ആംബുലന്‍സ് ലഭിച്ചില്ല, ഗര്‍ഭിണിയെ ആശുപത്രിയിലെത്തിച്ചത് തോളില്‍ ചുമന്ന്..

Subscribe to Oneindia Malayalam

ഭുനേശ്വര്‍: ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് ലഭിക്കാത്തതിന്റെ പേരില്‍ ഗര്‍ഭിണിയായ സ്ത്രീയെ ആശുപത്രിയിലെത്തിച്ചത് തോളില്‍ ചുമന്ന്. ഒഡീഷയിലെ റായഗഡ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഒഡീഷ സര്‍ക്കാര്‍ ഉത്തരവിട്ടത്. ഗ്രാമത്തില്‍ നല്ല റോഡുകള്‍ നിര്‍മ്മിക്കാനും പാലം പണിയാനും ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. സംഭവം വിവാദങ്ങള്‍ വിളിച്ചു വരുത്തിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.

റായഗഡ ജില്ലയിലെ നാഗവള്ളി നദി താണ്ടി കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് ബന്ധുക്കള്‍ ഗര്‍ഭിണിയായ അങ്കു മിനിയാക എന്ന സ്ത്രീയെ ആശുപത്രിയിലെത്തിച്ചത്. അരക്കൊപ്പം വെള്ളമുള്ള നദി കടന്നാണ് ഇവര്‍ അങ്കു മിനിയാകയെ ചുമന്നു കൊണ്ടു പോയത്. പെണ്‍കുഞ്ഞിനെയാണ് അങ്കു മിനിയാക എന്ന മുപ്പതുകാരി പ്രസവിച്ചത്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

 07-1494138154-maternity-pre

ഉത്തര്‍പ്രദേശിലും കഴിഞ്ഞ ദിവസം സമാനമായ സംഭവം നടന്നിരുന്നു. മരിച്ചയാളുടെ മൃതദേഹം ബന്ധുക്കള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയത് തുറന്ന റിക്ഷയിലാണ്. സര്‍ക്കാര്‍ അധികാരികളും റെയില്‍വേ പോലീസും ആംബുലന്‍സ് നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് മൃതദേഹം ഓട്ടോയില്‍ കൊണ്ടുപോയത്.പോയ വഴി ആരും തിരിഞ്ഞുനോക്കിയുമില്ല അട്ര റെയില്‍വേ സ്റ്റേഷനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ രാമസര്‍ എന്നയാളുടെ മൃതദേഹം കൊണ്ടുപോകാനാണ് അധികൃതര്‍ ആംബുലന്‍സ് നല്‍കാതിരുന്നത്.

English summary
The woman gave birth to a baby girl at Kalyansinghpur community health centre last evening and the condition of the mother and child is stable.
Please Wait while comments are loading...