Get Updates
Get notified of breaking news, exclusive insights, and must-see stories!

സീരിയല്‍ നടി പ്രത്യൂഷയുടെ ആത്മഹത്യക്ക് കാരണം വേശ്യാവൃത്തി? ഞെട്ടിപ്പിക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍

പ്രത്യൂഷ ആത്മഹത്യ ചെയ്തതിന് പിറകേ കാമുകന്‍ രാഹുല്‍ രാജ് സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ബോംബേ ഹൈക്കോടതിയെ സമീപിച്ച് രാഹുല്‍ പിന്നീട് പുറത്തിറങ്ങി

മുംബൈ: ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിനായിരുന്നു നടി പ്രത്യൂഷ ബാനര്‍ജി തന്റെ അപ്പാര്‍ട്ട്‌മെന്റിലെ ഫാനില്‍ തൂങ്ങി മരിച്ചത്. സിനിമയായിരുന്നില്ല പ്രത്യൂഷയുടെ വഴി, സീരിയല്‍ ആയിരുന്നു. ബാലിക വധു എന്ന സീരിയല്‍ പ്രത്യൂഷക്ക് നല്ല പേരാണ് സമ്മാനിച്ചത്. അതിലെ ആനന്ദി എന്ന കഥാപാത്രത്തെ ആയിരുന്നു പ്രത്യൂഷ അവതരിപ്പിച്ചത്.

എന്നാല്‍ ആരാധകരെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ടായിരുന്നു 2016 ഏപ്രില്‍ 1 ലെ ആ ആത്മഹത്യ. അതിനെ തുടര്‍ന്ന് പ്രത്യൂഷയുടെ കാമുകന്‍ രാഹുല്‍ രാജ് സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തു.

രാഹുല്‍ ആണ് പ്രത്യൂഷയുടെ ആത്മഹത്യക്ക് കാരണക്കാരന്‍ എന്നായിരുന്നു ആക്ഷേപം. ഇപ്പോഴിതാ പ്രത്യൂഷ മരിക്കുന്നതിന് മുമ്പ് രാഹുലുമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖകള്‍ പുറത്ത് വന്നു. രാഹുല്‍ പ്രത്യൂഷയെ വേശ്യാവൃത്തിയേലാക്കാണോ തള്ളിയിട്ടത്? മുംബൈ മിറര്‍ ആണ് ടെലിഫോണ്‍ സംഭാഷണം സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.

പ്രത്യൂഷ ബാനര്‍ജി

പ്രത്യൂഷ ബാനര്‍ജി

ഹിന്ദി സീരിയലുകളില്‍ ഹിറ്റായിരുന്ന 'ബാലിക വധു'വിലെ നായിക ആയിരുന്നു പ്രത്യൂഷ. 2016 ഏപ്രില്‍ 1 നാണ് പ്രത്യൂഷയെ ഫ്‌ലാറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അറസ്റ്റ്

അറസ്റ്റ്

പ്രത്യൂഷ ആത്മഹത്യ ചെയ്ത് ഒരു ആഴ്ച കഴിയുമ്പോഴേക്കും പ്രത്യൂഷയുടെ കാമുകന്‍ രാഹുല്‍ രാജ് സിങിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രത്യൂഷയുടെ ആത്മഹത്യക്ക് കാരണക്കാരന്‍ രാഹുല്‍ ആണ് എന്നായിരുന്നു ആക്ഷേപം.

ഫോണ്‍ സംഭാഷണം

ഫോണ്‍ സംഭാഷണം

രാഹുല്‍ രാജ് സിങ് പ്രത്യൂഷയെ വേശ്യാവൃത്തിയിലേക്ക് നയിച്ചിരുന്നു എന്നാണ് ഫോണ്‍ സംഭാഷണങ്ങളിലൂടെ വ്യക്തമാകുന്നത്. എന്നാല്‍ രാഹുല്‍ ഇക്കാര്യം നിഷേധിച്ചു.

മൂന്ന് മിനിട്ട്

മൂന്ന് മിനിട്ട്

മൂന്ന് മിനിട്ട് നീണ്ടുനിന്നതായിരുന്നു രാഹുലുമായുള്ള പ്രത്യൂഷയുടെ വിവാദമായ ആ ഫോണ്‍ സംഭാഷണം. ഞാന്‍ ഇവിടെ വന്നത് ശരീരം വില്‍ക്കാനല്ല, അഭിനയിക്കാനാണ്. നീ എന്നെ ഇപ്പോള്‍ എവിടെയെത്തിച്ചുവെന്ന് നിനക്കറിയാമോ? ഞാനിപ്പോള്‍ എത്രമോശം അവസ്ഥയിലാണെന്ന് നിനക്കറിയില്ല- ഇങ്ങനെ ആയിരുന്നു ആ ഫോണ്‍ സംഭാഷണം.

വേശ്യാവൃത്തി

വേശ്യാവൃത്തി

ഈ സംഭാഷണം വ്യക്തമാക്കുന്നത് രാഹുല്‍, പ്രത്യൂഷയെ വേശ്യാവൃത്തിയ്ക്ക് നിര്‍ബന്ധിച്ചു എന്നത് തന്നെയാണ് എന്നാണ് ആക്ഷേപം. പ്രത്യൂഷയുടെ കുടുംബ വക്കീല്‍ ആയ നീരജ് ഗുപ്തയും ഇക്കാര്യം ആവര്‍ത്തിച്ചു.

24-ാം വയസ്സില്‍

24-ാം വയസ്സില്‍

തന്റെ 24-ാം വയസ്സില്‍ ആയിരുന്നു പ്രത്യൂഷ ബാനര്‍ജി ജീവിതം അവസാനിപ്പിച്ചത്. 2010 ല്‍ 20-ാം വയസ്സിലാണ് ബാലിക വധുവിലൂടെ പ്രത്യൂഷ ശ്രദ്ധേയയായത്. അതിന് ശേഷം ബിഗ് ബോസിന്റെ ഏഴാം സീസണിലും പങ്കാളിയായിരുന്നു.

പേര് ചീത്തയാക്കി

പേര് ചീത്തയാക്കി

രാഹുലുമായി നടത്തിയ മറ്റൊരു ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. ' നീ സ്വാര്‍ത്ഥനാണ്, നീ എന്റെ പേര് ചീത്തയാക്കി, ആളുകള്‍ ഇപ്പോള്‍ എന്നെ കുറിച്ചാണ് സംസാരിക്കുന്നത്. അച്ഛനേയും അമ്മയേയും ഒക്കെ വളരെ മോശമായിട്ടാണ് ആളുകള്‍ വിളിക്കുന്നത്'- ഇതായിരുന്നു ആ സംഭാഷണം.

ഞാന്‍ തീര്‍ന്നു

ഞാന്‍ തീര്‍ന്നു

പ്രത്യൂഷ ഏറ്റവും അവസാനം സംസാരിച്ച വാക്കുകള്‍ ഇങ്ങനെ ആയിരുന്നു- രാഹുല്‍, എല്ലാം തീര്‍ന്നു. ഞാന്‍ തീര്‍ന്നു. ഞാന്‍ മരിച്ചതുപോലെ ആയിക്കഴിഞ്ഞു- ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍ ഒന്നും ചെയ്യരുത്, അര മണിക്കൂറിനുള്ളില്‍ താന്‍ എത്താമെന്ന് മറുപടി പറയുന്നുണ്ട്. അരമണിക്കൂറിനുള്ളില്‍ എല്ലാം അവസാനിക്കും എന്നായിരുന്നു പ്രത്യൂഷയുടെ മറുപടി.

സംഭവിച്ചു

സംഭവിച്ചു

രാഹുല്‍ ഫ്‌ലാറ്റില്‍ എത്തുമ്പോള്‍ കണ്ടത് പ്രത്യൂഷ ഫാനില്‍ തൂങ്ങി നില്‍ക്കുന്നതാണ്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

വീട്ടുകാര്‍ പ്രശ്‌നം

വീട്ടുകാര്‍ പ്രശ്‌നം

പ്രത്യൂഷയുടെ മരണത്തിന് കാരണക്കാര്‍ അവളുടെ വീട്ടുകാരാണ് എന്നാണ് രാഹുലിന്റെ പക്ഷം. എങ്ങനേയും പണം സമ്പാദിക്കാനായിരുന്നു അച്ഛനും അമ്മയും അവളെ നിര്‍ബന്ധിച്ചിരുന്നത് എന്നും രാഹുല്‍ ആരോപിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+