കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമതയുടെ എക്‌സ്പാന്‍ഷന്‍ പ്ലാനൊരുക്കുന്നത് പ്രശാന്ത്, അണിയറയ്ക്ക് പിന്നില്‍, 2024ല്‍ ഞെട്ടിക്കും

Google Oneindia Malayalam News

കൊല്‍ക്കത്ത: പ്രശാന്ത് കിഷോര്‍ തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കുന്നതില്‍ വിരമിച്ചുവെങ്കിലും പൂര്‍ണമായ വിരമിക്കല്‍ അല്ല ഇതെന്ന് സൂചന. ഒരേസമയം തൃണമൂല്‍ കോണ്‍ഗ്രസിനും കോണ്‍ഗ്രസിനുമായി തന്ത്രങ്ങള്‍ ഒരുക്കാനാണ് കിഷോറിന്റെ ശ്രമം. വളരെ നിശബ്ദനായി മമതയുടെ പാര്‍ട്ടിയുടെ എക്‌സ്പാന്‍ഷന്‍ പ്ലാനാണ് ഇപ്പോള്‍ കിഷോര്‍ തയ്യാറാക്കുന്നത്. ബംഗാളിന് പുറത്തേക്ക് തൃണമൂല്‍ വളര്‍ത്താനുള്ള നീക്കം ശക്തമാകുന്നത് കിഷോറിന്റെ ഇടപെടലിനെ തുടര്‍ന്നാണ്. അഭിഷേക് ബാനര്‍ജി ഇവിടെ ക്യാമ്പ് ചെയ്യുന്നതും സുഷ്മിത ടിഎംസിയിലെത്തിയതും ഈ തന്ത്രത്തിന്റെ ഭാഗമാണ്. ബിജെപിക്ക് പ്രധാന പ്രതിപക്ഷമായ ശേഷം പതിയെ അധികാരം പിടിക്കുന്ന രീതിയാണ് കിഷോര്‍ പ്ലാന്‍ ചെയ്യുന്നത്.

പുത്തന്‍ മേക്കോവറില്‍ സംയുക്ത മേനോന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

1

തൃണമൂലിന്റെ അണിയറയില്‍ എല്ലാ പ്ലാനുകളും പികെ അറിയാതെ നടക്കില്ലെന്ന് നേതാക്കള്‍ പറയുന്നു. നോര്‍ത്ത് ഈസ്റ്റില്‍ ബിജെപി ഇതര പ്രമുഖ നേതാക്കളുമായി രഹസ്യ ചര്‍ച്ചകളാണ് കിഷോര്‍ നടത്തുന്നത്. ഇവരോട് തൃണമൂലിന് ചേരാനാണ് ആവശ്യപ്പെടുന്നത്. പറ്റാത്തവര്‍ തൃണമൂലുമായി സഖ്യമുണ്ടാക്കട്ടെ എന്ന നയത്തിലാണ് കിഷോര്‍. ബംഗാളിന് പുറത്തുള്ള പ്രമുഖ നേതാക്കളെ ഇത്തരത്തില്‍ തൃണമൂല്‍ നോട്ടമിട്ടിട്ടുണ്ട്. ഇതില്‍ അസംതൃപ്തരെ കണ്ടുപിടിച്ച് കളം മാറ്റാനാണ് പ്ലാന്‍. അഖില്‍ ഗൊഗോയ് തൃണമൂലില്‍ ചേര്‍ന്നാലും അമ്പരക്കാനില്ല. നേരത്തെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ ഉപദേശക സ്ഥാനവും കിഷോര്‍ രാജിവെച്ചിരുന്നു.

അതേസമയം മമതയുടെ ദേശീയ പ്ലാനിനായുള്ള അഴിച്ചുപണികള്‍ക്കാണ് ഇപ്പോള്‍ കിഷോര്‍ നേതൃത്വം നല്‍കുന്നത്. തലമുറ മാറ്റം അടക്കം തൃണമൂലില്‍ നടക്കും. അഭിഷേക് ബാനര്‍ജി മുന്‍നിരയിലെത്തിയത് അതിന്റെ ഭാഗമാണ്. മറ്റൊന്ന് മൂന്ന് നേതാക്കളെ കേന്ദ്രീകരിച്ചുള്ള കിഷോറിന്റെ തന്ത്രങ്ങളാണ്. ഡെറിക് ഒബ്രയന്‍, മുകുള്‍ റോയ്, സുഷ്മിത ദേവ് എന്നിവരിലാണ് തൃണമൂല്‍ പുതുസാധ്യതകള്‍ തേടുന്നത്. മറ്റൊന്ന് ത്രിപുരയില്‍ പ്രദ്യോത് ദേബ് ബര്‍മന്റെ പിന്തുണ നേടാനുള്ള നീക്കങ്ങള്‍ക്കും പികെ ചുക്കാന്‍ പിടിക്കും. അസമിലും ത്രിപുരയിലും തൃണമൂല്‍ ബിജെപിക്ക് വെല്ലുവിളിയാവുമെന്ന് ഉറപ്പാണ്. അതോടൊപ്പം കോണ്‍ഗ്രസ് രണ്ട് നിര്‍ണായക സംസ്ഥാനങ്ങളില്‍ തകരാനുള്ള സാധ്യത ശക്തമാണ്.

കിഷോര്‍ അടുത്തിടെ തൃണമൂലിന്റെ സംഘടനാ അഴിച്ചുപണിയുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ പങ്കെടുത്തിരുന്നു. ഇതിലാണ് നോര്‍ത്ത് ഈസ്റ്റില്‍ തൃണമൂല്‍ പാര്‍ട്ടി വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നത്. കിഷോറിന്റെ ഐപാക്കിലെ സ്‌പെഷ്യല്‍ ടീമിനാണ് ഇതിന്റെ ചുമതല. ഇവര്‍ അസമിലെയും ത്രിപുരയിലെയും സാഹചര്യങ്ങള്‍ മമതയെ അറിയിച്ചിട്ടുണ്ട്. മമതയ്ക്ക് വേണ്ടി ഇരുസംസ്ഥാനങ്ങളിലും ഇവര്‍ ക്യാമ്പ് ചെയ്താണ് പ്രവര്‍ത്തിക്കുന്നത്. ദേശീയ തലത്തില്‍ മമതയെ റീബ്രാന്‍ഡ് ചെയ്യുന്നതിലും തൃണമൂലിനെ അടിമുടി മാറ്റുന്നതിലും കിഷോറിനിര്‍ണായക റോളുണ്ടെന്ന് ടിഎംസി പ്രവര്‍ത്തരും സമ്മതിക്കുന്നു. പ്രാദേശിക നേതാവെന്ന മമതയുടെ പേര് ഇല്ലാതാക്കാനാണ് കിഷോറിന്റെ ശ്രമം.

പ്രതിപക്ഷ ഐക്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനം തന്നെയാണ് മമതയുടെ ലക്ഷ്യമെന്ന് ഇതോടെ വ്യക്തമാക്കുകയാണ്. അതേസമയം മറ്റ് നേതാക്കളെ തിരഞ്ഞെടുപ്പ് വിജയിക്കാന്‍ ഇനി കിഷോര്‍ സഹായിക്കില്ല. എന്നാല്‍ തൃണമൂലുമായി അദ്ദേഹം എക്കാലവും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും, അത്രയ്ക്ക് ഇഴുകി ചേര്‍ന്നിരിക്കുകയാണ് കിഷോറെന്നും തൃണമൂല്‍ എംപി സൗഗത റോയ് പറഞ്ഞു. അഭിഷേക് ബാനര്‍ജിയുമായും മമതയുമായും ഏറ്റവും അടുത്ത് പ്രവര്‍ത്തിക്കുന്നയാളാണ് ഇപ്പോള്‍ കിഷോര്‍. ഇവര്‍ക്ക് മാത്രമാണ് കിഷോര്‍ റിപ്പോര്‍ട്ട് നല്‍കുക. മോദിക്കെതിരെ കൃത്യമായ സ്വഭാവമുള്ള ബദല്‍ രാഷ്ട്രീയമുള്ള മുന്നണിയെ കിഷോര്‍ രൂപപ്പെടുത്തി കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാണ്.

അതേസമയം സോണിയയുമായും രാഹുല്‍ ഗാന്ധിയുമായും ശരത് പവാറുമായും കിഷോര്‍ നടത്തിയ യോഗങ്ങളില്‍ വന്‍ നേട്ടങ്ങളാണ് ഉണ്ടായതെന്ന് തൃണമൂലും സമ്മതിക്കുന്നു. കോണ്‍ഗ്രസില്‍ മാറ്റം തുടങ്ങിയതും കിഷോറിന്റെ വരവോടെയാണ്. ഐപാക്കുമായുള്ള കരാര്‍ 2026 വരെ മമത നീട്ടിയിട്ടുണ്ട്. മൂന്ന് നേതാക്കള്‍ ഉടനെ തന്നെ മമതയ്‌ക്കൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ രണ്ട് പേര്‍ ത്രിപുരയില്‍ നിന്നും അസമില്‍ നിന്നുമുള്ളവരാണ്. അഖില്‍ ഗൊഗോയിലും പ്രദ്യോത് ദേബ് ബര്‍മനുമാണ് ഈ നേതാക്കളെന്നാണ് സൂചന. സുഷ്മിതയെ കൃത്യമായ നീക്കത്തിലൂടെ കൊണ്ടുവന്നതും കിഷോറാണെന്ന് തൃണമൂല്‍ സമ്മതിക്കുന്ന.ു കിഷോര്‍ നല്‍കിയ പല മുദ്രാവാക്യങ്ങളും ബംഗാളില്‍ വന്‍ വിജയമായിരുന്നു.

Recommended Video

cmsvideo
India May Be Entering Endemic Stage Of Covid: WHO Chief Scientist | Oneindia Malayalam

English summary
prashant kishor not retired, planning all trinamool congress tactics in their expansion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X