പ്രണബ് മുഖർജിയുടെ ആരോഗ്യനില വഷളായതായി മെഡിക്കൽ ബുള്ളറ്റിൽ; സെപ്റ്റിക് ഷോക്കെന്ന അവസ്ഥ
ദില്ലി; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില വീണ്ടും വഷളായി. നിലവിൽ സെപ്റ്റിക് ഷോക്ക് എന്ന അവസ്ഥയിലാണെന്ന് ആർമി റിസർച്ച് ആന്റ് റഫൽ ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.
ഇന്നലെ മുതല്‍ പ്രണബ്മുഖര്‍ജിയുടെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണ്. ശ്വാസകോശത്തിലെ അണുബാധയെത്തുടർന്ന് പ്രണബ് മുഖർജി "സെപ്റ്റിക് ഷോക്ക്" എന്ന അവസ്ഥയിലാണ്. അദ്ദേഹത്തെ ഡോക്ടർമാരുടെ വിദഗ്ദ സംഘം പരിശോധിച്ച് വരികയാണ്. അദ്ദേഹം ആഴമേറിയ കോമാവസ്ഥയിലാണ്, വെന്റിലേറ്റർ സഹായത്തോടെയാണ് തുടരുന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അണുബാധയെ തുടർന്ന് രക്തസമ്മർദ്ദം താഴുകയും വൃക്കകളുടെ അവസ്ഥ തടസപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് സെപ്റ്റിക് ഷോക്ക്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രണബ് മുഖർ ആശുപത്രയിൽ ചികിത്സയിൽ തുടരുകയാണ്. ആഗസ്റ്റ് 19 ന് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതായി മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നിരുന്നു. ശ്വാസകോശത്തിൽ അണുബാധയുണ്ടായെന്നായിരുന്നു അധികൃതർ അറിയിച്ചത്. എന്നാൽ പിന്നീട് സ്ഥിതി മെച്ചപ്പെട്ടതായുള്ള റിപ്പോർട്ടുകളും ഉണ്ടായിരുന്നു. ഇതിനിടെയാണ് ഇന്ന് വീണ്ടും സ്ഥിതി വഷളായതായി ആശുപത്രി അധികൃതർ അറിയിച്ചത്.
കഴിഞ്ഞ 10 നാണ് പ്രണബ് മുഖർജിയെ കുളിമുറിയിൽ വീണ് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് തലച്ചോറിലെ രക്തം കട്ടപിടിച്ചത് നീക്കം ചെയ്യാനായി അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പിന്നാലെ അദ്ദേഹത്തിന് കൊവിഡും സ്ഥിരീകരിച്ചിരുന്നു.












Click it and Unblock the Notifications