Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിപക്ഷ നേതൃത്വം കുത്തകയല്ലെന്ന് പ്രശാന്ത്, തിരഞ്ഞെടുപ്പ് ജയമല്ല രാഷ്ട്രീയമെന്ന് ഖുര്‍ഷിദ്

ദില്ലി: പ്രതിപക്ഷ നിരയില്‍ തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മിലുള്ള അകല്‍ച്ച വര്‍ധിക്കുന്നു. പ്രശാന്ത് കിഷോര്‍ കൂടി ഇതിലേക്ക് വന്നിരിക്കുകയാണ്. പ്രതിപക്ഷ നിര എന്നത് ആരുടെയും കുത്തക സ്വത്തല്ലെന്ന് പ്രശാന്ത് തുറന്നടിച്ചു. പ്രതിപക്ഷ നിരയെ കോണ്‍ഗ്രസ് നയിക്കുമെന്ന മോഹം നടക്കില്ലെന്ന സൂചനയാണ് പ്രശാന്ത് നല്‍കിയത്. മമത ബാനര്‍ജി ദേശീയ തലത്തില്‍ തന്നെ വലിയ തരംഗമായി തീര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസില്ലാതെ പുതിയൊരു മുന്നണിക്കാണ് അവര്‍ ശ്രമിക്കുന്നത്. ഇതിന് തന്ത്രമൊരുക്കുന്നത് പ്രശാന്താണ്. കേരളത്തിലും കര്‍ണാടകത്തിലും വരെ വമ്പന്‍ കോണ്‍ഗ്രസ് നേതാക്കളെയാണ് പ്രശാന്ത് നോട്ടമിടുന്നത്.

1

കോണ്‍ഗ്രസ് വോട്ട് തീര്‍ച്ചയായും പ്രതിപക്ഷത്തിന് ആവശ്യമാണ്. എന്നാല്‍ പ്രതിപക്ഷ നേതൃത്വം എന്നത് ആരുടെയും ദൈവികമായ അവകാശമല്ല. ഒരു വ്യക്തിക്ക് മാത്രമായി അത് അവകാശപ്പെടാനാവില്ല. പ്രത്യേകിച്ച് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 90 ശതമാനം തിരഞ്ഞെടുപ്പും തോറ്റ പാര്‍ട്ടിക്ക്. ജനാധിപത്യപരമായിട്ടാണ് പ്രതിപക്ഷ നേതൃത്വത്തെ തീരുമാനിക്കേണ്ടതെന്ന് പ്രശാന്ത് പറഞ്ഞു. അതേസമയം പ്രശാന്തിനെ നേരത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാന റോളിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ സീനിയര്‍ നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു ഇത് വേണ്ടെന്ന് വെച്ചത്. ഇതിന് ശേഷം മമതയ്‌ക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസിനെ തകര്‍ക്കാനാണ് പ്രശാന്തിന്റെ ശ്രമം.

അതേസമയം പ്രശാന്ത് കിഷോറിന് മറുപടിയുമായി സല്‍മാന്‍ ഖുര്‍ഷിദ് രംഗത്തെത്തി. പ്രശാന്ത് ജനാധിപത്യത്തെ കുറിച്ച് വളരെ ആകാക്ഷയോടെ പറയുന്നു. ദൈവികതയെ ഉപയോഗിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജനാധിപത്യപരമായ തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്യുന്നു. രാഷ്ട്രീയം എന്നത് തിരഞ്ഞെടുപ്പ് ജയിക്കുന്നത് മാത്രമല്ല, പക്ഷേ അതെങ്ങനെ കച്ചവടം നടത്തുന്നവര്‍ക്ക് അറിയാനാണെന്നും ഖുര്‍ഷിദ് ചോദിച്ചു. ദൈവികത എന്നത് വിശ്വാസത്തെ കുറിച്ചുള്ളതാണ്. ജനാധിപ്യം എന്നത് വിശ്വാസമാണ്. ജനാധിപത്യ വിശ്വാസം എന്താണെന്ന് മനസ്സിലായില്ലെങ്കില്‍ ഒന്ന് കൂടി പഠിക്കുന്നത് നന്നായിരിക്കുമെന്നും ഖുര്‍ഷിദ് പറഞ്ഞു.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നിരയില്‍ നിന്ന് രാഹുല്‍ ഗാന്ധി ഉയര്‍ന്ന് വരും എന്ന തിരിച്ചറിവ് കൂടിയാണ് തൃണമൂലിനെ കോണ്‍ഗ്രസിനെ ശക്തമായി ആക്രമിക്കാന്‍ പ്രേരിപ്പിക്കുന്നത്. കോണ്‍ഗ്രസുമായി വേദി പങ്കിടാന്‍ പോലും മമത ഇപ്പോള്‍ തയ്യാറല്ല. പാര്‍ലമെന്റില്‍ പോലും തൃണമൂലുമായി സഹകരിക്കേണ്ട എന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. എന്നാല്‍ ഒരു വിഭാഗം മമതയെ എതിര്‍ക്കേണ്ട എന്ന് കരുതുന്നുണ്ട്. എന്നാല്‍ തൃണമൂലിന്റെ നയം പ്രതിപക്ഷത്തെ ഭിന്നിപ്പിച്ചിരിക്കുകയാണ്. ബിജെപിക്ക് ഇത് കൂടുതല്‍ സൗകര്യമൊരുക്കുന്നു. കോണ്‍ഗ്രസ് ഫ്രീസറിലാണെന്ന് തൃണമൂല്‍ പറയുന്നു. ഈ വിടവ് അടയ്ക്കാന്‍ എല്ലാവരും മമതയെയാണ് ഉറ്റുനോക്കുന്നതെന്നും തൃണമൂലിന്റെ മുഖപത്രം ജാഗോ ബംഗ്ലയിലെ ലേഖനത്തില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+