ്വരന്മാരായവരെ കുറിച്ച് മുത്തശ്ശിക്കഥകളില്‍ കേട്ടിട്ടുണ്ട്. നിധി കിട്ടിയവരെ പറ്റിച്ച് ധനികരായവരെ കുറിച്ചുള്ള സിനിമകളും ഇറങ്ങിയിട്ടുണ്ട്.... എന്നാല്‍ ഇത് കഥയല്ല. സ്വര്‍ണ നാണയങ്ങളുടെ നിധി സൂക്ഷിച്ചുവച്ച ദരിദ്ര കുടുംബത്തെ ഭീഷണിപ്പെടുത്തി അവ കൈക്കലാക്കുകയായിരുന്നു നാല് പോലീസുകാര്‍. കുടുംബം പരാതിപ്പെട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

മധ്യപ്രദേശിലെ അലിരാജ്പൂരിലുള്ള ദരിദ്ര കുടുംബത്തിനാണ് ജോലി സ്ഥലത്ത് നിന്ന് സ്വര്‍ണ നാണയങ്ങള്‍ കിട്ടിയത്. 240 ബ്രിട്ടീഷ് സ്വര്‍ണനാണയങ്ങളാണ് ഇവര്‍ക്ക് ലഭിച്ചത്. ഓരോന്നിനും നാല് ലക്ഷം രൂപ വരെ വിലമതിക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിധി ലഭിച്ച വിവരം രഹസ്യമായി അറിഞ്ഞ പോലീസുകാര്‍ ഇവരുടെ വീട്ടിലെത്തുകയായിരുന്നു.

gold-tressure

(പ്രതീകാത്മക ചിത്രം)

ഗുജറാത്തിലെ നവസാരി ജില്ലയില്‍ ജോലിക്ക് പോയതായിരുന്നു രംകുഭായിയും അവളുടെ കുടുംബവും. ഇവിടെയുള്ള പഴയ വീട് പൊളിച്ചുമാറ്റുകയായിരുന്നു ജോലി. വീട് പൊളിക്കുന്നതിനിടെയാണ് ഇവര്‍ക്ക് സ്വര്‍ണനാണയങ്ങള്‍ കിട്ടിയത്. 1922ലേതാണിതെന്ന് കരുതുന്നു. ബ്രിട്ടീഷ് രാജാവ് ജോര്‍ജ് ആറാമന്റെ ചിത്രം ആലേഖനം ചെയ്തതാണ് സ്വര്‍ണനാണയങ്ങള്‍.

ഇവ എന്ത് ചെയ്യണമെന്ന് അറിയാതെ ആദ്യം പകച്ചുപോയ രംകുഭായിയുടെ കുടുംബം പിന്നീട് മധ്യപ്രദേശിലെ തങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവന്നു. വീട്ടിനകത്ത് കുഴിച്ചിടുകയും ചെയ്തു. ഇത്തരം പുരാതന സ്വര്‍ണ നാണയശേഖരമോ നിധിയോ ലഭിച്ചാല്‍ റവന്യൂ ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന ചട്ടം കുടുംബം പാലിച്ചില്ല എന്നാണ് വിവരം.

പോലീസുകാര്‍ കഴിഞ്ഞ 19ന് രംകുഭായിയുടെ വീട്ടിലെത്തി സ്വര്‍ണം ആവശ്യപ്പെട്ടു. സിവില്‍ വേഷത്തിലാണ് അവര്‍ വന്നത്. ബലം പ്രയോഗിച്ച് അവ കൊണ്ടുപോയി. തൊട്ടടുത്ത ദിവസം രംകുഭായ് പോലീസില്‍ പരാതി നല്‍കി. പിടിവലിക്കിടയില്‍ പോലീസുകാരില്‍ നിന്ന് വീണുപോയ സ്വര്‍ണ നാണയം തെളിവായി രംകുഭായ് പരാതിക്കൊപ്പം സമര്‍പ്പിച്ചു.

സോന്‍ദ്വ പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ വിജയ് ദേവ്ദ, കോണ്‍സ്റ്റബിള്‍മാരായ രാകേഷ്, വീരേന്ദ്ര, സുരേന്ദ്ര എന്നിവരാണ് വീട്ടില്‍ വന്നതെന്നും സ്വര്‍ണം ബലം പ്രയോഗിച്ച് കൊണ്ടുപോയതെന്നും രംകുഭായ് പറയുന്നു. സ്വര്‍ണം കൈവശപ്പെടുത്തിയ ഉടനെ അവര്‍ സ്വകാര്യ വാഹനത്തില്‍ രക്ഷപ്പെട്ടു. നാല് പോലീസുകാരും ഇപ്പോള്‍ ഒളിവിലാണ്.

മധ്യപ്രദേശിലെ അലിരാജ്പൂര്‍, ജാബുവ ജില്ലകളിലുള്ള ദരിദ്രരും ആദിവാസികളും ഗുജറാത്തിലും രാജസ്ഥാനിലും ജോലി തേടി പോകാറുണ്ട്. കൂലി പണിയാണ് ഇവിടെയുള്ളവര്‍ ചെയ്യുന്നത്. ഗുജറാത്തിലെ കരാറുകാര്‍ ഇവരെ ജോലിക്കായി വിളിക്കാറുമുണ്ട്. അത്തരത്തില്‍ കരാര്‍ ലഭിച്ചപ്പോഴാണ് രംകുഭായിയും കുടുംബാംഗങ്ങളും ഗുജറാത്തിലെത്തിയത്.

രംകുഭായിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ പോലീസ് മേധാവി പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. ഇവര്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് കേസ് അന്വേഷിക്കുന്നത്. ഒരു സംഘം ഒളിവില്‍ പോയ പോലീസുകാരെ തേടി പുറപ്പെട്ടു. മറ്റൊരു സംഘം രംകുഭായിയെ കൂട്ടി ഗുജറാത്തിലേക്ക് തിരിച്ചു.

ഗുജറാത്തിലെ നവസാരി ജില്ലയിലെ ബിലിമോറയിലാണ് രംകുഭായിയും കുടുംബവും ജോലിക്ക് വന്നത്. ബസാര്‍ പള്ളിക്ക് മുമ്പിലുള്ള പുരാതന വീട് പൊളിക്കുകയായിരുന്നു ജോലി. ഇംതിയാസ് ബലിയ, ഷബീര്‍ ബലിയ എന്നിവരുടെ ഉടമസ്ഥയിലാണ് വീട്. ഇവര്‍ ലണ്ടനിലാണ്. പുതിയ വീട് നിര്‍മിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് പഴയ വീട് പൊളിച്ചുനീക്കാന്‍ ഇംതിയാസ് കരാര്‍ കൊടുത്തതായിരുന്നു. കരാറുകാരാണ് രംകുഭായിയെ ഏല്‍പ്പിച്ചത്.

അതേസമയം, വിഷയം അലിരാജ്പൂരില്‍ വലിയ വിവാദമായിരിക്കുകയാണ്. ദരിദ്ര കുടുംബത്തെ പറ്റിച്ച നാല് പോലീസുകാരെ അറസ്റ്റ് ചെയ്യണണമെന്നും കവര്‍ച്ച കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാവ് നഗര്‍ സിങ് ചൗഹാന്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. ഒളിവില്‍ പോയ പോലീസുകാര്‍ കുറ്റം നിഷേധിച്ച് വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. അലിരാജ്പൂരിന് പുറത്തുള്ള ജില്ലയിലെ പോലീസുകാര്‍ സംഭവം അന്വേഷിക്കണമെന്നാണ് പ്രതികളുടെ ആവശ്യം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+