Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാലുവിനെ കുത്തി പ്രശാന്ത് കിഷോര്‍; ബീഹാറില്‍ വന്നത് അറിഞ്ഞേയില്ലെന്ന് ട്രോളി തേജസ്വി

പട്‌ന: ബീഹാര്‍ രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള പ്രശാന്ത് കിഷോറിന്റെ നീക്കം വലിയ വാക്‌പോരിലേക്ക്. കഴിഞ്ഞ ദിവസം ലാലു പ്രസാദ് യാദവിനെതിരെ പ്രശാന്ത് കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രീയ യുദ്ധം തുടങ്ങിയിരിക്കുന്നത്. തേജസ്വി യാദവും പ്രശാന്തും തമ്മിലാണ് പോര്.

ലാലു പ്രസാദ് യാദവിന്റെ ഭരണകാലം ബീഹാറിന്റെ മോശം കാലമായിരുന്നു എന്നാണ് പ്രശാന്ത് ആരോപിച്ചത്. ലാലു സാമ്പത്തിക വികസനത്തിന് ശ്രമിച്ചില്ലെന്നായിരുന്നു പ്രശാന്തിന്റെ കുറ്റപ്പെടുത്തല്‍. ബീഹാറിനെ വളരെ പിന്നോട്ട് നയിച്ചത് ലാലുവിന്റെ ഭരണകാലമാണെന്ന പ്രശാന്തിന്റെ പരാമര്‍ശം തേജസ്വിയെ ചൊടിപ്പിച്ചിരിക്കുകയാണ്.

1

ബീഹാറില്‍ ഒരു ഫാക്ടറുമല്ലാത്ത ഒരാള്‍ പറയുന്നത് എന്തിനാണ് കേള്‍ക്കുന്നതെന്നായിരുന്നു തേജസ്വി യാദവിന്റെ പരിഹാസം. പ്രശാന്ത് കിഷോര്‍ ബീഹാറില്‍ എത്തിയത് പോലും ആരും അറിഞ്ഞിട്ടില്ല. ജന്‍ സ്വരാജ് എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കിയത് താന്‍ ശ്രദ്ധിച്ചിട്ടില്ലെന്നും തേജസ്വി പറഞ്ഞു. നിലവില്‍ ഇത് രാഷ്ട്രീയ സംഘടന മാത്രമാണെന്നും, ഭാവിയില്‍ ഇത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വലിയ രാഷ്ട്രീയ പാര്‍ട്ടിയായി മാറുമെന്നും പ്രശാന്ത് പറഞ്ഞിരുന്നു. ഇതിനെയാണ് തേജസ്വി പരിഹസിച്ചത്. ലാലു ഏഴ് വര്‍ഷം സംസ്ഥാന ഭരിക്കുകയും, പിന്നീട് ഭാര്യയായ റാബ്രി ദേവിയെ ഉപയോഗിച്ച് പിന്നില്‍ നിന്ന് എട്ട് വര്‍ഷം ലാലു ഭരിക്കുകയും ചെയ്തിരുന്നു.

2

പ്രശാന്ത് പ്രധാനമായും ചൂണ്ടിക്കാണിച്ചത് ഈ കാട്ടുഭരണത്തെയാണ്. ദേശീയ തലത്തില്‍ തന്നെ ബീഹാറിന്റെ കറുത്ത ദിനങ്ങള്‍ എന്ന് കുപ്രസിദ്ധി നേടിയ നാളുകളായിരുന്നു അത്. അതേസമയം സാധാരണക്കാരെ മുന്‍നിരയിലേക്ക് കൊണ്ടുവരാനാണ് ലാലു ശ്രമിച്ചത്. എന്നാല്‍ സാമ്പത്തിക വികസനത്തെ അവഗണിച്ചു. പക്ഷേ നിതീഷ് കുമാര്‍ സാമ്പത്തിക വികസനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. പക്ഷേ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിച്ചില്ലെന്നും പ്രശാന്ത് പറഞ്ഞു. അതേസമയം യാതൊരു പ്രാധാന്യവും ഇല്ലാത്ത വാക്കുകളാണ് പ്രശാന്തിന്റേതെന്ന് നേരത്തെ നിതീഷ് കുമാറും പറഞ്ഞിരുന്നു. നേരത്തെ നിതീഷ് കുമാറുമായി ഇടഞ്ഞാണ് പ്രശാന്ത് ജെഡിയു വിട്ടത്.

3

ഞാന്‍ ഈ പറഞ്ഞ പ്രശാന്തിനെ ശ്രദ്ധിക്കാറേയില്ലെന്ന് തേജസ്വി പറഞ്ഞു. ഒരിക്കലും ഇനി അതുണ്ടാവില്ല. അദ്ദേഹം എന്ത് പറഞ്ഞാലെന്ത് ചെയ്താലെന്ത്. ബീഹാറില്‍ പ്രശാന്ത് കിഷോര്‍ ഒരു ഫാക്ടറേ അല്ലെന്നും തേജസ്വി പറഞ്ഞു. അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പൗരത്വ നിയമം കൊറോണവൈറസ് പ്രതിസന്ധി അവസാനിച്ചാല്‍ നടപ്പാക്കുമെന്ന് അമിത് ഷാ പറഞ്ഞതിനെയും തേജസ്വി എതിര്‍ത്തു. മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇക്കാര്യത്തില്‍ മറുപടി പറയാതെ ഒഴിഞ്ഞു മാറുകയാണ്. ആര്‍ജെഡി ആ ബില്ലിനെതിരെ പാര്‍ലമെന്റില്‍ വോട്ട് ചെയ്തവരാണ്. നിതീഷിന്റെ ജെഡിയു അതിനെ അനുകൂലിച്ച് വോട്ട് ചെയ്തവരാണ്. നിതീഷ് ഈ വിഷയത്തില്‍ നിലപാട് പ്രകടമാക്കണമെന്നും തേജസ്വി ആവശ്യപ്പെട്ടു.

4

നിതീഷ് കുമാര്‍ എന്‍ആര്‍സി അടക്കമുള്ളവയെ പരസ്യമായി എതിര്‍ത്തിരുന്നു. പൗരത്വ നിയമത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പ്രശാന്ത് കിഷോറിനെ ജെഡിയുവില്‍ നിന്ന് പുറത്താക്കിയത്. ഒബിസി സെന്‍സസിനായി താന്‍ ബീഹാര്‍ മുതല്‍ ദില്ലി വരെ പദയാത്ര നടത്തുമെന്ന് തേജസ്വി യാദവ് വ്യക്തമാക്കി. കേന്ദ്രത്തെ സമ്മര്‍ദത്തിലാക്കാനുള്ള നീക്കമാണിത്. ഒബിസി സെന്‍സസിന് കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ല. ഇത് രാഷ്ട്രീയമായി ബിജെപിക്ക് നഷ്ടങ്ങളുണ്ടാക്കുമെന്ന തിരിച്ചറിവാണ് മൗനത്തിന് കാരണം. ബീഹാര്‍ നിയമസഭ രണ്ട് തവണ ജാതി സെന്‍സസ് നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു.

5

ആര്‍ജെഡിയും ലാലു പ്രസാദ് യാദവും സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്നാണ് നിയമസഭ രണ്ട് തവണ സെന്‍സസിനായി പ്രമേയം പാസാക്കിയത്. നേരത്തെ സര്‍വകക്ഷി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ജാതി സെന്‍സസിന്റെ കാര്യം അറിയിച്ചിരുന്നു. ആ സംഘത്തില്‍ നിതീഷ് കുമാറിനൊപ്പം തേജസ്വി യാദവുമുണ്ടായിരുന്നു. ജാതി സെന്‍സസ് എടുക്കാതെ മറ്റൊരു സെന്‍സസും ബീഹാറില്‍ അനുവദിക്കില്ലെന്നും തേജസ്വി പറഞ്ഞിരുന്നു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാരുടെ സെന്‍സസ് എടുക്കാന്‍ ശ്രമമില്ലെന്ന് നേരത്തെ പാര്‍ലമെന്റില്‍ കേന്ദ്രം വ്യക്തമാക്കിയതാണ്. 1921ലാണ് അവസാനമായി ഒബിസി ജാതി സെന്‍സസ് എടുത്തിട്ടുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+