പ്രശാന്ത് കിഷോര്‍ ശരിക്കും പെട്ടു!! തന്ത്രങ്ങള്‍ ഫലിക്കാതെ തെലങ്കാന... അണിയറ നീക്കം ഇങ്ങനെ...

ഹൈദരാബാദ്: ഒട്ടേറെ തിരഞ്ഞെടുപ്പുകള്‍ക്ക് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും വിജയം നേടുകയും ചെയ്ത വ്യക്തിയാണ് പ്രശാന്ത് കിഷോര്‍. 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹം ശക്തമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക തീരുമാനമുണ്ടായിട്ടില്ല.

അതേസമയം, കോണ്‍ഗ്രസിന് വേണ്ടി തന്ത്രങ്ങള്‍ മെനയുക മാത്രമാകും പ്രശാന്ത് കിഷോര്‍ ചെയ്യുക എന്നും കോണ്‍ഗ്രസില്‍ ചേരില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെയാണ് കഴിഞ്ഞ രണ്ടുദിവസമായി പ്രശാന്ത് കിഷോര്‍ തെലങ്കാനയില്‍ ക്യാമ്പ് ചെയ്യുന്നത്. ഇവിടെ വലിയ പ്രതിസന്ധിയിലാണ് പ്രശാന്ത് കിഷോര്‍ എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ഈ മാസം 16ന് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയില്‍ പ്രശാന്ത് കിഷോര്‍ എത്തിയിരുന്നു. 2024ലെ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട പദ്ധതി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുമ്പില്‍ അദ്ദേഹം അവതരിപ്പിച്ചു. 370 സീറ്റില്‍ കോണ്‍ഗ്രസ് ശ്രദ്ധ പതിപ്പിക്കണമെന്നും ബാക്കി സീറ്റുകള്‍ സഖ്യകക്ഷികള്‍ക്ക് വിട്ടുകൊടുക്കണമമെന്നുമാണ് പ്രശാന്ത് കിഷോര്‍ അവതരിപ്പിച്ച പദ്ധതി.

2

പ്രശാന്ത് കിഷോര്‍ ആദ്യം കോണ്‍ഗ്രസില്‍ ചേരട്ടെ എന്നാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചത്. സാധ്യമാകുന്ന സംസ്ഥാനങ്ങളിലെല്ലാം പ്രാദേശിക കക്ഷികളുമായി സഖ്യം ചേരണമെന്നാണ് പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുമ്പില്‍ വച്ച നിര്‍ദേശം. സഖ്യനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാമെന്ന വാഗ്ദാനവും അദ്ദേഹം മുന്നോട്ട് വച്ചത്രെ. ഈ നിര്‍ദേശങ്ങള്‍ പഠിക്കാന്‍ ഒരു സമിതിയെ നിയോഗിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.

3

തെലങ്കാനയില്‍ കോണ്‍ഗ്രസും കെ ചന്ദ്രശേഖര റാവു നയിക്കുന്ന ടിആര്‍എസും സഖ്യം ചേരണമെന്നാണ് പ്രശാന്ത് കിഷോറിന്റെ നിര്‍ദേശം. ഇതിന് പ്രായോഗികമായി ചില ബുദ്ധിമുട്ടുകളുണ്ട്. തെലങ്കാനയില്‍ പ്രതിപക്ഷ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ചന്ദ്രശേഖര റാവുവിനും മകന്‍ രാമറാവുവിനുമെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുന്ന പാര്‍ട്ടി കൂടിയാണ് കോണ്‍ഗ്രസ്. അപ്പോള്‍ എങ്ങനെ സഖ്യം ചേരും.

4

ശനിയാഴ്ച രാവിലെ തെലങ്കാനയിലെത്തിയ പ്രശാന്ത് കിഷോര്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ വസതിയില്‍ ക്യാമ്പ് ചെയ്യുകയാണ്. കെസിആറിന്റെ പ്രതികരണം അറിഞ്ഞ ശേഷം കോണ്‍ഗ്രസ് നേതാക്കളെ പ്രശാന്ത് കിഷോര്‍ തിങ്കളാഴ്ച വീണ്ടും കാണും. കോണ്‍ഗ്രസില്‍ ചേരുമോ എന്ന കാര്യത്തില്‍ അപ്പോള്‍ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് വിവരം.

5

ബിജെപി പരാജയപ്പെടണം എന്ന് ചിന്തിക്കുന്ന എല്ലാ കക്ഷികളും ഒന്നിക്കണമെന്നാണ് പ്രശാന്ത് കിഷോറിന്റെ നിലപാട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസും ടിആര്‍സും സമാന മനസ്‌കരാണ്. എന്നാല്‍ രണ്ടു പാര്‍ട്ടികളും പരസ്പരം കൊമ്പുകോര്‍ക്കുകയും ചെയ്യുന്നു. ഇത് ബിജെപിക്ക് അനുകൂല സാഹചര്യമുണ്ടാക്കുമെന്ന് പ്രശാന്ത് കിഷോര്‍ നേതാക്കളെ ബോധ്യപ്പെടുത്തി. ശേഷമാണ് അദ്ദേഹം ഹൈദരാബാദിലെത്തിയത്.

6

അടുത്ത വര്‍ഷമാണ് തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. 2024ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പും. ഈ രണ്ടു തിരഞ്ഞെടുപ്പുകളിലും പ്രശാന്ത് കിഷോര്‍ തന്നോടൊപ്പമുണ്ടാകുമെന്ന് ചന്ദ്രശേഖര റാവു നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേസമയം, കെസിആറുമായും കോണ്‍ഗ്രസുമായും ഒരേ സമയം ചര്‍ച്ച നടത്തുകയാണ് പ്രശാന്ത് കിഷോര്‍.

7

ഒരുപക്ഷേ പ്രശാന്ത് കിഷോറുമായുള്ള ബന്ധം കെസിആര്‍ ഉപേക്ഷിച്ചേക്കാം. അല്ലെങ്കില്‍ തന്റെ ഐപാക് ടീമിനെ കെസിആറിനൊപ്പം നിര്‍ത്തി പ്രശാന്ത് കിഷോര്‍ അകലം പാലിച്ചേക്കാം. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കെസിആര്‍ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. മെയ് 6ന് രാഹുല്‍ ഗാന്ധി ഹൈദരാബാദിലെത്തി കോണ്‍ഗ്രസ് നേതാക്കളുമായി തിരഞ്ഞെടുപ്പ് ചര്‍ച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രശാന്ത് കിഷോര്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+