കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ദുവിന്റെ പ്ലാനിന് പിന്നില്‍ പ്രശാന്ത്, തന്ത്രമൊരുക്കുമെന്ന് ഉറപ്പ്, പുതിയ ഇന്നിംഗ്‌സിന്

Google Oneindia Malayalam News

ദില്ലി: പഞ്ചാബില്‍ നവജ്യോത് സിംഗ് സിദ്ദു പുതിയ പ്ലാനുമായി മുന്നോട്ട്. അദ്ദേഹത്തിനതെിരെ വരുന്ന അച്ചടക്ക നടപടികളൊന്നും കാര്യമാക്കാതെയാണ് ഈ നീക്കം. സിദ്ദു മുഖ്യമന്ത്രി ഭഗവന്ത് മന്നിനെയും ഇതിനിടെ കണ്ടിരിക്കുകയാണ്. ഇതെല്ലാം സംസ്ഥാന നേതൃത്വത്തെ പ്രതിരോധിക്കാനുന്നതാണ്. ഇനി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അദ്ദേഹത്തെ പുറത്താക്കിയാലും, അതിനനസുരിച്ച് സിദ്ദു കാര്യങ്ങള്‍ ചെയ്ത് കൊടുക്കും.

മാഡത്തെ രക്ഷിക്കാന്‍ കാവ്യ അടക്കമുള്ളവരുടെ പ്ലാന്‍? പോലീസിന് കൂച്ചുവിലങ്ങുണ്ടെന്ന് സംവിധായകന്‍

ഇനി അങ്ങോട്ട് സിദ്ദുവിന്റെ ഓരോ കാര്യങ്ങളും നടപ്പാക്കാന്‍ പ്രശാന്ത് കിഷോറുണ്ടാവും. നേരത്തെ തന്നെ അദ്ദേഹത്തിന്റെ ക്രൈമുദ്ര എല്ല പരിപാടികളില്‍ ഉണ്ടാവുമെന്ന് പറഞ്ഞിരുന്നു. സിദുവിന്റെ പ്രവര്‍ത്തനങ്ങള്‍ ഇി അത്തരത്തിലായിരിക്കും.

1

കോണ്‍ഗ്രസുമായി ചേരാനില്ലെന്ന് മാത്രമാണ് പ്രശാന്ത് പറഞ്ഞിട്ടുള്ളത്. സിദ്ദുവുമായി അദ്ദേഹത്തിന് വ്യക്തിപരമായി അടുത്ത ബന്ധമാണ് ഉള്ളത്. 2017ല്‍ സിദ്ദുവിനെ കോണ്‍ഗ്രസിലെത്തിക്കുന്നതും പ്രശാന്താണ്. അന്നത്തെ ഇടപെടല്‍ വളരെ നിര്‍ണായകമായിരുന്നു. ഇത്തവണയും രാഷ്ട്രീയപരമായ ഉപദേശങ്ങള്‍ സിദ്ദുവിന് പ്രശാന്ത് നല്‍കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെടാനുള്ള സാധ്യത ശക്തമായതിനാലാണ് സിദ്ദു പ്ലാന്‍ മാറ്റുന്നത്. ഗാന്ധി കുടുംബം പോലും അവരെ പിന്തുണയ്ക്കുന്നില്ല. രാഹുലിനെയും പ്രിയങ്കയെയും, സോണിയയെയും മാറി മാറി വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. മറുപടികളൊന്നും ഇവരില്‍ നിന്ന് ലഭിച്ചിട്ടില്ല.

2

രണ്ടാമത്തെ പ്ലാന്‍ ആംആദ്മി പാര്‍ട്ടി സര്‍ക്കാരിനെ പരസ്യമായി നേരിടുകയായിരുന്നു. വലിയ ആരോപണങ്ങള്‍ അവര്‍ക്കെതിരെ ഉന്നയിച്ച് ഹൈക്കമാന്‍ഡിന്റെ പിന്തുണ നേടാനുള്ള ശ്രമങ്ങളും വിജയിച്ചില്ല. പകരം പാര്‍ട്ടി നേതൃത്വത്തിനെതിരെയുള്ള വെല്ലുവിളിയായിട്ടാണ് പല നേതാക്കളും ഇതിനെ കണ്ടത്. അത് മാത്രമല്ല, സിദ്ദു വ്യക്തിപരമായി ഉയരാനാണ് ശ്രമിക്കുന്നതെന്ന പരാതിയും ശക്തമായി. ഇതോടെ എന്ത് വന്നാലും ഒരു തിരിച്ചുവരവ് ഉണ്ടാവില്ല എന്ന ഘട്ടത്തിലാണ് സിദ്ദു. അദ്ദേഹത്തിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് ഹൈക്കമാന്‍ഡ് സാക്ഷ്യം വഹിക്കേണ്ടി വരും. അതിന് താല്‍പര്യമില്ലാത്തതിനാല്‍ ഹൈക്കമാന്‍ഡ് ഉടന്‍ തന്നെ പ്രഖ്യാപനങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ്.

3

കോണ്‍ഗ്രസുമായി ചേരുന്നില്ല എന്ന് പ്രശാന്ത് പ്രഖ്യാപിച്ച ദിവസ അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തി കാണിച്ച് പിന്തുണച്ചിരുന്നു സിദ്ദു. ഇതെല്ലാം പ്രശാന്തില്‍ നിന്ന് സഹായത്തിനായി സിദ്ദു അത്യാവശ്യമുള്ള ഘട്ടത്തിലാണെന്ന് വ്യക്തമാണ്. പ്രശാന്ത് ജന്‍ സൂരാജ് എന്ന പാര്‍ട്ടിയും പ്രശാന്ത് പ്രഖ്യാപിച്ചിട്ടുണ്ട്. മൂവാരി കിലോമീറ്ററുള്ള രാഷ്ട്രീയ യാത്രയാണ് അദ്ദേഹത്തിന്റെ അജണ്ടയിലുള്ളത്. പ്രശാന്തും ജനപ്രീതി നേടുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ചമ്പരണില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ഈ പ്ലാറ്റ്‌ഫോമിലേക്ക് സിദ്ദുവും കൂടി എത്തും. കൂടുതല്‍ അടുത്ത സുഹൃത്തായി സിദ്ദു ഇതോടെ മാറിയിരിക്കുകയാണ്.

4

ബീഹാറില്‍ സിഖ് ജനവിഭാഗം കുറവാണ്. അതുകൊണ്ട് പ്ലാന്‍ അതില്‍ ഒതുങ്ങുന്നതല്ല. ജനങ്ങളുടെ പ്രശ്‌നം ഉയര്‍ത്തി കാണിച്ച് കൈയ്യടി നേടാനും പിന്തുണ നേടിയെടുക്കാനും ഏറ്റവും നല്ല മാര്‍ഗം സിദ്ദുവിന്റെ പ്രസംഗമാണ്. ചെറിയ സഹായത്തോടെ ഇത് ചെയ്യാന്‍ സിദ്ദുവിന് സാധിക്കും. പുതിയ രാഷ്ട്രീയ പ്ലാറ്റ്‌ഫോമോ അതല്ലെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടിയോ ആണ് ജോജുവിന്റെ മുന്നിലുള്ളത്. സിദ്ദുവുമായുള്ള സഹകരണം തീരുമാനിച്ചിട്ടില്ലെന്ന് നേതാക്കള്‍ പറയുന്നു. എന്നാല്‍ പ്രശാന്തിനെ പ്രതിപക്ഷവും ബിജെപിയും ഒരുപോലെ തള്ളിയതാണ്. ബീഹാറില്‍ പ്രശാന്ത് യിപ്പിക്കാന്‍ സാധിക്കുന്ന ശക്തിയേ അല്ലെന്ന് കോണ്‍ഗ്രസ് പറയുന്നു

5

ഒന്നുകില്‍ പ്രശാന്തിന്റെ പാര്‍ട്ടിയിയില്‍ കോണ്‍ഗ്രസ് കയറും. ഇക്കാലത്ത് പ്രശാന്തിനൊപ്പം പുതിയ പാര്‍ട്ടിയില്‍ നില്‍ക്കുന്നത് സിദ്ദുവിന് റിസ്‌കാണ്. പക്ഷേ പ്രശാന്തായത് കൊണ്ട് തള്ളിക്കളയാനുമാവില്ല. ഒന്നുമല്ലാതെ പ്രശാന്ത് ഈ പരിപാടിക്ക് ഇറങ്ങില്ലെന്ന് നന്നായി അറിയാവുന്നയാളാണ് സിദ്ദു. കോണ്‍ഗ്രസ് അദ്ദേഹത്തെ പുറത്താക്കുകയാണെങ്കില്‍ രാഷ്ട്രീയ അഭയം നല്‍കാന്‍ പ്രശാന്ത് തയ്യാറുമാണ്. നിലവില്‍ മമത ബാനര്‍ജിയുടെ വന്‍ പിന്തുണ തന്നെ പ്രശാന്തിനൊപ്പമുണ്ട്. അതുകൊണ്ട് സിദ്ദു അടക്കമുള്ളവരുടെ രാഷ്ട്രീയ ഭാവി ഇല്ലാതായി പോകുമെന്ന ഭയത്തിന്റെ ആവശ്യവുമില്ല.

തെലങ്കാനയില്‍ രാഹുല്‍ 2.0, പ്രശാന്തിനെ വെല്ലാന്‍ സുനില്‍ കനുഗോലു വരും? പ്ലാന്‍ മാറ്റി കോണ്‍ഗ്രസ്തെലങ്കാനയില്‍ രാഹുല്‍ 2.0, പ്രശാന്തിനെ വെല്ലാന്‍ സുനില്‍ കനുഗോലു വരും? പ്ലാന്‍ മാറ്റി കോണ്‍ഗ്രസ്

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
prashant kishor mey help navjot singh didhu, for the new politcial inings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X