കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്പാൽ നിയമം; സർച്ച് കമ്മറ്റിക്ക് രൂപം നൽകി, മുന്‍ ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായ് അധ്യക്ഷ

Google Oneindia Malayalam News

ദില്ലി: ലോക്പാല്‍ ചെയര്‍മാന്‍, അംഗങ്ങള്‍ എന്നിവരെ ശുപാര്‍ശ ചെയ്യാൻ എട്ട് അംഗ സർച്ച് കമ്മറ്റിക്ക് കേന്ദ്ര സർക്കാർ രൂപം നൽകി. ലോക്പാല്‍ നിയമം നിലവില്‍വന്ന് നാലുവര്‍ഷത്തിന് ശേഷമാണ് ലോക്പാല്‍ നിയമനത്തിനായുള്ള കേന്ദ്രസർക്കാരിന്റെ ആദ്യ ചുവടുവെപ്പ്. സുപ്രീംകോടതി മുന്‍ ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായ് ആണ് കമ്മിറ്റിയുടെ അധ്യക്ഷ.

<strong>ശബരിമലയില്‍ സ്ത്രീകള്‍ കയറുമോ... അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; സുപ്രീം കോടതിയുടെ നിര്‍ണായക വിധി</strong>ശബരിമലയില്‍ സ്ത്രീകള്‍ കയറുമോ... അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; സുപ്രീം കോടതിയുടെ നിര്‍ണായക വിധി

ലോക്പാല്‍ നിയമത്തില്‍ അനുശാസിക്കുന്ന തരത്തിലുള്ള തിരഞ്ഞെടുപ്പായിരിക്കും നടക്കുകയെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പിടിഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പൊതുപ്രവര്‍ത്തകര്‍ക്ക് എതിരായ അഴിമതിക്കേസുകള്‍ അന്വേഷിക്കുന്നതിനുള്ള സംവിധാനമാണ് ലോക്പാല്‍.

Narendra Modi

എസ്ബിഐ മുന്‍ മേധാവി അരുന്ധതി ഭട്ടാചാര്യ, പ്രസാര്‍ ഭാരതി ചെയര്‍പേഴ്സണ്‍ എ. സൂര്യപ്രകാശ്, ഐ.എസ്.ആര്‍.ഒ മേധാവി എ.എസ്. കിരണ്‍കുമാര്‍, മുന്‍ അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സാഖാ റാംസിങ് യാദവ്, ഗുജറാത്ത് മുന്‍ പോലീസ് മേധാവി ഷബീര്‍ ഹുസൈന്‍ എസ് ഖന്‍ഡ്വാവാല, മുന്‍ രാജസ്ഥാന്‍ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ലളിത് കെ. പന്‍വാര്‍, രഞ്ജിത് കുമാര്‍ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് പ്രമുഖ അംഗങ്ങള്‍.

സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കുന്നതിനെതിരെ കോണ്‍ഗ്രസ് രംഗത്തു വന്നിരുന്നു. ഇതിനായി വിളിച്ചുചേര്‍ത്ത യോഗം കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ ബഹിഷ്‌കരിച്ചിരുന്നു. ലോക്പാല്‍ സെലക്ഷന്‍ കമ്മിറ്റിയില്‍ തന്നെ മുഴുവന്‍ സമയ അംഗമാക്കാത്തതില്‍ പ്രതിഷേധിച്ചാണ് മല്ലികാര്‍ജുന ഖാര്‍ഗെ കമ്മിറ്റിയെ തിരഞ്ഞെടുക്കുന്ന യോഗം ബഹിഷ്‌ക്കരിച്ചത്.

English summary
Lokpal search committee constituted, former Supreme Court judge Ranjana Prakash Desai to chair meetings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X