വർഗീയ കലാപത്തിനിടെ അക്രമികളെ ഒറ്റയ്ക്ക് നേരിട്ടു: 15 പേരെ സംരക്ഷിച്ച് മാധുലിക സിങ്ങ്
ജയ്പൂർ: ഏപ്രിൽ 2 ന് രാജസ്ഥാനിലെ കരൗലിയിൽ നടന്ന കലാപത്തിനിടയിൽ അഭയം തേടി തന്റെ കടയിലേക്ക് ഓടിക്കയറിയ 15 ഓളം പുരുഷന്മാരെ ആക്രമിക്കാൻ ശ്രമിച്ച ജനക്കൂട്ടത്തിന് മുന്നിൽ 48 കാരിയായ ഒരു സ്ത്രീ ഒറ്റയ്ക്ക് നിന്നു, അവരിൽ ഭൂരിഭാഗവും മുസ്ലീങ്ങൾ. രാജസ്ഥാനിലെ കരൗളിയില്‍ ഈ മാസം രണ്ടാം തിയതി നടന്ന കലാപത്തിനിടെ 15 പുരുഷന്മാരെ സംരക്ഷിക്കുന്നതിന് വേണ്ടി അക്രമികളെ ഒറ്റയ്ക്ക് നേരിട്ട സ്ത്രീ അഭിന്ദന പ്രവാഹം. കലാപത്തിനിടെ അഭയം തേടി തന്റെ കടയിലേക്ക് ഓടിക്കയറിയ 15 ഓളം വരുന്ന മുസ്ലിം വിഭാഗത്തില്‍പ്പെടുന്ന പുരുഷന്മാരെ ആക്രമിക്കാൻ ശ്രമിച്ച ജനക്കൂട്ടത്തെ 48 വയസ്സുകാരിയായ മാധുലിക സിങ് എന്ന സ്ത്രീ ഒറ്റയ്ക്ക് നിന്ന് നേരിടുകയായിരുന്നു.
ഭർത്താവ് മരിച്ചതിന് ശേഷം കഴിഞ്ഞ അഞ്ച് വർഷമായി വസ്ത്രവ്യാപാരം നടത്തുന്ന മധുലിക സിംഗ് എന്ന രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ്. കലാപത്തിനിടയിലെ ഈ ഇടപെടലിന് പിന്നാലെ മാധുലികയെ പ്രശംസിച്ചുകൊണ്ട് നിരവധിയാളുകള്‍ രംഗത്ത് എത്തുകയും ചെയ്തു. ഹിന്ദു പുതുവത്സരത്തിന്റെ ആഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്ര മാധുലി കട നടത്തുന്ന മാർക്കറ്റിലൂടെയും കടന്നുപോയിരുന്നു.

നിരവധി മുസ്ലീങ്ങൾ താമസിക്കുന്ന പ്രദേശത്തേക്ക് ജാഥ പ്രവേശിച്ചതോടെ സംഘർഷം ആരംഭിക്കുകയും വളരെ പെട്ടെന്ന് തന്നെ ഒരു കലാപന്തരീക്ഷത്തിലേക്ക് മാറുകയും ചെയ്തു. കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ആളുകൾ നിലവിളിക്കുന്നതും കടയുടെ ഷട്ടറുകൾ വേഗത്തില്‍ വലിച്ചടയ്ക്കുന്നതിന്റേയും ശബ്ദവും താൻ കേട്ടുവെന്നാണ് സിംഗ് പറയുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് കാണാൻ പുറത്തേക്കിറങ്ങി. ഷോപ്പിംഗ് കോംപ്ലക്‌സിൽ നിന്ന് ആളുകൾ ഓടിപ്പോകാൻ ശ്രമിക്കുന്നതും അക്രമകാരികള്‍ ചില കടകള്‍ക്ക് തീയിടാന്‍ തുടങ്ങുന്നതും കണ്ടു.
"കലാപം പൊട്ടിപ്പുറപ്പെട്ടുവെന്ന് പറഞ്ഞ് ആളുകൾ ഓടുന്നതും അവരുടെ ഷട്ടറുകൾ താഴ്ത്തുന്നതും ഞാൻ കണ്ടു. ഈ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഗേറ്റ് പൂട്ടി ഞാൻ അവരോട് വിഷമിക്കേണ്ടെന്നും അകത്ത് സുരക്ഷിതരായി ഇരിക്കാനും പറഞ്ഞു. ഞാൻ അവരെ രക്ഷിച്ചു, കാരണം മറ്റെല്ലാറ്റിലുമുപരി മനുഷ്യത്വമാണ് പ്രധാനം," സിംഗ് പറഞ്ഞു. ഷോപ്പിംഗ് കോംപ്ലക്‌സിന്റെ മുകൾ നിലയിലുള്ള തന്റെ അപ്പാർട്ട്‌മെന്റിൽ അഭയം തേടി 15 പുരുഷന്മാർ ഓടി വന്നു. എങ്ങോട് പോവും എന്ന ആശങ്കയിലായിരുന്നു അവർ. ഇവർക്ക് പിന്നാലെ അക്രമി സംഘം എത്തിയെങ്കിലും അവരെ ഞാന്‍ തടഞ്ഞുവെന്നും മാധുലിക പറഞ്ഞു.
മാധുലികയുടെ ഇടപെടല്‍ തുറന്ന് പറഞ്ഞ് രക്ഷപ്പെട്ടവരും രംഗത്ത് എത്തി. ആളുകൾ എല്ലായിടത്തും ഓടിക്കൊണ്ടിരിക്കുകയായിരുന്നു. വടികളുമായി ജനക്കൂട്ടം ആളുകളെ തല്ലുകയും കടകള്‍ കൊള്ളയടിക്കുകയുമായിരുന്നു പക്ഷേ മധുലിക ദീദി ഞങ്ങളെ രക്ഷിച്ചു. വിഷമിക്കേണ്ടെന്ന് പറഞ്ഞു. തങ്ങള്‍ക്ക് ചായയും കടിയും തന്നതായും താലിബ് എന്ന യുവാവ് വ്യക്തമാക്കി. വർഷങ്ങളായി നല്ല ഒത്തൊരുമയിലാണ് ഞങ്ങള്‍ ജീവിക്കുന്നത്. എന്നാല്‍ ചിലർ ഇപ്പോള്‍ മനപ്പൂർവ്വം പ്രശ്നങ്ങളുണ്ടാക്കുയാണെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications