• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജന്‍ സുരാജ് പാര്‍ട്ടി, പ്രശാന്തിന്റെ നീക്കങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് എല്‍ജെപി, പുതിയ രാഷ്ട്രീയ പാര്‍ട്ടി

Google Oneindia Malayalam News

ദില്ലി: പ്രശാന്ത് കിഷോറിന്റെ പുതിയ രാഷ്ട്രീയ നീക്കത്തില്‍ പ്രതിപക്ഷത്തിന് അമ്പരപ്പ്. പുതിയ രാഷ്ട്രീയ പാര്‍ട്ടി അദ്ദേഹം രൂപീകരിച്ചിരിക്കുകയാണ്. ഇത് പൂര്‍ണമായും ഒരു പാര്‍ട്ടിയെ പോലെയല്ലെങ്കിലും, പ്രതിപക്ഷത്തെ കൂടി സഹായിക്കാനാണ് പ്രശാന്ത് ഈ സംഘടന ഉണ്ടാക്കിയതെന്നാണ് സൂചന. ജന്‍ സുരാജ് പാര്‍ട്ടി എന്നാണ് ഈ സംഘടനയ്ക്ക് പേരിട്ടിരിക്കുന്നത്. ബീഹാറില്‍ നിന്നാണ് തുടക്കം. ഇനി പ്രതിപക്ഷവുമായി സഹകരിക്കുക ഈ രാഷ്ട്രീയ പാര്‍ട്ടിയാവുമെന്നാണ് സൂചന. ഐപാക്കിന്റെ സേവനം കൂടി ചേര്‍ത്ത് ജന്‍ സുരാജ് പാര്‍ട്ടിയെ കെട്ടുറപ്പുള്ള രാഷ്ട്രീയ സംഘടനയായി മാറ്റാനാണ് പ്രശാന്തിന്റെ ശ്രമം. ബിജെപിയുടെ എതിരാളികളില്‍ നിന്ന് ഇതിനോടകം വലിയ അഭിനന്ദനങ്ങളാണ് പ്രശാന്തിന് ലഭിക്കുന്നത്. മുന്നോട്ടുള്ള നീക്കങ്ങള്‍ നേരത്തെ തന്നെ തയ്യാറാക്കി വെച്ചിരിക്കുകയാണ് പ്രശാന്ത്.

പാകിസ്താനിലേക്ക് പോ എന്ന് പറയും പോലെ; രാജി പ്രശ്‌നമല്ല, മണിയന്‍പ്പിള്ള രാജുവിനെതിരെ മാലാ പാര്‍വതിപാകിസ്താനിലേക്ക് പോ എന്ന് പറയും പോലെ; രാജി പ്രശ്‌നമല്ല, മണിയന്‍പ്പിള്ള രാജുവിനെതിരെ മാലാ പാര്‍വതി

ഇതിനോടകം വമ്പന്‍മാര്‍ പ്രശാന്തിന്റെ ജന്‍ സുരാജ് പാര്‍ട്ടിയുമായി സഹകരിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. ബീഹാറില്‍ ദിദ്വിന സന്ദര്‍ശനത്തിനായി പ്രശാന്ത് എത്തിയതിന്റെ പിന്നിലെ നീക്കങ്ങള്‍ ഇപ്പോഴാണ് പുറത്തുവരുന്നത്. പ്രബലരെ കാണുന്നതിനാണ് അദ്ദേഹം സംസ്ഥാനത്തെത്തിയത്. തിങ്കളാഴ്ച്ച വിവരാവകാശ പോരാളി ശിവപ്രകാശ് റായിയെ അദ്ദേഹം കണ്ടിരുന്നു. റായ് പ്രശാന്തിന്റെ പാര്‍ട്ടിയില്‍ ചേരാനാണ് സാധ്യത. ഏറ്റവും സത്യസന്ധരെയും ക്ലീന്‍ ഇമേജുള്ളവരെ ഒപ്പം നിര്‍ത്തി, എതിരാളികളെ നേരിടാനുള്ള തന്ത്രമാണിത്. കോണ്‍ഗ്രസിന്റെ മാറ്റത്തിനായി നിര്‍ദേശിച്ച കാര്യങ്ങളിലും പ്രശാന്ത് ഇത്തരമൊരു കാര്യത്തെ കുറിച്ച് പറയുന്നുണ്ട്. ക്ലീന്‍ ഇമേജുള്ളവരായിരിക്കണം നയിക്കേണ്ടതെന്നായിരുന്നു നിര്‍ദേശം.

നിരവധി പ്രമുഖര്‍ ഇതിനോടകം പ്രശാന്ത് കിഷോറുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ജന്‍ സുരാജ് പാര്‍ട്ടി ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നതിന് മുമ്പ് വലിയൊരു ടീമിനെ സജ്ജമാക്കി നിര്‍ത്തുകയാണ് പ്രശ്‌നം. നേരത്തെ തന്നെ എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍ പ്രശാന്തിന്റെ രാഷ്ട്രീയ പ്രവേശത്തെ സ്വാഗതം ചെയ്തിരുന്നു. ബീഹാറില്‍ നേതാക്കളുടെ വലിയൊരു അഭാവമുണ്ടെന്നും, ജാതിക്ക് മുകളില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവരെ ബീഹാറിന് ആവശ്യമുണ്ടെന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞു. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍, പോലീസ് ഓഫീസര്‍മാര്‍, സാമ്പത്തിക വിദഗ്ധര്‍, പോളിസി മേക്കേഴ്‌സ്, അക്കാദമിഷ്യന്‍സ്, പ്രൊഫഷണല്‍സ് എന്നിവരെയാണ് പ്രശാന്ത് പാര്‍ട്ടിയില്‍ ഉള്‍ക്കൊള്ളിക്കുന്നത്.

പ്രശാന്തുമായി അടുപ്പമുള്ളവരെ മുഴുവന്‍ പുതിയ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ട്. മെയ് അഞ്ചിന് ഇതേ കുറിച്ചുള്ള സസ്‌പെന്‍സ് അവസാനിക്കും. ഇതുവരെ പൂര്‍ണമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പട്‌നയില്‍ അഞ്ചാം തിയതി പ്രശാന്ത് എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. ജനാധിപത്യത്തില്‍ പങ്കാളിയാവുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് മാത്രമാണ് പ്രശാന്ത് പറഞ്ഞത്. പ്രശാന്ത് ഇനി പാര്‍ട്ടി രൂപീകരിച്ചില്ലെങ്കില്‍, ജന്‍ സുരാജ് എന്ന പേരില്‍ വലിയൊരു ജനകീയ ക്യാമ്പയിനും പ്രശാന്ത് ആരംഭിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ജന്‍ സുരാജ് എന്ന പാര്‍ട്ടിക്ക് മുമ്പുള്ള കര്‍ട്ടന്‍ റെയ്‌സറായി ഇതിനെ വിലയിരുത്താം.

പ്രശാന്ത് വലിയൊരു വിഭാഗം വോട്ടര്‍മാരുടെ ഡാറ്റയുമായിട്ടാണ് മത്സരിക്കാനായി കളത്തില്‍ ഇറങ്ങുന്നത്. 40 മില്യണോളം ആളുകളുടെ ഡാറ്റാ ബാങ്കാണിത്. 42000 ഗ്രാമങ്ങളില്‍ നിന്നായിട്ടാണ് ഇത് ശേഖരിച്ചത്. യുവാക്കളുടെയും, ജാതിയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രശാന്തിന് നന്നായിട്ടറിയാം. എന്നാല്‍ ബിജെപി ഇതിനെ തള്ളുന്നു. വെറുമൊരു രാഷ്ട്രീയക്കടയാണ് പ്രശാന്തിന്റേതെന്ന് ബിജെപിയുടെ ജനറല്‍ സെക്രട്ടറി നിഖില്‍ ആനന്ദ് പറഞ്ഞു. സോഷ്യലിസ്‌റ്റോ, ഇക്കണോമിസ്‌റ്റോ, ആക്ടിവിസ്‌റ്റോ അല്ല പ്രശാന്ത്. രാഷ്ട്രീയ മോഹം അദ്ദേഹത്തിനുണ്ടെന്നും ആനന്ദ് വ്യക്തമാക്കി. എന്നാല്‍ വലിയ ഡാറ്റാ ബാങ്ക് കൈവശമുള്ളത് കൊണ്ട് മുന്‍തൂക്കം പികെയ്ക്കുണ്ട്. ഇത് ഭാവിയില്‍ ഏതെങ്കിലും പാര്‍ട്ടിയില്‍ ലയിക്കാനുള്ള സാധ്യതയും മുന്നിലുണ്ട്.

അതിജീവിതയെന്ന് പേരെന്തിന്? വളര്‍ത്തിയവരെ പീഡകരാക്കുന്നു, വിജയ് ബാബുവിനെ പിന്തുണച്ച് ശാന്തിവിളഅതിജീവിതയെന്ന് പേരെന്തിന്? വളര്‍ത്തിയവരെ പീഡകരാക്കുന്നു, വിജയ് ബാബുവിനെ പിന്തുണച്ച് ശാന്തിവിള

English summary
prashant kishor's new outfit jan suraaj party attracting support from anti bjp parties
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X