'യുപിയിൽ ലതാ മങ്കേഷ്കറിന്റെ പേരിൽ 8 കോടിയുടെ വീണ;വിദ്യാർത്ഥികൾക്ക് ഉപ്പും ചോറും';വിമർശിച്ച് പ്രകാശ് രാജ്
ദില്ലി: യുപിയിൽ സർക്കാർ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിന് ഉപ്പും ചോറും മാത്രം നൽകിയ സംഭവത്തിൽ വലിയ വിമർശനം ഉയരുകയാണ്. അയോധ്യയിലെ ചൗരേബസാര്‍ ഏരിയയിലുള്ള ദിഹ്വ പാണ്ഡെയുടെ പ്രൈമറി സ്‌കൂളിലായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതിനിടെ സംഭവത്തിൽ യുപി സർക്കാരിനെതിരെ രൂക്ഷവിമർശനം ഉയർത്തുകയാണ് നടൻ പ്രകാശ് രാജ്. കഴിഞ്ഞ ദിവസം അയോധ്യയിലെ 'ലതാ മങ്കേഷ്‌കർ ചൗക്ക്' ഉദ്ഘാടനം ചെയ്ത സംഭവവുമായി ബന്ധപ്പെടുത്തിയാണ് പ്രകാശ് രാജിന്റെ ര്രതികരണം. ലതാ മങ്കേഷ്‌ക്കറിന്റെ പേരില്‍ എട്ടു കോടിയുടെ 'വീണ' ഇവിടെ സ്ഥാപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് നടൻ രംഗത്തെത്തിയത്.

ഇന്നലെയായിരുന്നു ഇതിഹാസ ഗായിക ലതാ മങ്കേഷ്കറിന്റെ 93-ാം ജന്മദിനത്തോടനുബന്ധിച്ച് 40 അടി നീളമുള്ള ഒരു ഭീമൻ 'വീണ' അയോധ്യയിൽ 'ലതാ മങ്കേഷ്‌കർ ചൗക്കിൽ' സമർപ്പിച്ചത്. മുഖ്യമന്ത്രി അഖിലേഷ് യാദവ് ആയിരുന്നു ഉദ്ഘാടനം. സരയൂ നദിയുടെ തീരത്ത് 8 കോടി രൂപയ്ക്കാണ് 'ചൗക്ക്' തയ്യാറാക്കിയത്. 40 അടി നീളവും 12 മീറ്റർ ഉയരവുമുള്ള വീണയാണ് സ്ഥാപിച്ചത്.

14 ടണ്ണാണ് വീണയുടെ ഭാരം. ഗായികയുടെ 92 വർഷത്തെ ജീവിതത്തെ പ്രതിനിധീകരിക്കുന്ന 92 താമരകൾ, സപ്ത സ്വരങ്ങളെ പ്രതിനിധീകരിക്കുന്ന ഏഴ് തൂണുകൾ എന്നിവയും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ ഇത്രയും കോടി രൂപ ചിലവിടുന്ന സർക്കാരിന് വിദ്യാർത്ഥികൾക്ക് ഭക്ഷണം നൽകാൻ ആകുന്നില്ലേയെന്നാണ് പ്രകാശ് രാജ് ചൂണ്ടിക്കാട്ടിയത്. 'വീണ രാഷ്ട്രീയമായി' ഉപയോഗിക്കാം, അതേസമയം കുട്ടികൾക്ക് വെറും ഉപ്പും ചോറും വിളമ്പുന്നു', ജസ്റ്റ് ആസ്കിംഗ് എന്ന ഹാഷ് ടാഗോടെയാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. അതേസമയം നിരവധി പേർ പ്രകാശ്രാജിനെ പിന്തുണച്ച് കൊണ്ട് എത്തിയിട്ടുണ്ട്.

അതിനിടെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി ചോറും ഉപ്പും മാത്രം നൽകിയ സംഭവിത്തിൽ സ്കൂൾ പ്രിൻസിപ്പലിനെ സസ്പെന്റ് ചെയ്തു. ജില്ലാ മജിസ്ട്രേറ്റാണ് പ്രിന്‍സപ്പിലിനെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തിൽ വില്ലേജ് ഓഫീസർക്കും നോട്ടീസ് അയച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയായിരുന്നു നടപടി.

പ്രിൻസിപ്പൽ ദിഹ്വ പാണ്ഡെയ്ക്കെതിരെ നടപടി സ്വീകരിച്ചതായി അയോധ്യ ജില്ലാ മജിസ്ട്രേറഅറ് നിതീഷ് കുമാർ അറിയിച്ചു.സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അടിസ്ഥാന ശിക്ഷാ അധികാരി (ബിഎസ്എ) ആയിരിക്കും വിഷയം അന്വേഷിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു.കടുത്ത ആരോപണമാണ് പ്രിൻസിപ്പലിനെതിരെ രക്ഷിതാക്കൾ ഉന്നയിച്ചത്. പലപ്പോഴും ഉച്ചഭക്ഷണം ചാക്കിലിരുന്ന് കഴിക്കാൻ വിദ്യാർത്ഥികളെ നിർബന്ധിക്കാറുണ്ടെന്ന് രക്ഷിതാക്കൾ ആരോപിച്ചു. നിശ്ചിത പട്ടിക പ്രകാരമുള്ള ഭക്ഷണമല്ല വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്. മാത്രമല്ല പ്രിൻസിപ്പൽ പലപ്പോഴും സ്കൂളിൽ വരാർ ഇല്ലെന്നും ഇവർ ആരോപിച്ചു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications