സിദ്ധരാമയ്യ അഴിച്ചുപണി തുടങ്ങി; കൊല്ലപ്പെട്ട ബിജെപി നേതാവിന്റെ ഭാര്യയുടെ ജോലി പോയി
ബെംഗളൂരു: കര്‍ണാടകയില്‍ അധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ സമ്പൂര്‍ണ അഴിച്ചുപണി നടത്തുന്നു. ബസവരാജ ബൊമ്മൈയുടെ നേതൃത്വത്തിലുള്ള മുന്‍ ബിജെപി സര്‍ക്കാര്‍ നടത്തിയ കരാര്‍ നിയമങ്ങള്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ റദ്ദാക്കി. ഇതോടെ കൊല്ലപ്പെട്ട ബിജെപി നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ ഭാര്യയുടെ ജോലിയും നഷ്ടമായി.
ബിജെപി സര്‍ക്കാര്‍ നടത്തിയ എല്ലാ താല്‍ക്കാലിക നിയമനങ്ങളും റദ്ദാക്കാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്. ഇതുപ്രകാരം കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് നോട്ടീസ് ലഭിച്ചു. പിരിഞ്ഞുപോകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് ലഭിച്ചത്. എന്നാല്‍ മാനുഷിക പരിഗണന നല്കി ചില നിയമനങ്ങള്‍ തുടരാന്‍ അനുവദിക്കാറുമുണ്ട്.

അതേസമയം, കൊല്ലപ്പെട്ട ബിജെപി നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ ഭാര്യയുടെ ജോലി നഷ്ടമായതില്‍ ബിജെപി നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് ആശ്വാസം എന്ന നിലയിലാണ് പ്രവീണിന്റെ ഭാര്യ നുതാന് കുമാരിക്ക് ജോലി നല്‍കിയിരുന്നത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പ്രവീണ്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.
മംഗളൂരു മേഖലയില്‍ വലിയ സംഘര്‍ഷത്തിലേക്ക് നയിച്ച സംഭവമായിരുന്നു പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകം. യുവമോര്‍ച്ച ജില്ലാ നേതാവായിരുന്നു ഇയാള്‍. നേരത്തെ ഇവിടെ നടന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിട്ടാണ് പ്രവീണ്‍ കൊല്ലപ്പെട്ടത്. ശേഷം മറ്റൊരു സമുദായത്തിലെ യുവാവും കൊല്ലപ്പെട്ടു. എന്നാല്‍ ബിജെപി സര്‍ക്കാര്‍ പ്രവീണിന്റെ കുടുംബത്തിന് മാത്രം പണവും ജോലിയും വാഗ്ദാനം ചെയ്തത് വിവാദമായിരുന്നു.
2022 സെപ്തംബര്‍ 29നാണ് നുതാന് കുമാരിക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജോലി നല്‍കിയുള്ള ഉത്തരവ് പുറത്തിറങ്ങിയത്. ഗ്രൂപ്പ് സി വിഭാഗത്തിലായിരുന്നു ജോലി. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ജോലി ലഭിച്ചത്. ബസവരാജ ബൊമ്മൈ സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നത് വരെയോ, പുതിയ ഉത്തരവ് ഇറങ്ങുന്നത് വരെയോ ജോലിയില്‍ തുടരാം എന്നായിരുന്നു ഉത്തരവ്.
ബെംഗളൂരുവിലെത്തി ജോലി ചെയ്യാനുള്ള അസൗകര്യം പ്രവീണിന്റെ ഭാര്യ അറിയിച്ചിരുന്നു. പിന്നീട് മംഗളൂരുവിലെ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലെ ദുരന്തനിവാരണ വകുപ്പിലേക്ക് ജോലി മാറ്റി നല്‍കിയത് അവര്‍ക്ക് ആശ്വാസമായി. ഒക്ടോബര്‍ 13നാണ് ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തോല്‍ക്കുകയും കോണ്‍ഗ്രസ് അധികാരത്തില്‍ വരികയും ചെയ്തതോടെ എല്ലാം മാറി.
ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയ എല്ലാ താല്‍ക്കാലിക നിയമനങ്ങളും കോണ്‍ഗ്രസ് റദ്ദാക്കി. നിരവധി പേര്‍ക്ക് ഇതോടെ ജോലി നഷ്ടമായി. താല്‍ക്കാലിക ജോലി ആയിരുന്നതിനാല്‍ എല്ലാവരും ജോലി നഷ്ടമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇതില്‍ പ്രവീണിന്റെ ഭാര്യയുടെ ജോലി നഷ്ടമായത് കന്നഡ മാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തയാണ്. താല്‍ക്കാലിക നിയമനങ്ങള്‍ സ്വാഭാവികമായി നഷ്ടമാകുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ രവി കുമാര്‍ പ്രതികരിച്ചു.
നുതാന് കുമാരിക്ക് ജോലിയില്‍ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. ജോലിയില്‍ തുടരാന്‍ അനുവദിക്കണമെങ്കില്‍ നുതാന് അപേക്ഷ സമര്‍പ്പിക്കണം. ഇക്കാര്യം സര്‍ക്കാര്‍ അംഗീകരിച്ചാല്‍ മാത്രമേ ജോലിയില്‍ തുടരാന്‍ സാധിക്കൂ. അതേസമയം, ഏകപക്ഷീയമായി ബിജെപി സര്‍ക്കാര്‍ ജോലി നല്‍കിയതിനെതിരെ അന്ന് കോണ്‍ഗ്രസും ജെഡിഎസും രംഗത്തുവന്നിരുന്നു. അതുകൊണ്ടുതന്നെ പുനഃപ്പരിശോധനാ സാധ്യത കുറവാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
-
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം












Click it and Unblock the Notifications