പികെയുടെ മാസ്സ് നീക്കം, പഞ്ചാബില്‍ പുതുമുഖങ്ങളെത്തും, മിഷന്‍ 2022ന് കമല്‍നാഥ് ഫോര്‍മുല!!
ദില്ലി: പ്രശാന്ത് കിഷോറിന് കൂടുതല്‍ റോള്‍ ഒരുക്കി രാഹുല്‍ ഗാന്ധി. സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഫോര്‍മുല പ്രശാന്ത് കിഷോറാണ് ഒരുക്കിയത്. പഞ്ചാബില്‍ അതിന്റെ തുടക്കം കണ്ടു കഴിഞ്ഞു. ഇനി വരാനിരിക്കുന്നത് ഹരിയാനയും രാജസ്ഥാനും പോലുള്ള സംസ്ഥാനങ്ങളാണ്. 2022ലേക്കുള്ള ഫോര്‍മുലാണ് തയ്യാറാക്കുന്നത്. കമല്‍നാഥിന് വന്‍ റോള്‍ ഉണ്ടാകുമെന്ന് ഉറപ്പായി കഴിഞ്ഞു. രാഹുലിന്റെ നീക്കങ്ങളില്‍ റിസ്‌ക് ഉണ്ടെന്നാണ് വിലയിരുത്തല്‍. പക്ഷേ 2019 പോലെ പാളിപ്പോകില്ലെന്ന് ഉറപ്പാണെന്ന് ടീം രാഹുല്‍ ഉറപ്പിക്കുന്നു.
സ്ത്രീപഥം ഫെയിം ആലീസ് ക്രിസ്റ്റി ഗോമസിന്‍റെ മനോഹരമായ ചിത്രങ്ങള്‍

കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ വോട്ടുബാങ്ക് യുവാക്കളാണ്. പഞ്ചാബില്‍ ഇവരെയാണ് കോണ്‍ഗ്രസ് ലക്ഷ്യമിട്ടത്. ഇവര്‍ക്കിടയില്‍ സര്‍വേ നടത്തി ആര് വരണമെന്ന് ഉറപ്പിച്ചു. നവജ്യോത് സിദ്ദുവിന് യുവാക്കളുടെ പിന്തുണ ഉണ്ടെന്ന് ഉറപ്പിക്കാന്‍ അവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചാണ് സര്‍വേ നടത്തിയത്. ഇത് പ്രശാന്ത് കിഷോറിന്റെ തന്ത്രമായിരുന്നു. അതില്‍ രാഹുല്‍ വിജയിക്കുകയും ചെയ്തു. സിദ്ദുവിന്റെ വരവോടെ 90 സീറ്റ് വരെ കോണ്‍ഗ്രസ് പഞ്ചാബില്‍ നേടുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ 77 സീറ്റാണ് ഉള്ളത്.

അമരീന്ദര്‍ സിംഗിനെ മാറ്റേണ്ടി വരുമെന്ന് നേരത്തെ പ്രശാന്ത് കിഷോര്‍ സൂചിപ്പിച്ചതാണ്. നാല് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ കൃത്യമായ സോഷ്യല്‍ എഞ്ചിനീയറിംഗിന്റെ ഭാഗമായി വന്നതാണ്. ഇതിലും അമരീന്ദറിനെ പരിഗണിച്ചിട്ടില്ല. കുല്‍ജിത്ത് സിംഗ് നഗ്ര ജാട്ട് സിഖ് വിഭാഗത്തിലുള്ളയാളാണ്. രാഹുലിന്റെ വിശ്വസ്തനാണ്. സുഖ്‌വീന്ദര്‍ സിംഗ് ഡാനി പട്ടികജാതി വിഭാഗത്തിലുള്ളയാളാണ്. ഇതും രാഹുലിന്റെ വിശ്വസ്തന്‍ തന്നെയാണ്. ഹിന്ദു വിഭാഗത്തില്‍ നിന്നുള്ള പവന്‍ ഗോയലും ലുബാന വിഭാഗത്തില്‍ നിന്നുള്ള സംഗത് സിംഗ് ഗില്‍സിയനും കിഷോറിന്റെ നിര്‍ദേശങ്ങളാണ്.

പഞ്ചാബില്‍ ഇനി ടീം രാഹുലാണ് കാര്യങ്ങള്‍ തീരുമാനിക്കുക. പുതുമുഖങ്ങള്‍ കൂടുതലായി ഇനിയും വരും. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് വേണ്ടവരുടെ ലിസ്റ്റ് പ്രശാന്ത് കിഷോര്‍ തയ്യാറാക്കുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് കടമെടുക്കുന്നതാണ് ഈ രീതി. ബംഗാളില്‍ പുതുഖങ്ങള്‍ വലിയ തോതില്‍ വിജയിച്ചിരുന്നു. 25 ശതമാനത്തോളം പുതുമുഖങ്ങള്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടാവും. പട്ടികയിലേക്കുള്ള പേരുകള്‍ കിഷോര്‍ രാഹുലിന് മുന്നില്‍ നിര്‍ദേശിക്കും.

അമരീന്ദറിനെതിരെ വ്യാപക പരാതി അടിത്തട്ട് മുതല്‍ പ്രകടമായിരുന്നു. പ്രശാന്ത് കിഷോറാണ് ഇത് രാഹുലിനെ അറിയിച്ചത്. ഈ ഭരണവിരുദ്ധ വികാരം മറികടക്കാനാണ് യുവാക്കളെ കൊണ്ടുവരുന്നത്. സിദ്ദുവിന്റെ ഫയര്‍ ബ്രാന്‍ഡ് രീതി കൂടിയാവുമ്പോള്‍ അത് വലിയൊരു തരംഗമാകുമെന്നാണ് കിഷോര്‍ നല്‍കുന്ന ഗ്രൗണ്ട് റിപ്പോര്‍ട്ട്. അതേസമയം പഞ്ചാബിന്റെ കാര്യം തീരുമാനത്തിലെത്തിച്ച കിഷോര്‍ ഇനി ഹരിയാനയിലേക്കാണ് പോകുന്നത്. ഇവിടെ കുമാരി സെല്‍ജയ്ക്കാണ് മുന്‍തൂക്കം. സംസ്ഥാന അധ്യക്ഷനായി ഭൂപീന്ദര്‍ ഹൂഡയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി സെല്‍ജയും എന്നതാണ് നീക്കം.

കമല്‍നാഥ് ആറ് സംസ്ഥാനങ്ങളിലേക്ക് രാഷ്ട്രീയ സന്ദേശവുമായി എത്തും. ദേശീയ റോളിന് മധ്യപ്രദേശില്‍ നിന്ന് തന്നെ കമല്‍നാഥിനെ പിന്തുണച്ചവരുണ്ട്. ഹൂഡയെ കണ്ട് അനുനയ നീക്കം കമല്‍നാഥ് നടത്തും. അതിനടുത്തത് രാജസ്ഥാനിലേക്കാണ്. സച്ചിന്റെ ടീമിനെ രാജസ്ഥാനില്‍ മന്ത്രിസ്ഥാനം ലഭിക്കാന്‍ കമല്‍നാഥ് സഹായിക്കും. ഗെലോട്ടിനെയും കാണും. സച്ചിനോട് ദേശീയ തലത്തിലേക്ക് വരാന്‍ കമല്‍നാഥ് ആവശ്യപ്പെടും. കമല്‍നാഥിനൊപ്പം പ്രവര്‍ത്തിക്കാനാണ് സച്ചിനും താല്‍പര്യം. മധ്യപ്രദേശില്‍ വിവേക് തന്‍കയെ പോലുള്ള നേതാക്കളെയാണ് കമല്‍നാഥ് പ്രമോട്ട് ചെയ്യുന്നത്.

300 മണ്ഡലങ്ങളിലെ ഡാറ്റയാണ് പ്രശാന്ത് കിഷോര്‍ ഇപ്പോള്‍ വിശകലനം ചെയ്യുന്നത്. മോദി വിരുദ്ധ വികാരം ഇവയില്‍ ഉണ്ടെങ്കിലും അത് പ്രതിപക്ഷത്തിന് അനുകൂലമാകുന്ന രീതിയിലേക്ക് വന്നിട്ടില്ല. രാഹുലിന് പകരം ഒരു ബദല്‍ ടീം എന്ന സംവിധാനമാണ് കിഷോറിന്റെ പ്ലാനിലുള്ളത്. 2014ല്‍ മോദിയെ ഒരു സൂപ്പര്‍ ഹീറോ ആക്കുന്ന രീതിയിലേക്ക് കൊണ്ടുവന്ന ചായ് പേ ചര്‍ച്ച അടക്കമുള്ള മോഡലുകള്‍ പ്രതിപക്ഷത്തും കിഷോര്‍ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ്. അത് കര്‍ശന നടപടിയെടുക്കുന്ന അഥവാ നിലപാടെടുക്കുന്ന നേതാവായി രാഹുല്‍ മാറണമെന്നാണ് നിര്‍ദേശം.

ബീഹാറിലെ തോല്‍വിയും രാഹുല്‍ കാര്യമായി കാണുന്നുണ്ട്. ഇവിടെ ദളിത് നേതാവ് അധ്യക്ഷനായി വന്നേക്കും. ഭക്തചരണ്‍ ദാസ് ഇത്തരമൊരു ആവശ്യം അറിയിച്ചിട്ടുണ്ട്. രു വനിതയെ കൊണ്ടുവരണമെന്ന ആവശ്യവും രാഹുലിന് മുന്നിലുണ്ട്. ഇവിടെ സര്‍വേ കിഷോര്‍ നടത്തി കൊണ്ടിരിക്കുകയാണ്. രാജേഷ് റാമിനാണ് ഇപ്പോള്‍ മുന്‍തൂക്കം. പ്രേംചന്ദ്ര മിശ്ര, ഷക്കീല്‍ അഹമ്മദ് എന്നിവരുടെ പേരും പരിഗണനയിലുണ്ട്. ലോക്‌സഭയില്‍ ബീഹാറില്‍ നിന്ന് പത്ത് സീറ്റാണ് കോണ്‍ഗ്രസ് ടാര്‍ഗറ്റ് ചെയ്യുന്നത്. അതിന് ശക്തമായ സംഘടനാ സംവിധാനം വേണമെന്ന് രാഹുലിനോട് പ്രിയങ്കയും നിര്‍ദേശിച്ചിട്ടുണ്ട്. ഈ മാറ്റങ്ങള്‍ പുതിയൊരു കോണ്‍ഗ്രസോ പുതിയൊരു രാഹുലിനെയോ കൊണ്ടുതരും എന്ന് അണികളും സമ്മതിക്കുന്നു.
ഉപ്പും മുളകിലെ അശ്വതി നായരുടെ വൈറലായ ചിത്രങ്ങള്‍












Click it and Unblock the Notifications