പ്രശാന്തിനെ കൊണ്ട് പൊറുതിമുട്ടി മമത, സോഷ്യല്‍ മീഡിയ അക്കൗണ്ട് അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് മന്ത്രി
ദില്ലി: പ്രശാന്ത് കിഷോറുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ മമത ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസില്‍ ഐപാക്കിനെ കൊണ്ട് വലിയ പ്രശ്‌നങ്ങളാണ് ഉണ്ടായിരിക്കുന്നത്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് അനുവാദമില്ലാതെ ഐപാക്ക് ഉപയോഗിച്ചുവെന്ന് മന്ത്രി ചന്ദ്രിമ ഭട്ടാചരാര്യ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇത് തൃണമൂലില്‍ ആകെ പ്രശ്‌നങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. പ്രശാന്തുമായുള്ള മമതയുടെ സൗഹൃദം ഇതോടെ വഷളായിരിക്കുകയാണ്. തൃണമൂലിന്റെ ദേശീയ പ്ലാനില്‍ നിന്ന് പുറത്തേക്ക് പോകാനാരിക്കുകയാണ് പ്രശാന്ത് കിഷോര്‍. 2024 തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കങ്ങളില്‍ വലിയ മാറ്റമാണ് ഇതോടെ വരാന്‍ പോകുന്നത്.

ശനിയാഴ്ച്ച മമത വിളിച്ച യോഗം ഐപാക്കിന്റെ ഭാവിയുടെ കാര്യത്തില്‍ നിര്‍ണായകമാണ്. തൃണമൂലിനുള്ളില്‍ പല നേതാക്കള്‍ക്കും ഐപാക്കിനെതിരെ വ്യാപക പരാതിയുണ്ട്. കാര്യങ്ങളെല്ലാം പ്രശാന്ത് തീരുമാനിക്കുന്ന രീതിയോട് മമതയ്ക്കും താല്‍പര്യമില്ല. സ്ഥാനാര്‍ത്ഥി പട്ടിക വരെ തിരുത്തുന്ന രീതിയാണ് പ്രശാന്തിനുള്ളതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. മമതയും അനന്തരവന്‍ അഭിഷേക് ബാനര്‍ജിയുമായി പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ വരെ ഐപാക്ക് കാരണമായെന്നാണ് വിലയിരുത്തല്‍. പ്രധാനമായും അഭിഷേകും പ്രശാന്തും ഒരുമിച്ച് ചെയ്യുന്ന കാര്യങ്ങള്‍ പാര്‍ട്ടിയിലെ നല്ലൊരു വിഭാഗത്തിനും താല്‍പര്യമില്ലാത്തതാണ്. ഇതിനിടെയാണ് മന്ത്രി തന്നെ ഐപാക്കിനെതിരെ രംഗത്ത് വന്നത്.
പ്രശാന്ത് കിഷോറിന്റെ ടീം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ദുരുപയോഗം ചെയ്തുവെന്ന് ഇവര്‍ പറയുന്നു. തന്റെ പേരില്‍ ഐപാക്ക് ട്വിറ്റര്‍ അക്കൗണ്ട് തന്നെ തിരഞ്ഞെടുപ്പിന് മുമ്പുണ്ടാക്കി. ഇന്ന് ആ അക്കൗണ്ടില്‍ നിന്ന് ഒരു വ്യക്തി ഒരു പദവിയെ കുറിച്ച് ഒരു പോസ്റ്റ് ഇട്ടിരിക്കുകയാണ്. എന്റെ അറിവില്ലാതെയാണ് ഈ പോസ്റ്റ് വന്നിരിക്കുന്നത്. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ചന്ദ്രിമ ഭട്ടാചാര്യ പറഞ്ഞു. ഒരു നേതാക്കളുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഐപാക്ക് കൈകാര്യം ചെയ്യുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇത്തരം വാദമുന്നയിക്കുന്നവര്‍ നുണ പറയുകയാണെന്നും ഐപാക്ക് വ്യക്തമാക്കി.
അതേസമയം തൃണമൂലുമായി തുടരാന്‍ ആഗ്രഹമില്ലെന്ന് പ്രശാന്ത് മമത ബാനര്‍ജിക്ക് മെസേജ് അയച്ചുവെന്ന് ബംഗാളി ദിനപത്രമായ ആനന്ദബസാര്‍ പത്രിക റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന് നന്ദി എന്നാണ് മമത അറിയിച്ചതെന്നും പത്രികയില്‍ പറയുന്നു. ഗോവയില്‍ ചിലര്‍ പ്രചാരണം നടത്തുന്നുണ്ട്.അതുകൊണ്ട് താന്‍ പോകുന്നില്ല. ഞാന്‍ മറ്റിടത്തേക്ക് പ്രചാരണത്തിനായി പോകുന്നുവെന്നും മമത നേരത്തെ പറഞ്ഞിരുന്നു. ഇത് അഭിഷേക് ബാനര്‍ജിയെ ഉദ്ദേശിച്ചാണെന്ന് സൂചനയുണ്ട്. ബംഗാള്‍ തിരഞ്ഞെടുപ്പിന്റെ സമയത്ത് തന്നെ ഐപാക്കിനെ കുറിച്ച് പരാതിയുണ്ടായിരുന്നു. പാര്‍ട്ടിയുടെ തീരുമാനങ്ങളില്‍ ഇടപെടുകയും, നേതാക്കളെ മാറ്റുകയും ചെയ്യുന്ന രീതി പല സീനിയര്‍ നേതാക്കളും അംഗീകരിച്ചിരുന്നില്ല.












Click it and Unblock the Notifications