അമരീന്ദറിനെ ഞെട്ടിച്ച പ്രഖ്യാപനം: രാഷ്ട്രീയ പ്രവേശന സാധ്യത തള്ളാതെ പ്രശാന്ത് കിഷോർ
പഞ്ചാബ് മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അമരീന്ദർ സിംഗിന് തലവേദനയാവുന്ന പ്രഖ്യാപനമാണ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ നടത്തിയിട്ടുള്ളത്. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ മുഖ്യ ഉപദേഷ്ടാവ് പദവിയില്‍ നിന്നും തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ രാജിവെക്കുന്നതായി മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിലാണ് അദ്ദേഹം വ്യക്തമാക്കിയത്. 2022ൽ പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രശാന്ത് കിഷോർ രാജിവെച്ചിട്ടുള്ളത്. അമരീന്തർ സിംഗിനും പഞ്ചാബ് കോൺഗ്രസിനും ഒരുപോലെ തിരിച്ചടിയായിട്ടുണ്ട്.
പുതിയ ലുക്കിലും ആരാധകരെ അമ്പരപ്പിച്ച് നടി അനിക... വൈറൽ ചിത്രങ്ങൾ

'പൊതുജീവിതത്തില്‍ നിന്ന് താല്‍ക്കാലിക ഇടവേള എടുക്കാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്. ആ തീരുമാനം കണക്കിലെടുത്ത്, നിങ്ങളുടെ മുഖ്യ ഉപദേഷ്ടാവ് എന്ന നിലയില്‍ എനിക്ക് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ എനിക്ക് കഴിയില്ലെന്നാണ് അമരീന്ദർ സിംഗിന് അയച്ച കത്തിൽ പ്രശാന്ത് കിഷോർ വ്യക്തമാക്കിയിട്ടുള്ളത്. അതേ സമയം ഭാവിയിലെ പ്രവര്‍ത്തനത്തെക്കുറിച്ച് ഞാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഈ ഉത്തരവാദിത്തത്തില്‍ നിന്ന് എന്നെ ദയാപൂര്‍വം ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു, എന്നും പ്രശാന്ത് കിഷോര്‍ അമരീന്ദർ സിംഗിന് അയച്ച കത്തില്‍ പറയുന്നുണ്ട്. ഈ സ്ഥാനത്തേക്ക് തന്നെ പരിഗണിച്ചതിന് നന്ദി പറയാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നതായും "കിഷോർ കൂട്ടിച്ചേർത്തു.

പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മമതാ ബാനർജിക്ക് കീഴിലുള്ള തൃണമൂൽ സർക്കാരിനെ അധികാരത്തിൽ തിരിച്ചെത്തിക്കാൻ പ്രവർത്തിച്ചത് പ്രശാന്ത് കിഷോറായിരുന്നു. ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ശേഷം തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ ന്ന പദവിയിൽ നിന്ന് വിരമിക്കുമെന്ന് നേരത്തെ പ്രശാന്ത് കിഷോർ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് അതെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. ഒരു ഇടവേളയെടുത്ത് ജീവിതത്തിൽ മറ്റെന്തെങ്കിലും കാര്യങ്ങൾ ചെയ്യേണ്ട സമയമാണ് ഇതെന്നും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായി തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനെന്ന നിലയിൽ ഇടപെട്ടിട്ടുള്ള രാഷ്ട്രീയ പാർട്ടികളെല്ലാം വിജയിച്ച് അധികാരത്തിലെത്തിയ ചരിത്രമാണ് പ്രശാന്ത് കിഷോറിനുള്ളത്.

രാഷ്ട്രീയ തന്ത്രജ്ഞനായി ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് എട്ട് വർഷത്തോളം ഐക്യരാഷ്ട്രസഭയിൽ പൊതുജനാരോഗ്യ വിദഗ്ധനായി സേവനമനുഷ്ടിച്ചിട്ടുള്ള വ്യക്തിയാണ് . 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കിഷോർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ഒരുമിച്ച് പ്രവർത്തിച്ചെങ്കിലും അതിനുശേഷം ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. 2015ൽ ബിഹാറിൽ ബിജെപിക്കെതിരെ ജെഡിയു, ആർജെഡി, കോൺഗ്രസ് സംയുക്തമായി വൻ വിജയം സംസ്ഥാനത്തെ എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒരുമിച്ച് നിർത്തുന്നതിൽ അദ്ദേഹത്തിന്റെ ശ്രമം വിജയിക്കപ്പെട്ടിരുന്നു.

2014 -ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി, കിഷോർ തന്റെ സിറ്റിസൺസ് ഫോർ അക്കൗണ്ടബിലിറ്റി ഗവേണൻസ് എന്ന പേരിൽ ഒരു സ്ഥാപനത്തിന് തുടക്കം കുറിച്ചു. 2013 -ൽ ഒരു മാധ്യമായിരുന്ന സിറ്റിസൺസ് ഫോർ അക്കൗണ്ടബിലിറ്റി ഗവേണൻസ് പിആർ കമ്പനി കൂടിയായിരുന്നു. ചായവിൽപ്പനക്കാരനായിരുന്ന നരേന്ദ്രമോദി ഇന്ത്യൻ പ്രധാനമന്ത്രിയായതിന് പിന്നിൽ അദ്ദേഹത്തിന്റെ ദേശീയ പ്രചാരണം തന്ത്രങ്ങളും നൂതനമായ മാർക്കറ്റിംഗ് തന്ത്രങ്ങളുമെല്ലാമായിരുന്നു.

ചായ് പെ ചർച്ച ചർച്ചകൾ, 3 ഡി റാലികൾ, റൺ ഫോർ യൂണിറ്റി, മന്തൻ പ്രോഗ്രാമുകൾ എന്നിവയെല്ലാം പ്രശാന്ത് കിഷോറിന്റെ ബുദ്ധിയിൽ തെളിഞ്ഞുവന്ന ആശയങ്ങളാണ്. 2014 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മാസങ്ങളോളം മോദിയ്ക്കുള്ള തന്ത്രങ്ങൾ മെനയുന്നതിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. ബിജെപി റെക്കോർഡ് വിജയം നേടി അധികാരത്തിലെത്തിയ ശേഷമാണ് പ്രശാന്ത് കിഷോറും മോദിയുമായി പിരിയുന്നത്. തുടർന്ന് സ്പെഷ്യലിസ്റ്റ് പോളിസി സംഘടനയായ ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി (ഐ-പിഎസി) ആക്കി മാറ്റുകയും ചെയ്തിരുന്നു.

2018 സെപ്റ്റംബറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ അദ്ദേഹം ജനതാദളിൽ (യുണൈറ്റഡ്) ചേർന്ന് പ്രവർത്തനം ആരംഭിച്ചെങ്കിലും പൗരത്വ ഭേദഗതി നിയമത്തെ നിതീഷ് കുമാർ പരസ്യമായി പിന്തുണച്ചതോടെ ഇതിനെ വിമർശിച്ച് പ്രശാന്ത് കിഷോർ രംഗത്തെത്തി. ഇതോടെ 2020 ൽ അദ്ദേഹത്തെ ജെഡിയു പുറത്താക്കുകയായിരുന്നു.
ഇതിനെല്ലാം പുറമേ ആന്ധ്രയിൽ വൈഎസ്ആർ കോൺഗ്രസിന്റെ ജഗൻ മോഹൻ റെഡ്ഡിയും തമിഴ്നാട്ടിൽ എംകെ സ്റ്റാലിനും ദില്ലിയിൽ അരവിന്ദ് കെജ്രിവാളും അധികാരത്തിലെത്തിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

2021 മെയ് മാസത്തിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനൊടുവിൽ ബിജെപിയെ പരാജയപ്പെടുത്തി മമതാ ബാനർജി ബംഗാളിൽ അധികാരത്തിൽ തിരിച്ചെത്തിയതാണ് പ്രശാന്ത് കിഷോറിന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടം. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ട്രെൻഡ് സെറ്ററായാണ് കണക്കാക്കുന്നത്. പശ്ചിമബംഗാളിൽ ബിജെപി 100ലധികം സീറ്റുകളിൽ വിജയിച്ചാൽ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്റെ ജോലി ഉപേക്ഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ 213 സീറ്റുകളിൽ വിജയിച്ചപ്പോൾ ബിജെപി 77 സീറ്റുകളിൽ മാത്രമാണ് വിജയിച്ചത്. കൂടാതെ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് 2026 ലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണവും വരെ പ്രശാന്ത് കിഷോറിന്റെ ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി (I-PAC) ലഭിച്ച് കഴിഞ്ഞിട്ടുണ്ട്.

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ മൂന്നാം മുന്നണി ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനായി എൻസിപി നേതാവ് ശരദ് പവാറും കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപിയെ നേരിടുന്നതിനായി സമാന ചിന്താഗതിക്കാരായ പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് നിൽക്കണമെന്ന ആവശ്യവും അദ്ദേഹവും ഉന്നയിച്ചിരുന്നു.

പഞ്ചാബിലെ അധികാര തർക്കത്തിനിടയിൽ ശ്രദ്ധ പിടിച്ചുപറ്റിയ വിഷയമായിരുന്നു
സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായുള്ള കിഷോറിന്റെ കൂടിക്കാഴ്ച. കിഷോറിന്റെ സ്ഥാനാരോഹണം സംബന്ധിച്ച് കോൺഗ്രസ് ഉടൻ തന്നെ അന്തിമ തീരുമാനം എടുക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹത്തിന്റെ പ്രവേശനത്തോടൊപ്പം പാർട്ടിയിലെ സുപ്രധാനപരമായ സംഘടനാപരമായ മാറ്റങ്ങളും ഉണ്ടാകാമെന്നും സൂചനകളുണ്ട്.

പാർട്ടിയിൽ ചേരുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി അടുത്തിടെ മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കോൺഗ്രസിലെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടിയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളായ എ കെ ആന്റണി, മല്ലികാർജുൻ ഖാർഗെ, കമൽ നാഥ്, അംബിക സോണി, ഹരീഷ് റാവത്ത്, കെ സി വേണുഗോപാൽ തുടങ്ങി ചിലർ ജൂലൈ 22 നാണ് രാഹുൽ ഗാന്ധിയുടെ വസതിയിൽ നടന്ന യോഗത്തിൽ പങ്കെടുത്തത്.

തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ കോൺഗ്രസ് പാർട്ടിയിൽ ചേരുന്നതിന്റെ ഗുണദോഷങ്ങളെക്കുറിച്ചാണ് ചർച്ച ചെയ്തത്. കോൺഗ്രസിൽ ചേർന്നാൽ അദ്ദേഹത്തിന് എന്ത് ചുമതലയാണ് നൽകേണ്ടതെന്നും ചർച്ച ചെയ്തിരുന്നു. കിഷോറിന്റെ കോൺഗ്രസ് പ്രവേശനം പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് യോഗത്തിൽ പങ്കെടുത്ത മിക്ക നേതാക്കളും തുറന്ന് സമ്മതിച്ചു. അതേ സമയം കോൺഗ്രസിലെ ഒരു വിഭാഗം പ്രശാന്ത് കിഷോറിന്റെ പാർട്ടി പ്രവേശനത്തെ എതിർത്തിരുന്നു.

2017 ലെ യുപി തിരഞ്ഞെടുപ്പിനുശേഷം പ്രശാന്ത് കിഷോറുമായുള്ള കടുത്ത തർക്കത്തിന് ശേഷം കോൺഗ്രസ് നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി പാർട്ടിക്കുള്ളിൽ പരസ്യമായി വിമർശിച്ചെങ്കിലും നിലവിൽ കോൺഗ്രസിന്റെ രക്ഷയ്ക്ക് പ്രശാന്ത് കിഷോറിന്റെ സാന്നിധ്യം അനിവാര്യമാമെന്നാണ് പാർട്ടി കണക്കുകൂട്ടുന്നത്.












Click it and Unblock the Notifications