Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രശാന്ത് കിഷോറിന് കോണ്‍ഗ്രസിന്റെ പച്ചക്കൊടി; രണ്ട് നിബന്ധനകള്‍... തീരുമാനം ഉടന്‍

ന്യൂഡല്‍ഹി: രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന് കോണ്‍ഗ്രസില്‍ ചേരുന്നതിന് പ്രത്യേക സമിതിയുടെ അനുമതി. നിബന്ധനകളോടെയാണ് അനുമതി എന്ന് റിപ്പോര്‍ട്ട്. 2024ലെ പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പദ്ധതി പ്രശാന്ത് കിഷോര്‍ സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുമ്പില്‍ കഴിഞ്ഞാഴ്ച സമര്‍പ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. ഈ സമിതിയാണ് പ്രശാന്ത് കിഷോറിന്റെ കോണ്‍ഗ്രസ് പ്രവേശനത്തിന് പച്ചക്കൊടി കാട്ടിയിരിക്കുന്നത്. എന്നാല്‍ ചില നിബന്ധനകളുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കെസി വേണുഗോപാല്‍, ദിഗ്‌വിജയ് സിങ്, അംബിക സോണി, രണ്‍ദീപ് സുര്‍ജേവാല, ജയറാം രമേശ്, പ്രിയങ്ക ഗാന്ധി, ചിദംബരം എന്നിവരാണ് സമിതി അംഗങ്ങള്‍. ഇവര്‍ ഇന്ന് സോണിയ ഗാന്ധിയുടെ വീട്ടില്‍ യോഗം ചേരുകയും റിപ്പോര്‍ട്ട് സോണിയ ഗാന്ധിക്ക് കൈമാറുകയും ചെയ്യും. രാഹുല്‍ ഗാന്ധിയുമായി ആലോചിച്ച ശേഷം കോണ്‍ഗ്രസ് നേതൃത്വം പ്രശാന്ത് കിഷോറിന്റെ കോണ്‍ഗ്രസ് പ്രവേശനത്തിലും അദ്ദേഹം സമര്‍പ്പിച്ച പദ്ധതിയുടെ കാര്യത്തിലും അന്തിമ തീരുമാനം എടുക്കും. നിബന്ധനകളോടെയാണ് കോണ്‍ഗ്രസ് സമിതി പ്രശാന്ത് കിഷോറിന്റെ പ്രവേശനത്തിന് അനുമതി നല്‍കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

p

ചില സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടികളും തമ്മില്‍ ശക്തമായ മല്‍സരം നടക്കാറുണ്ട്. ഇത്തരം സംസ്ഥാനങ്ങളില്‍ അത് തുടരാന്‍ സാധിക്കണം എന്നാണ് കോണ്‍ഗ്രസ് സമിതി അംഗങ്ങള്‍ മുന്നോട്ട് വച്ച ഒരു നിബന്ധന. എന്നാല്‍ ബിജെപിക്കെതിരായ മല്‍സരത്തില്‍ കോണ്‍ഗ്രസ് ഐക്യത്തിനും വിട്ടുവീഴ്ചയ്ക്കും തയ്യാറാകുമെന്നും അംഗങ്ങള്‍ നിലപാട് എടുത്തു. രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ മറ്റു നിരവധി പാര്‍ട്ടികളുമായി സഹകരണ കരാര്‍ ഒപ്പുവച്ചിരുന്നു. കോണ്‍ഗ്രസില്‍ അംഗത്വമെടുക്കുമ്പോള്‍ ഇത്തരം കരാറുകള്‍ അവസാനിപ്പിക്കണമെന്നാണ് മറ്റൊരു നിബന്ധന. ഇങ്ങനെയാണെങ്കിലും രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കൂ എന്നും സമിതി അംഗങ്ങള്‍ പറയുന്നു.

അതേസമയം, പ്രശാന്ത് കിഷോറിന്റെ ഐപാക് ഏജന്‍സി കഴിഞ്ഞ ദിവസം തെലങ്കാനയിലെ ഭരണകക്ഷിയായ ടിആര്‍സുമായി തിരഞ്ഞെടുപ്പ് കരാര്‍ ഒപ്പുവച്ചിരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് സഹായിക്കാനാണ് കരാര്‍. കിഷോര്‍ ഏറെ കാലം നേതൃത്വം നല്‍കിയ സംഘമാണ് ഐപാക്. ഇപ്പോള്‍ അദ്ദേഹം സംഘത്തിന്റെ നേതൃത്വ തലത്തില്‍ ഇല്ലെങ്കിലും കിഷോറുമായി ചര്‍ച്ച ചെയ്തു മാത്രമേ ഐപാക് സുപ്രധാന തീരുമാനങ്ങള്‍ എടുക്കാറുളളൂ. ഈ കരാര്‍ കോണ്‍ഗ്രസ് പ്രവേശനത്തിന് തടസമാകുമോ എന്നാണ് ചോദ്യം. കാരണം, തെലങ്കാനയില്‍ ടിആര്‍എസിന്റെ പ്രധാന എതിരാളി കോണ്‍ഗ്രസാണ്. ഐപാക് ടിആര്‍എസിനും കിഷോര്‍ കോണ്‍ഗ്രസിനും തന്ത്രം മെനയുന്നത് ഉചിതമാകില്ല എന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+