കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പന്തിന്റെ അപകടത്തിന് കാരണം റോഡിലെ കുഴി'; പൊലീസ് അന്വേഷണത്തിനിടെ നാട്ടുകാര്‍ പറഞ്ഞത്

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ കാര്‍ അപകടത്തെ കുറിച്ച് പൊലീസ് വിശദമായി അന്വേഷിക്കും. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. എന്നാല്‍ ഋഷഭ് പന്തിന്റെ വാഹനം അപകടത്തില്‍പ്പെട്ട സ്ഥലത്ത് മറ്റ് നിരവധി അപകടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും കുറേ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയിട്ടുണ്ടെന്നും പ്രദേശവാസികളായ രവീന്ദ്ര രതി, പങ്കജ് കുമാര്‍, പ്രവീണ്‍ കുമാര്‍ എന്നിവര്‍ പറഞ്ഞു.

ഈ മേഖലയില്‍ അപകട സാധ്യത വളരെ കൂടുതലാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാട്ടുകാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. റോഡില്‍ ഒരു കുഴിയുണ്ടായിരുന്നെന്നും ഇത് കാരണമാണ് പന്തിന് ബാലന്‍സ് ലഭിക്കാതിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. ഈ കുഴി ഒറ്റ രാത്രികൊണ്ട് രൂപപ്പെട്ടതാണെന്നും അവര്‍ പറയുന്നു. ഈ റോഡില്‍ അപകടം പെരുകുമ്പോഴും അറ്റകുറ്റപ്പണികള്‍ നടത്താന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

pant

വെള്ളിയാഴ്ചയാണ് പന്തിന്റെ കാര്‍ ഡല്‍ഹി-ഡെറാഡൂണ്‍ ഹൈവേയില്‍ ഡിവൈഡറില്‍ ഇടിച്ച് അപകടം സംഭവിച്ചത്. പരിക്കേറ്റ പന്ത് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതുവഴി പോയ ബസ് ഡ്രൈവര്‍ സുശീല്‍ മാനും കണ്ടക്ടര്‍ പരംജീത്തും ബസിനുള്ളിലെ യാത്രക്കാരും പന്തിന്റെ രക്ഷയ്ക്കെത്തിയത്. അപകടം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും വ്യക്തമായ കാരണങ്ങള്‍ പുറത്തുവന്നിട്ടില്ല. ഡ്രൈവിംഗിനിടെ പന്ത് ഉറങ്ങിപ്പോയതാണെന്നാണ് പൊലീസ് അറിയിച്ചത്.

ബര്‍ഗര്‍ കഴിക്കാന്‍ പോയതിന് ബിഎംഡബ്ല്യൂ തൊഴിലാളിയെ പുറത്താക്കി..തൊഴിലാളിക്ക് കിട്ടിയത് 17 ലക്ഷംബര്‍ഗര്‍ കഴിക്കാന്‍ പോയതിന് ബിഎംഡബ്ല്യൂ തൊഴിലാളിയെ പുറത്താക്കി..തൊഴിലാളിക്ക് കിട്ടിയത് 17 ലക്ഷം

അപകടം നടക്കുമ്പോള്‍ പന്ത് റോഡിലെ കുഴി ഒഴിവാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഡല്‍ഹി് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ ഡയറക്ടര്‍ ശ്യാം ശര്‍മ്മ നേരത്തെ പറഞ്ഞിരുന്നു. പന്ത് ഇപ്പോള്‍ ഡെറാഡൂണിലെ മാക്സ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്, അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. താരത്തിന്റെ കണ്ണിന് താഴെ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ടെന്ന വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

ഋഷഭ് പന്തിന്റെ വാഹനാപകടം റോഡിലെ കുഴി മൂലമാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞിരുന്നു. വഴിയില്‍ വന്ന കുഴിയാണ് അപകടത്തിന് കാരണമെന്നും അത് ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് റിഷഭിന്റെ കാര്‍ അപകടത്തില്‍ പെട്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

'ഒരു മനുഷ്യന് കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥയാവും. ഒരു നടിയാണ്, ജോലിക്കുപോവുന്ന ആളാണ്..' മാലാ പാർവതി'ഒരു മനുഷ്യന് കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥയാവും. ഒരു നടിയാണ്, ജോലിക്കുപോവുന്ന ആളാണ്..' മാലാ പാർവതി

അതേസമയം, അപകടം നടക്കുന്ന സമയത്ത് പന്ത് മദ്യപിച്ചിരുന്നില്ലെന്നും പൊലീസ് അറിയിച്ചിരുന്നു. പുറത്തുവന്ന അപകടത്തിന്റെ സി സി ടി വനി ദൃശ്യങ്ങളില്‍ അമിതവേഗത്തിലെത്തിയ കാര്‍ റോഡ് ഡിവൈഡറില്‍ ഇടിച്ച് മറിയുന്നതാണ് ഉണ്ടായിരുന്നത്. അദ്ദേഹം മദ്യപിച്ചിരുന്നെങ്കില്‍ 200 കിലോ മീറ്റര്‍ യാതൊരു അപകടത്തിലും പെടാതെ അദ്ദേഹത്തിന് എത്താന്‍ കഴിയില്ലെന്നും പൊലീസ് വ്യക്തമാക്കി. താന്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പന്ത് പൊലീസിനോടും പറഞ്ഞിരുന്നു.

English summary
Pothole in road caused Rishabh Pant's accident'; The locals said during the police investigation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X