കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡിടിവി ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് രാജിവെച്ച് പ്രണോയ് റോയിയും രാധികയും; നിയന്ത്രണമേറ്റെടുക്കാന്‍ അദാനി

Google Oneindia Malayalam News

ന്യൂദല്‍ഹി: എന്‍ ഡി ടി വി സ്ഥാപകരും പ്രൊമോട്ടര്‍മാരുമായ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും ചാനലിന്റെ പ്രൊമോട്ടര്‍ ഗ്രൂപ്പായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് രാജിവെച്ചു. ആര്‍ ആര്‍ പി ആര്‍ എച്ച് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ഇരുവരും രാജി വെച്ചതായി കമ്പനി ചൊവ്വാഴ്ച നടത്തിയ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.

എന്‍ ഡി ടി വിയില്‍ 29.18 ശതമാനം ഓഹരിയാണ് ആര്‍ ആര്‍ പി എല്‍ ഹോള്‍ഡിംഗിന് ഉള്ളത്. ഈ ഓഹരി അദാനി ഗ്രൂപ്പ് ഏറ്റെടുത്തതോടെയാണ് ആര്‍ ആര്‍ പി എല്‍ എച്ച് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പ്രണോയ് റോയിയും രാധിക റോയിയും പടിയിറങ്ങിയത്.

1

ഇവര്‍ക്ക് പകരം സഞ്ജയ് പുഗാലിയ, സുദീപ്ത ഭട്ടാചാര്യ, സെന്തില്‍ സിന്നയ്യ ചെങ്കല്‍വരയന്‍ എന്നിവരെ ഡയറക്ടര്‍മാരായി നിയമിക്കാന്‍ ആര്‍ ആര്‍ പി ആര്‍ ഹോള്‍ഡിംഗിന്റെ ബോര്‍ഡ് അനുമതി നല്‍കിയതായി എന്‍ ഡി ടി വിയുടെ എക്സ്ചേഞ്ച് ഫയലിംഗില്‍ അറിയിച്ചു.

'ഒരിടത്ത് തലപ്പത്ത് പുരുഷന്‍..'; സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതി പേരിന് മാത്രമായെന്ന് സതീദേവി'ഒരിടത്ത് തലപ്പത്ത് പുരുഷന്‍..'; സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതി പേരിന് മാത്രമായെന്ന് സതീദേവി

2

അതേസമയം ബി എസ് ഇ വെബ്സൈറ്റ് പ്രകാരം പ്രണോയ് റോയി ഇപ്പോഴും എന്‍ ഡി ടി വിയുടെ ചെയര്‍പേഴ്സണും രാധിക റോയ് എക്സിക്യൂട്ടീവ് ഡയറക്ടറുമാണ് എന്നാണ് കാണിക്കുന്നത്. അതേസമയം അദാനി ഗ്രൂപ്പ് എന്‍ ഡി ടി വിയുടെ മറ്റ് ഓഹരി ഉടമകളില്‍ നിന്നും 26 ശതമാനം ഓഹരി കൂടി വാങ്ങാനുള്ള ഓപ്പണ്‍ ഓഫറുമായി രംഗത്തെത്തിയിട്ടുണ്ട്.

തുടരെ തുടരെ ഭാഗ്യം, പണം കുമിഞ്ഞ് കൂടും, വ്യാപാരികള്‍ക്കും നല്ല സമയം; ഈ രാശിക്കാരുടെ ഭദ്ര രാജയോഗം തെളിഞ്ഞുതുടരെ തുടരെ ഭാഗ്യം, പണം കുമിഞ്ഞ് കൂടും, വ്യാപാരികള്‍ക്കും നല്ല സമയം; ഈ രാശിക്കാരുടെ ഭദ്ര രാജയോഗം തെളിഞ്ഞു

3

ഈ ആഗസ്റ്റിലാണ് അദാനി ഗ്രൂപ്പിന് ആര്‍ ആര്‍ പി എല്ലിന്റെ പൂര്‍ണ നിയന്ത്രണം ലഭിക്കുന്നത്. ഓപ്പണ്‍ ഓഫറായി വെച്ച 26 ശതമാനം ഓഹരി കൂടി അദാനി ഗ്രൂപ്പിന് ലഭിച്ചാല്‍ മൊത്തം ഓഹരി 55.18 ശതമാനമാകും. അങ്ങനെ വന്നാല്‍ അദാനി ഗ്രൂപ്പ് എന്‍ ഡി ടി വിയുടെ മാനേജ്‌മെന്റ് നിയന്ത്രണം പൂര്‍ണമായി ഏറ്റെടുക്കുന്നതിലേക്ക് ഇത് നയിക്കും.

സന്യാസിമാരെല്ലാം ലഹരി ഉപയോഗിക്കുന്നവര്‍; പുറത്താക്കി ക്ഷേത്രം പൂട്ടി അധികൃതര്‍സന്യാസിമാരെല്ലാം ലഹരി ഉപയോഗിക്കുന്നവര്‍; പുറത്താക്കി ക്ഷേത്രം പൂട്ടി അധികൃതര്‍

4

എന്‍ ഡി ടി വിയില്‍ പ്രണോയ് റോയിക്കും രാധികയ്ക്കും ഇതിന് പുറമേ 32.26 ശതമാനം ഓഹരിയാണ് ഉള്ളത്. എന്‍ ഡി ടി വിയുടെ 26 ശതമാനം അധിക ഓഹരികള്‍ക്കായി ഡിസംബര്‍ 5 വരെയാണ് ഓപ്പണ്‍ ഓഫര്‍ അദാനി ഗ്രൂപ്പ് നടത്തുന്നത്. അദാനിയുടെ ഓപ്പണ്‍ ഓഫര്‍ വില ഒരു ഷെയറിന് 294 രൂപ ആണ്. ചൊവ്വാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ എന്‍ ഡി ടി വി സ്റ്റോക്ക് 425.05 രൂപ എന്ന നിലയിലായിരുന്നു.

English summary
Prannoy Roy and Radhika Roy resign from NDTV Board of Directors after adani groups entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X