കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കായി ലോകകപ്പില്‍ പന്തുതട്ടി, ഇന്ന് വെറും ഫുഡ് ഡെലിവെറി ഏജന്റ്; പൗലോമിക്ക് ജീവിതം പോരാട്ടം!!

Google Oneindia Malayalam News

കൊല്‍ക്കത്ത: ഇന്ത്യക്കായി പന്തുതട്ടി ലോകം മുഴുവന്‍ ശ്രദ്ധ നേടിയവര്‍ ധാരാളമുണ്ട്. അവരില്‍ പലരെയും നമ്മള്‍ ഓര്‍ത്തിരിക്കാറുണ്ട്. എന്നാല്‍ പ്രശസ്തിയിലേക്കുള്ള യാത്രയില്‍ തകര്‍ന്ന് പോയ എത്ര പേരെ നമുക്ക് അറിയാം. പലതും മാധ്യമങ്ങളില്‍ വരുമ്പോള്‍ മാത്രമാണ് നമ്മള്‍ അറിയുക. അത്തരമൊരു ദുരിത കഥയാണ് കൊല്‍ക്കത്തയിലെ ബെഹലയില്‍ നിന്നുള്ള പൗലോമി അധികാരിക്ക് പറയാനുള്ളത്.

ഇന്ത്യക്കായി ഫുട്‌ബോള്‍ കളിക്കുക എന്ന ഏതൊരാളുടെയും സ്വപനം ചെറുപ്പത്തിലേ സാധ്യമാക്കിയതാണ് പൗലൗമി. പക്ഷേ ജീവിതം അവരെ കാത്തിരുന്നത് വലിയ ദുരന്തമാണ്. ഇന്നവര്‍ ഫുഡ് ഡെലിവെറി ഏജന്റാണ്. അവരുടെ ജീവിതം ഇത്ര തകര്‍ന്ന് പോയത് എങ്ങനെയെന്ന് പരിശോധിക്കാം....

1

image credit: indiatimes.com

പൗലോമി ഇന്ത്യക്കായി അന്താരാഷ്ട്ര തലത്തിലും, ദേശീയ തലത്തിലും കളിച്ചവരാണ്. എന്നാല്‍ തന്റെ ഫുട്‌ബോള്‍ സ്വപ്‌നം, കടുത്ത ദാരിദ്ര്യവും, പരിക്കുകളും കാരണം ഉപേക്ഷിക്കേണ്ടി വരികയായിരുന്നു. ആരും സഹായിക്കാന്‍ പോലുമുണ്ടായിരുന്നില്ല. അങ്ങനെയുള്ളപ്പോള്‍ ജീവനെ പോലെ കണ്ടിരുന്ന ഫുട്‌ബോള്‍ ഉപേക്ഷിക്കുകയല്ലാതെ പൗലോമിക്ക് മുന്നില്‍ മറ്റ് വഴികളില്ലായിരുന്നു. ഫുഡ് ഡെലിവെറി സര്‍വീസാണ് പൗലോമിക്ക് ഇപ്പോഴുള്ള ജോലി. 12 മണിക്കൂര്‍ ഷിഫ്റ്റിന് ശേഷം ഫുട്‌ബോള്‍ കളിക്കാന്‍ അവര്‍ സമയം കണ്ടെത്തുന്നുണ്ട്.

2

image credit: indiatimes.com

ലോട്ടറിയെടുക്കാന്‍ പണം നല്‍കി കാമുകി, ബംപറടിച്ചപ്പോള്‍ കാമുകനുമായി ബ്രേക്കപ്പ്, പണവുമായി മുങ്ങിലോട്ടറിയെടുക്കാന്‍ പണം നല്‍കി കാമുകി, ബംപറടിച്ചപ്പോള്‍ കാമുകനുമായി ബ്രേക്കപ്പ്, പണവുമായി മുങ്ങി

അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ പൗലോമി ജീവിതം വൈറലായത്. സാമൂഹിക പ്രവര്‍ത്തകയായ അതീന്ദ്ര ചക്രവര്‍ത്തി നേരത്തെ പൗലോമിയുടെ വിവരങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇത് എല്ലാവരും ഏറ്റെടുത്തിരുന്നു. ചൊവ്വാഴ്ച്ച പൗലോമിയെ ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നേരിട്ട് വിളിക്കുകയും ചെയ്തു. അടുത്ത ദിവസം തന്നെ ഇവര്‍ അധികൃതരെ കാണുന്നുണ്ട്. ട്വിറ്ററില്‍ പ്രതിഷേധം ശക്തമാണ്. പൗലോമി ഡെലിവെറി ഏജന്റായത് മോശം കാര്യമല്ല. പക്ഷേ കഴിവുള്ള വ്യക്തിക്ക് ആ കഴിവിനൊത്ത ജോലി കിട്ടാത്തത് വലിയ നാണക്കേടാണെന്നും ഒരു യൂസര്‍ കുറിച്ചു.

3

image credit: indiatimes.com

പൗലോമിയുടെ ഫുട്‌ബോള്‍ ജീവിതം തകര്‍ന്നതിന് നിരവധി കാരണങ്ങളുണ്ട്. 2018ല്‍ അവര്‍ക്ക് കാലിന്റെ ലിഗ്മെന്റിനേറ്റ പരിക്കാണ് ജീവിതം തകര്‍ത്തത്. പരിശീലനത്തിനിടെ പരിക്ക്. ഇതേ തുടര്‍ന്ന് സര്‍ജറികള്‍ വേണ്ടി വന്നു. ശസ്ത്രക്രിയകള്‍ എല്ലാം വിജയമാണ്. കളിയിലേക്ക് അവര്‍ മടങ്ങി വന്നിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും പൗലോമിക്ക് പിന്നീടൊരിക്കല്‍ പോലും അവസരം ലഭിച്ചില്ല. എന്നാല്‍ അധിക കാലം അങ്ങനെ തുടരാന്‍ പൗലോമിക്ക് സാധിക്കുമായിരുന്നില്ല. വീട്ടിലെ സാഹചര്യങ്ങള്‍ അനുദിനം മോശമായി കൊണ്ടിരിക്കുകയായിരുന്നു.

4

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സൗദിയിലെ വീട് കണ്ടോ? മാസവാടക കോടികള്‍; താമസിക്കാന്‍ 17 മുറികള്‍ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സൗദിയിലെ വീട് കണ്ടോ? മാസവാടക കോടികള്‍; താമസിക്കാന്‍ 17 മുറികള്‍

കടുത്ത സാമ്പത്തിക പ്രതിസന്ധി പൗലോമിയെയും കുടുംബത്തെയും തകര്‍ത്ത് കളഞ്ഞു. അതോടെ ഫുട്‌ബോള്‍ ഉപേക്ഷിക്കുകയായിരുന്നു പൗലോമി. പകരം ഫുഡ് ഡെലിവെറി തിരഞ്ഞെടുക്കുകയായിരുന്നു. അതും ഡബിള്‍ ഷിഫ്റ്റാണ് അവര്‍ എടുക്കുന്നത്. പത്ത് മണി മുതല്‍ ഉച്ച രണ്ടര വരെ ആദ്യ ഷിഫ്റ്റുണ്ടാവും. പിന്നീട് ആറ് മണി മുതല്‍ രാത്രി ഒരു മണി വരെ നീളുന്ന രണ്ടാമത്തെ ഷിഫ്റ്റുമുണ്ടാവും. നാട്ടുകാരെ ബള്‍ട്ടി എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന പൗലോമിക്ക് പക്ഷേ പ്രതിസന്ധി ഘട്ടത്തില്‍ ആരും സഹായിക്കാന്‍ ഉണ്ടായിരുന്നില്ല.

5

പൗലോമിയുടെ പിതാവ് കിഷോര്‍ അധികാരിക്കും പറയാനുള്ളത് ദുരിതങ്ങളുടെ കഥയാണ്. തനിക്ക് മകള്‍ക്ക് വേണ്ടി ഒരു ജോഡി ഷൂസ് പോലും വാങ്ങി കൊടുക്കാന്‍ പറ്റിയിട്ടില്ലെന്ന് പറയുകയാണ് കിഷോര്‍. കൊവിഡ് സമയത്താണ് പൗലോമി ഈ ജോലിയിലേക്ക് പ്രവേശിച്ചത്. ആദ്യം ബൈക്കും, സ്‌കൂട്ടറുമെല്ലാം വാടകയ്‌ക്കെടുത്തായിരുന്നു ഡെലിവെറി ചെയ്തിരുന്നത്. പിന്നീട് പണം ലഭിച്ചപ്പോള്‍ ഒരു സൈക്കിള്‍ വാങ്ങി. നേരത്തെ 300 രൂപ വരെ നിത്യേന ലഭിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ മത്സരം ശക്തമായതോടെ ലഭിക്കുന്ന പണവും കുറഞ്ഞെന്ന് പൗലോമി പറയുന്നു. ഒരു ഡെലിവെറിയില്‍ നിന്ന് 30 രൂപ വരെയാണ് പൗലോമി ലഭിക്കാറുള്ളത്.

6

image credit: indiatimes.com

വിന്റര്‍ ഫുഡ് അടിപൊളിയാക്കിയാലോ? ഇതൊന്നും ഇനി മറക്കരുത്; എന്തൊക്കെ ഗുണങ്ങളുണ്ടെന്നറിയുമോ?

വനിതാ ജൂനിയര്‍ നാഷണല്‍ അണ്ടര്‍ 16 ടീമിന്റെ ഭാഗമായിരുന്നു പൗലോമി. ഈ ടീം ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ യോഗ്യതാ മത്സരത്തില്‍ പങ്കെടുത്തിരുന്നു. 2016 ഹോംലെസ് ലോകകപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട് പൗലോമി. ഗ്ലാസ്‌ഗോയില്‍ വെച്ചായിരുന്നു ഈ ടൂര്‍ണമെന്റ്. നിലവില്‍ ബിഎ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി കൂടിയാണ് പൗലോമി. അമ്മയെ രണ്ട് മാസം പ്രായമുള്ളപ്പോള്‍ നഷ്ടപ്പെട്ട പൗലോമി ഇത്രയും വലിയ കുതിപ്പുകള്‍ നടത്തിയത് ആരുടെയും സഹായമില്ലാതെയാണ്.

English summary
poulomi adhikary a footballer from kolkata who represent india, now a food delivery agent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X