കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഗനും കോണ്‍ഗ്രസ് സഖ്യത്തിലേക്ക്: നേതാക്കളെ ദില്ലിയിലേക്ക് വിളിപ്പിച്ചു, പിന്നില്‍ പ്രശാന്ത് കിഷോര്‍

Google Oneindia Malayalam News

ഹൈദരാബാദ്: 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി വലിയ തിരിച്ച് വരവിനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറാണ് ഇതിനുള്ള തന്ത്രങ്ങള്‍ അണിയറിയില്‍ ഒരുക്കുന്നത്. അദ്യഘട്ടമെന്ന നിലയില്‍ ചില നിര്‍ദേശങ്ങള്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ വെച്ചിട്ടുണ്ട്.

അതില്‍ ഏറ്റവും പ്രധാനം മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമായുള്ള സഖ്യമാണ്. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ ഇപ്പോഴുള്ള സഖ്യ നീക്കങ്ങള്‍ക്ക് പിന്നിലും കിഷോറാണ്. ഇതിന് പിന്നാലെയാണ് ആന്ധ്രാപ്രദേശില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസുമായി സഖ്യം ചേരുന്നത് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

നീല ജലാശയത്തില്‍ നീരാടുന്ന അന്‍സിബ: വൈറലായി ഫോട്ടോഷൂട്ട്

വൈഎസ്ആര്‍ കോണ്‍ഗ്രസ്

വൈഎസ്ആര്‍ കോണ്‍ഗ്രസുമായ സഖ്യ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും പ്രശാന്ത് കിഷോര്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പില് വൈഎസ്ആര്‍ കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ചുക്കാന്‍ പിടിച്ചത് പ്രശാന്ത് കിഷോറായിരുന്നു. ഈ ബന്ധം പുതിയ സഖ്യ നീക്കങ്ങള്‍ക്ക് അനുകൂല ഘടകമായി മാറുകയാണ്.

കോണ്‍ഗ്രസ്-ജഗന്‍

സംസ്ഥാനത്തെ രാഷ്ട്രീയ വിജയം എന്നതിലുപരി ദേശീയ രാഷ്ട്രീയത്തിലെ നേട്ടങ്ങളാണ് കോണ്‍ഗ്രസ്-ജഗന്‍ സഖ്യത്തിലൂടെ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നില്‍ വെക്കുന്നത്. ഇന്നത്തെ നിലയില്‍ ബിജെപിയെ തനിച്ച് തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് സാധ്യമല്ല. കോണ്‍ഗ്രസ് കൂടെയില്ലാതെ മറ്റാരെക്കൊണ്ടും അത് സാധ്യമല്ലതാനും. അതിനാല്‍ തന്നെയാണ് പ്രാദേശിക പാര്‍ട്ടികളുടെ ഒരു കൂട്ടായ്മയ്ക്ക് അദ്ദേഹം കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

പ്രശാന്ത് കിഷോര്‍

അധികാരത്തിലുള്ള എല്ലാ പ്രാദേശിക പാർട്ടികളുമായും ചര്‍ച്ചകള്‍ നടത്തി അവരെ ദേശീയ തലത്തില്‍ കോൺഗ്രസ് പാർട്ടിയുടെ സഖ്യകക്ഷികളാക്കുക എന്നതിലൂടെ മാത്രമെ ബിജെപിയുടെ പരാജയം ഉറപ്പ് വരുത്താന്‍ സാധിക്കുകയുള്ളു. മമത ബാനര്‍ജിയും ജഗനും കോണ്‍ഗ്രസ് പാരമ്പര്യമുള്ള നേതാക്കളാണ്. അതുകൊണ്ട് തന്നെ ഇവരുമായി കൈകോര്‍ക്കുന്നതില്‍ ആശയപരമായ ഭിന്നതകള്‍ തടസ്സമല്ല എന്നും അനുകൂല ഘടകമാണ്.

സഖ്യമില്ലാതെ

നിലവില്‍ ഒരു മുന്നണിയുമായി സഖ്യമില്ലാതെ സ്വതന്ത്ര നിലപാട് സ്വീകരിച്ചിരിക്കുന്ന ജഗനെ കോണ്‍ഗ്രസ് മുന്നണിയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ പ്രശാന്ത് കിഷോര്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്. ഇത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വൈഎസ്ആര്‍ നേതാവ് വിജയസായി റെഡ്ഡിയെ അടുത്തിടെ ദില്ലിയിലേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹവും കോണ്‍ഗ്രസ് നേതാക്കളുടെ പ്രശാന്ത് കിഷോറിന്‍റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയെന്നാണ് തെലുങ്ക് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആന്ധ്രയിലെ കോണ്‍ഗ്രസ്

1956 ല്‍ സംസ്ഥാനം രൂപീകൃതമായ അന്ന് മുതല്‍ കോണ്‍ഗ്രസിന്‍റെ ഉറച്ച കോട്ടകളില്‍ ഒന്നായിരുന്നു ആന്ധ്രാപ്രദേശ്. ആദ്യ തിരഞ്ഞെടുപ്പ് മുതല്‍ 1978 വരെയുള്ള വര്‍ഷങ്ങളില്‍ തുടര്‍ച്ചയായ 6 തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരത്തില്‍ എത്തി. 1983 ല്‍ തെലങ്ക് ദേശമാണ് ആന്ധ്രയില്‍ ആദ്യമായി കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുന്നത്. 1985 ല്‍ ടിഡിപി അധികാരത്തിലെത്തി.

പ്രബലര്‍

എന്നാല്‍ അതിന് ശേഷവം കോണ്‍ഗ്രസ് തന്നെയായിരുന്നു സംസ്ഥാനത്തെ പ്രബല രാഷ്ടീയ പാര്‍ട്ടി. 1989 ല്‍ അധികാരത്തില്‍ തിരിച്ചെത്തിയെങ്കിലും 1994 ലും 1999 ലും പിഡിപിക്ക് മുന്നില്‍ പരാജയപ്പെടേണ്ടി വന്നു. എന്നാല്‍ 2004 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അതിശക്തമായി ആന്ധ്രാ രാഷ്ട്രീയത്തിലേത്ത് തിരിച്ച് വന്നു.

വൈഎസ് രാജശേഖര റെഡ്ഡി

വൈഎസ് രാജശേഖര റെഡ്ഡി എന്ന ജനകീയ നേതാവിന്‍റെ നേതൃത്വത്തിലായിരുന്നു കോണ്‍ഗ്രസിന്റെ തിരിച്ച് വരവ്. 2009 ലും കോണ്‍ഗ്രസ് അധികാരത്തിലെത്തി. എന്നാല്‍ 2009 ല്‍ വൈഎസ് രാജശേഖര റെഡ്ഡിയുടെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്നുണ്ടായ അസ്വാരസ്യങ്ങള്‍ പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉണ്ടാക്കുയും വൈഎസ് രാജശേഖര റെഡ്ഡിയുടെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡി പുതിയ പാര്‍ട്ടി രൂപീകരിക്കുകയുമായിരുന്നു.

സീറ്റില്ല

2014 ല്‍ തെലങ്കാന പുതിയ സംസ്ഥാനമായി രൂപീകൃതമായതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ ആന്ധ്രയില്‍ തിരിച്ചടി നേരിട്ടു. 102 സീറ്റുകള്‍ നേടി ടിഡിപി അധികാരം പിടിച്ചപ്പോള്‍ 67 സീറ്റായിരുന്നു വൈഎസ് ആര്‍ കോണ്‍ഗ്രസിന് ലഭിച്ചത്. കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിച്ചില്ല.

വൈഎസ്ആര്‍ കോണ്‍ഗ്രസ്

2019 ല്‍ 175 സീറ്റുമായി വൈഎസ്ആര്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് ആദ്യമായി അധികാരം പിടിച്ചു. കോണ്‍ഗ്രസ് ഒരിക്കല്‍ കൂടെ സംപൂജ്യരായി. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പാരമ്പര്യം ഉള്ള വൈഎസ്ആര്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്ത് സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരിക്കല്‍ കൂടെ നിലയുറപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് തുടക്കം കുറിക്കുന്നത്.

മനംമയക്കും ഗ്ലാമര്‍ റാണി: പുതിയ ഫോട്ടോ ഷോട്ടുമായി നടി പ്രതിക സൂദ്

Recommended Video

cmsvideo
Changes in Congress leadership; Rahul Gandhi more likely to become Congress president

English summary
prashant kishor plan: alliance moves between Jagan Mohan Reddy and Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X