ഹിന്ദുവിനെ പ്രണയിച്ച് വിവാഹം ചെയ്തു...! ഗര്‍ഭിണിയായ മുസ്ലിം യുവതിയോട് അവർ ചെയ്തത് ഞെട്ടിക്കും...!

  • By: Anamika
Subscribe to Oneindia Malayalam

ഗുണ്ടഗനല്ല: മതവും ജാതിയും മനുഷ്യന്റെ ജീവനെടുക്കുന്നത് നമ്മുടെ രാജ്യത്ത് ഇന്നൊരു വാര്‍ത്തയേ അല്ലാതായിരിക്കുന്നു. പ്രത്യേകിച്ചും പ്രണയബന്ധങ്ങള്‍ക്ക് ഏറ്റവും വലിയ വില്ലനാണ് ജാതിയും മതവുമെല്ലാം. സ്വന്തം സമുദായത്തിന് പുറത്ത് നിന്നുള്ള യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്തതിന് ഗര്‍ഭിണിയായ യുവതിയോട് കുടുംബം ചെയ്തത് കേട്ടാല്‍ ഞെട്ടിപ്പോകും.

Read More: കേരളം പിടിക്കാൻ ബിജെപിക്ക് കൂട്ടായി ശ്രീശാന്തും...! ഇനി ക്രിക്കറ്റല്ല...സംഘപരിവാർ രാഷ്ട്രീയം മതി...!

Read More: ചാനല്‍ രംഗം ബിജെപി പിടിച്ചടക്കും...!!! അടുത്തത് എന്‍ഡിടിവി...!!! പിന്നില്‍ രാംദേവ്...!!!

ജാതിയും മതവും

ജാതിയും മതവും

കര്‍ണാടകയിലെ ബിജാപൂര്‍ ജില്ലയിലെ ഗുണ്ടഗനല്ല എന്ന സ്ഥലത്താണ് നടുക്കുന്ന ഈ സംഭവം അരങ്ങേറിയത്. ബാനു ബീഗം എന്ന 21കാരി മുസ്ലിം പെണ്‍കുട്ടി 24കാരനായ സയബന്ന ശരണപ്പ എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. സയബന്ന ദളിത് യുവാവാണ്.

കുടുംബം എതിർത്തു

കുടുംബം എതിർത്തു

ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചുവെങ്കിലും രണ്ട് വീട്ടുകാരും ശക്തമായി എതിര്‍ത്തും. ബന്ധം അവസാനിപ്പിക്കാന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ ബാനുവും സയബന്നയും അതിന് തയ്യാറല്ലായിരുന്നു.

നാടുവിടാൻ തീരുമാനം

നാടുവിടാൻ തീരുമാനം

ഇരുവരും ബന്ധം തുടരുന്നത് അറിഞ്ഞ ബാനുവിന്റെ വീട്ടുകാര്‍ സയബന്നയെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മാത്രമല്ല മകളെ ത്ട്ടിക്കൊണ്ടുപോകാന്‍ സയബന്ന ശ്രമിച്ചുവെന്ന് കാട്ടി പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. ഇതോടെ കമിതാക്കള്‍ നാടുവിടാന്‍ തീരുമാനിച്ചു.

ഗർഭിണിയായപ്പോൾ തിരികെ

ഗർഭിണിയായപ്പോൾ തിരികെ

ഇക്കഴിഞ്ഞ ജനുവരി 24ന് ബാനു ബീഗവും ,സയബന്നയും ഗോവയിലേക്ക് കടന്നു. അവിടെ വെച്ച് ഇരുവരും രജിസ്റ്റര്‍ വിവാഹം കഴിച്ചു. തുടര്‍ന്ന് ബാനു ബീഗം ഗര്‍ഭിണിയായ ശേഷം ഇവര്‍ നാട്ടിലേക്ക് തിരികെ വരാന്‍ തീരുമാനിച്ചു. വീട്ടുകാരുടെ എതിര്‍പ്പ് മാറിയിട്ടുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ

സ്വീകരിക്കാതെ കുടുംബം

സ്വീകരിക്കാതെ കുടുംബം

നാട്ടില്‍ തിരിച്ചെത്തിയ ഇവര്‍ വീട്ടുകാരെ ബാനു ഗര്‍ഭിണിയാണെന്ന വിവരം അറിയിച്ചു. എന്നാല്‍ ഇരുവീട്ടുകാരും ഇവരെ സ്വീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് വീട്ടുകാരുമായി വലിയ രീതിയില്‍ വഴക്കും കയ്യേറ്റവും നടന്നുവെന്ന് പോലീസ് പറയുന്നു. സയബന്നയെ ഉപേക്ഷിക്കാതെ ബാനുവിനെ സ്വീകരിക്കില്ലെന്ന നിലപാടിലായിരുന്നു കുടുംബം

സയബന്നയ്ക്ക് മർദനം

സയബന്നയ്ക്ക് മർദനം

എന്നാല്‍ വീട്ടുകാരുടെ തീരുമാനം അംഗീകരിക്കാന്‍ ഇവര്‍ തയ്യാറായില്ല. മാത്രമല്ല അന്ന് രാത്രി ബാനുവിന്റെ അച്ഛനും സഹോദരനും ചേര്‍ന്ന് സയബന്നയെ തല്ലിച്ചതച്ചു. ഗുരുതരമായി പരുക്കേറ്റ സയബന്ന അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ അഭയം തേടി. പരാതിയും നല്‍കി.

പ്രതികാരം തീർത്തു

പ്രതികാരം തീർത്തു

ബാനുവിനെ കൂട്ടിക്കൊണ്ടു പോകാനായി തിരികെ വീട്ടിലെത്തിയ സയബന്നയെ കാത്തിരുന്നത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. മകളോടുള്ള വൈരാഗ്യം ആ കുടുംബം തീര്‍ത്തത് അതിക്രൂരമായിട്ടായിരുന്നു. ഗര്‍ഭിണിയായ ബാനുവിനെ ക്രൂരമായി മര്‍ദിച്ചശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

ജീവനോടെ കത്തിച്ചു

ജീവനോടെ കത്തിച്ചു

ക്രൂരമായി കുത്തിയ ശേഷം ബാനുവിനെ അവര്‍ ജീവനോടെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. അമ്മ റമ്മന്‍ ബി അത്തറും സഹോദരിയും രണ്ട് സഹോദരന്മാരും അടക്കമുള്ളവരാണ് ഗര്‍ഭിണിയോട് ഈ കണ്ണില്‍ച്ചോരയില്ലാ്ത്ത വിധമുള്ള ക്രൂരത കാട്ടിയത്. ബാനുവിനെരക്ഷിക്കാനുള്ള ശ്രമത്തിനിടെ സയബന്നയ്ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

ദുരഭിമാനക്കൊലയുടെ കേന്ദ്രം

ദുരഭിമാനക്കൊലയുടെ കേന്ദ്രം

ബാനുബീഗത്തിന്റെ അമ്മ, സഹോദരി ദാവല്‍ സല്‍മ അത്തര്‍, സോഹാദരന്മാരായ ജിലാനി ദിഖാനി, അക്ബര്‍ അത്തര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കുമേല്‍ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. കൊല നടത്താന്‍ കൂട്ടുനിന്ന മറ്റ് നാല് സഹോദരന്മാര്‍ക്ക് വേണ്ടി പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കര്‍ണാടകയില്‍ നടക്കുന്ന 13മത് ദുരഭിമാനക്കൊലയാണിത്.

English summary
Honour killing again in Karnataka as Pregnant Muslim woman stabbed, burnt alive for marrying Dalit man
Please Wait while comments are loading...