Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിങ്ങള്‍ നാട് വിടണമെന്ന് ഭീഷണി..!! ഉത്തര്‍പ്രദേശില്‍ തനിനിറം കാണിച്ച് ബിജെപി..!!

ബറേലി: സമാജ്വാദി പാര്‍ട്ടിയുടെ ഭരണത്തിലായിരുന്ന ഉത്തര്‍പ്രദേശില്‍ ഒരു ഇടവേളയ്ക്ക് ശേഷമാണ് ബിജെപി വന്‍ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. സമാജ് വാദി പാര്‍ട്ടിയുടെ കരുത്തായിരുന്നു മുസ്ലിം- യാദവ വോട്ടുകള്‍ ഇത്തവണ ഒപ്പം നിന്നില്ല.

Read Also: കുണ്ടറയിലെ പത്തുവയസ്സുകാരിയെ പീഡിപ്പിച്ചത് അച്ഛനോ...?? അമ്മയടക്കം ആറുപേര്‍ കസ്റ്റഡിയില്‍..!!

Read Also: മിഷേലിന്റെ മരണ ശേഷവും 12 മെസ്സേജുകളയച്ചു..!! ക്രോണിന്റെ ഫോണ്‍ രഹസ്യങ്ങളുടെ വാതില്‍ തുറക്കുന്നു.. !!

തിരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരത്തില്‍ വന്നതോടെ ബിജെപി തങ്ങളുടെ തനിനിറം ഉത്തര്‍പ്രദശില്‍ കാട്ടിത്തുടങ്ങുകയാണ് എന്നതിന്റെ സൂചനകളാണ് ബറേലി ഗ്രാമത്തില്‍ നിന്നും വരുന്നത്.

മുസ്ലിംങ്ങൾ നാടുവിടണം

മുസ്ലിംങ്ങളായ ആളുകള്‍ ഉടന്‍ നാടുവിടണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്ററുകളാണ് ബറേലിയിലെങ്ങും. ബറേലിയിലെ ജിയാനാഗ്ല എന്ന ഗ്രാമത്തിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

വിജയത്തിന് പിന്നാലെ വർഗീയത

മുസ്ലിം വിരുദ്ധ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട വിവരം ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ വന്‍വിജയത്തിന് പിന്നാലെയാണിത് എന്നത് ശ്രദ്ധേയമാണ്.

ട്രംപ് ചെയ്തത് ഇവിടെയും

ഉത്തര്‍പ്രദേശില്‍ ബിജെപിയാണ് അധികാരത്തിലുള്ളത്. ഡൊണാള്‍ഡ് ട്രംപ് അമേരിക്കയിലെ മുസ്ലിംങ്ങളോട് ചെയ്യുന്നത് തന്നെ ഇവിടുത്തെ മുസ്ലിംങ്ങളോടും ചെയ്യും എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.

വർഷാവസാനത്തോടെ നാട് വിടണം

ഈ വര്‍ഷമവസാനത്തോടെ മുസ്ലിംങ്ങള്‍ നാടുവിടണമെന്നും പോസ്റ്ററുകളില്‍ ഭീഷണി മുഴക്കിയിരിക്കുന്നു. ഇല്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ മുസ്ലീംങ്ങള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

ഗാർഡിയൻ ബിജെപി എംപി

ഗ്രാമത്തിലെ ഹിന്ദുക്കള്‍ എന്നാണ് മുസ്ലിംങ്ങളെ ഭീഷണിപ്പെടുത്തുന്ന പോസ്റ്ററിന് താഴെ എഴുതിയിരിക്കുന്നത്. മാത്രമല്ല പോസ്റ്ററിലെ ഗാര്‍ഡിയന്റെ പേര് ഒരു ബിജെപി എംപിയുടേതുമാണ്. ഹിന്ദിയിലാണ് പോസ്റ്ററെഴുതിയിരിക്കുന്നത്.

വെറും 200 മുസ്ലിംങ്ങൾ

ബറേലിയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമമാണ് ജിയാനഗ്ല. രണ്ടായിരത്തി അഞ്ഞൂറോളം ആളുകളാണ് ഇവിടെ താമസിക്കുന്നത്. അതില്‍ ഇരുന്നൂറോളം പേര്‍ മാത്രമാണ് മുസ്ലിങ്ങള്‍.

പോസ്റ്ററുകൾ വന്ന വഴി

ഞായറാഴ്ച രാത്രിയോടെയാണ് ഗ്രാമത്തില്‍ പോസ്റ്ററുകള്‍ പതിച്ചതെന്ന് കരുതുന്നു. തിങ്കളാഴ്ച രാവിലെയാണ് ഗ്രാമീണര്‍ പോസ്റ്ററുകള്‍ കണ്ടത്. ഞായറാഴ്ച രാത്രി വരെ ഗ്രാമത്തില്‍ ഹോളി ആഘോഷം നടന്നിരുന്നു.

5 പേർ പിടിയിൽ

സംഭവത്തെക്കുറിച്ച് ചോദ്യം ചെയ്യുന്നതിനായി ഗ്രാമത്തിലെ 5 യുവാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തലേ ദിവസത്തെ ഹോളി ആഘോഷങ്ങള്‍ക്കിടെ എപ്പോഴാണ് പോസ്റ്ററുകള്‍ പതിച്ചതെന്ന് അറിയില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

പോസ്റ്ററുകൾ നീക്കി

മുസ്ലിംങ്ങള്‍ക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് വിവാദമായതോടെ പോലീസും ജില്ലാ ഭരണകൂടത്തിന്റെ പ്രതിനിധികളും സ്ഥലത്തെത്തി അവ നീക്കം ചെയ്തു. എന്നാല്‍ ചിലത് ഇപ്പോഴും അവിടെയുണ്ട്.

മുസ്ലിം സ്ഥാനാർത്ഥിയില്ലാതെ

ഏകദേശം നാല് കോടിയോളം മുസ്ലിങ്ങളുള്ള സംസ്ഥാനമാണ് ബിജെപി. എന്നാല്‍ ഒരൊറ്റ മുസ്ലിം സ്ഥാനാര്‍ത്ഥിയെപ്പോലും നിര്‍ത്താതെയാണ് ഇത്തവണ ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. വന്‍ വിജയം സ്വന്തമാക്കിയതോടെ ബിജെപിയുടെ വര്‍ഗീയത മറനീക്കി പുറത്ത് വരികയാണെന്നാണ് ആക്ഷേപം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+