കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് വേണ്ടി വ്യാജ വാർത്ത ചമയും; മുസ്ലീം യുവാക്കൾക്കെതിരെ വാർത്ത എഴുതും, ഓൺലൈൻ ഉടമ അറസ്റ്റിൽ!

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: 'പോസ്റ്റ്കാര്‍ഡ് ന്യൂസി'ന്റെ സ്ഥാപകന്‍ മഹേഷ് വിക്രം ഹെഗ്‌ഡെയെ ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. ഈ മാസം 18-ാം തിയ്യതി പ്രസിദ്ധീകരിച്ച വ്യാജവാര്‍ത്തയുടെ പേരിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ബെംഗളൂരു പോലീസ് കമ്മീഷണർ സുനീൽ കുമാർ പറഞ്ഞതായി ദി ന്യൂസ് മിനുട്ട്സ് റിപ്പോർട്ട് ചെയ്യുന്നു.

നേരത്തേ ശ്രാവണവെലഗോളയിലെ ഉത്സവത്തിനെത്തിയ ഒരു ജൈന സന്യാസി അപകടത്തില്‍ പെട്ടിരുന്നു. ഈ സംഭവത്തെ വളച്ചൊടിച്ച് സമൂഹത്തില്‍ വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന തരത്തിലാണ് പോസ്റ്റ്കാര്‍ഡ് ന്യൂസ് വാര്‍ത്ത നല്‍കിയത്. മാര്‍ച്ച് 18-ന് ഫേസ്ബുക്ക് പേജില്‍ അപകടത്തില്‍ പെട്ട് ചികിത്സ തേടിയ ജൈന സന്യാസിയുടെ ചിത്രം ഉള്‍പ്പെടെ പോസ്റ്റ്കാര്‍ഡ് ന്യൂസ് പോസ്റ്റ് ചെയ്തിരുന്നു.

Mahesh Vikram Hegde

Photo Credit: The News Minutes

വളരെ ദു:ഖകരമായ വാര്‍ത്ത. കര്‍ണ്ണാടകയില്‍ ജൈന സന്യാസി മുസ്‌ലിം യുവാക്കളാല്‍ ആക്രമിക്കപ്പെട്ടിരിക്കുന്നു. സിദ്ധരാമയ്യയുടെ കര്‍ണ്ണാടകയില്‍ ആരും സുരക്ഷിതരല്ല.' എന്ന തലവാചകത്തോടെയയായിരുന്നു പോസ്റ്റ് ഷെയർ ചെയ്തത്. റാണി ചെന്നമ്മയേയും ഒനാകെ ഒബാവയേയും (Onake Obava) പറ്റി പ്രസിദ്ധീകരിച്ച വ്യാജവാര്‍ത്തകളിന്മേല്‍ സഞ്ജയ് നഗര്‍ എന്ന വ്യക്തിയും ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്. രണ്ട് പരാതികളിന്മേലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

'ജൈന സന്യാസിയെ ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. അല്ലാതെ ഹെഗ്‌ഡെ അവകാശപ്പെടുന്നതു പോലെ മുസ്‌ലിം യുവാക്കള്‍ ആക്രമിച്ചിട്ടല്ല. ഹെഗ്‌ഡെയെ അറസ്റ്റ് ചെയ്തത് സത്യമാണ്.' എന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ദി ന്യൂസ് മിനുട്സ് റിപ്പോർട്ട് ചെയ്യുന്നു.

English summary
Bengaluru Central Crime Branch on Thursday evening arrested Mahesh Vikram Hegde, founder of news website Postcardnews, known for spreading fake stories.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X