കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകര്‍ക്ക് ആശ്വാസമായി പ്രധാനമന്ത്രി ഫസല്‍ ഭീമ യോചന

  • By Athul
Google Oneindia Malayalam News

ദില്ലി: പ്രകൃതിക്ഷോഭങ്ങള്‍ മൂലം ക്യഷി നശിക്കുന്ന കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താനായി കേന്ദ്ര സര്‍ക്കാര്‍ പ്രധാനമന്ത്രി ഫസല്‍ ഭീമ യോചന എന്ന പുതിയ പദ്ധിക്ക് രൂപം നല്‍കുന്നു. കുറഞ്ഞ പ്രീമിയം നിരക്കില്‍ കൂടുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ എന്നതാണ് പദ്ധതിയുടെ ആകര്‍ഷണം.

ഇതിലൂടെ പ്രകൃതിക്ഷോഭങ്ങള്‍ മൂലം നഷ്ടം സംഭവിക്കുന്ന കര്‍ഷകരെ കടക്കെണിയില്‍ നിന്ന് കരകയറ്റാന്‍ സാധിക്കും എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശ്വാസം. അടുത്ത വിളവെടുപ്പ് കാലം മുതല്‍ പദ്ധതി നടപ്പില്‍ വരുത്താനാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി.

farmers

മുമ്പും ഇതുപോലുള്ള ഇന്‍ഷുറന്‍സ് പദ്ധതികള്‍ കര്‍ഷകര്‍ക്കായി നടപ്പിലാക്കിയിട്ടുണ്ടെങ്കിലും അവയെല്ലാം പരാജയമായിരുന്നു. കൂടിയ പ്രീമിയവും കുറഞ്ഞ നഷ്ടപരിഹാരവും കര്‍ഷകരെ ഈ പദ്ധതികളില്‍ നിന്ന് പിന്മാറാന്‍ പ്രേരകമായി. കൂടാതെ പ്രാദേശിക പ്രശ്‌നങ്ങല്‍ക്ക് നഷ്ടപരിഹാരവും ലഭിച്ചിരുന്നുമില്ല.

എന്നാല്‍ പുതിയ പദ്ധതിയില്‍ ഇതില്‍ നിന്ന് വിഭിന്നമായി കര്‍ഷകര്‍ അടയ്ക്കുന്ന പ്രീമിയത്തിന് ശേഷം സര്‍ക്കാര്‍ അടയ്‌ക്കേണ്ട തുക 90 ശതമാനം ആണെങ്കില്‍ പോലും അത് നല്‍കും.

ആദ്യവര്‍ഷം പ്രീമിയം ഇനത്തില്‍ സബ്‌സിഡി നല്‍കുന്നതിനായി 5700 കോടിയും രണ്ടാം വര്‍ഷം 7200 കോടിയും മൂന്നാം വര്‍ഷം 8800 കോടിയുമാണ് കേന്ദ്രസര്‍ക്കാര്‍ മാറ്റി വച്ചിരിക്കുന്നത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 50 ശതമാനം കര്‍ഷകരെ പദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് നീക്കം. പുതിയ പദ്ധതിയുടെ വിജയത്തിനായി കര്‍ഷകരുമായും ഇന്‍ഷുറന്‍സ് കമ്പനികളുമായും ചര്‍ച്ചകള്‍ നടത്തിയതായി അധികൃതര്‍ പറഞ്ഞു.

English summary
The Union Cabinet on Wednesday approved the launch of Pradhan Mantri Fasal Bima Yojana (Prime Minister Crop Insurance Scheme) in which the premium rates to be paid by the farmers have been brought down substantially so as to enable more farmers avail insurance cover against crop loss on account of natural calamities. The scheme will come into effect from the upcoming kharif season.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X