രാഷ്ട്രപതി തിരഞ്ഞെടുപ്പ്: ഗോപാല്‍ കൃഷ്ണ ഗാന്ധിയുടെ പേര് നിര്‍ദേശിച്ച് ഇടതുപക്ഷം, പ്രഖ്യാപനം ഇന്ന്?
ദില്ലി: രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള പോരാട്ടം കടുപ്പിച്ച് പ്രതിപക്ഷം. ഗോപാല്‍കൃഷ്ണ ഗാന്ധി സ്ഥാനാര്‍ത്ഥിയാവുമെന്നാണ് റിപ്പോര്‍ട്ട്. ഇടതുപാര്‍ട്ടികളാണ് ഗോപാല്‍കൃഷ്ണയുടെ പേര് നിര്‍ദേശിച്ചത്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടിയാണ് അദ്ദേഹം. എന്‍സിപി അധ്യക്ഷന്‍ ശരത് പവാറുമായുള്ള കൂടിക്കാഴ്ച്ചയിലാണ് ഇടതുപാര്‍ട്ടികള്‍ ഈ പേരുകള്‍ നിര്‍ദേശിച്ചത്.
അതേസമയം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതിപക്ഷ യോഗം ഇന്ന് ചേരുന്നുണ്ട്. നിര്‍ണായകമായ ഈ യോഗത്തില്‍ ഗോപാല്‍കൃഷ്ണ ഗാന്ധിയുടെ പേര് നിര്‍ദേശിക്കുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ ആദ്യത്തെ നീക്കം പ്രതിപക്ഷത്തില്‍ നിന്ന് തന്നെയായിരിക്കും. വിശദമായ വിവരങ്ങള്‍ പരിശോധിക്കാം....

ചൊവ്വാഴ്ച്ചയാണ് ഇടതുപാര്‍ട്ടികള്‍ ശരത് പവാറിനെ കണ്ടത്. മുന്‍ ബംഗാള്‍ ഗവര്‍ണര്‍ കൂടിയായ ഗോപാല്‍ കൃഷ്ണ ഗാന്ധിയുടെ പേര് ഈ കൂടിക്കാഴ്ച്ചയിലാണ് നിര്‍ദേശിച്ചത്. അതേസമയം ശരത് പവാറും ഈ തീരുമാനത്തിനെതിരല്ല. ഗോപാല്‍കൃഷ്ണയെ പിന്തുണയ്ക്കാന്‍ അതുകൊണ്ട് എന്‍സിപി റെഡിയാണ്. ഇന്നത്തെ യോഗത്തില്‍ ഗോപാല്‍ കൃഷ്ണയുടെ പേര് പ്രഖ്യാപിക്കാനുള്ള സാധ്യതയേറെയാണ്. ഗോപാല്‍കൃഷ്ണ ഗാന്ധി 2017ല്‍ പ്രതിപക്ഷത്തിന്റെ സംയുക്ത ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായിരുന്നു. വെങ്കയ്യ നായിഡുവിനെതിരെ മത്സരിച്ചെങ്കില്‍ അദ്ദേഹം പരാജയപ്പെട്ടു.

ഗോപാല്‍കൃഷ്ണ നേരത്തെ ദക്ഷിണാഫ്രിക്കയിലെയും ശ്രീലങ്കയിലെയും ഇന്ത്യന്‍ ഹൈക്കമ്മീഷണറായിരുന്നു. ഇന്ന് മമത വിളിക്കുന്ന യോഗം ദേശീയ രാഷ്ട്രീയത്തില്‍ വളരെ പ്രസക്തമാണ്. നേരത്തെ ശരത് പവാറിന്റെ പേരുകളായിരുന്നു സജീവമായി ഉണ്ടായിരുന്നത്. എന്നാല്‍ മത്സരിക്കാനില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. അതേസമയം ആരൊക്കെ മമതയുടെ യോഗത്തില്‍ പങ്കെടുക്കുമെന്ന് തീരുമാനമായിട്ടില്ല. മമത സുപ്രധാന യോഗത്തിനായി ദില്ലിയിലേക്ക് എത്തിയിട്ടുണ്ട്. 22 പ്രതിപക്ഷ പാര്‍ട്ടികള്‍ക്കാണ് മമത കത്തയച്ചത്. ഇവരെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. രാജ്യത്തെ തകര്‍ക്കുന്ന ദുഷ്ട ശക്തികള്‍ക്കെതിരെയുള്ള പോരാട്ടമെന്നാണ് മമത കത്തില്‍ പറഞ്ഞിരുന്നത്.

യോഗത്തില്‍ പങ്കെടുക്കുന്നവരെ കുറിച്ച് ഏകദേശ ധാരണയായിട്ടുണ്ട്. എന്‍സിപി, സമാജ് വാദി പാര്‍ട്ടി, ആര്‍ജെഡി, നാഷണല്‍ കോണ്‍ഫറന്‍സ്, സിപിഎം, സിപിഐ, ജെഎംഎം, ശിവസേന, മുസ്ലീം ലീഗ്, പിഡിപി, ജെഡിഎസ്, ആര്‍എല്‍ഡി, എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. അതേസമയം നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദള്‍, ആംആദ്മി പാര്‍ട്ടി, തെലങ്കാന രാഷ്ട്ര സമിതി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കില്ല. ടിആര്‍എസ് വിട്ടുനില്‍ക്കാന്‍ പ്രധാന കാരണം കോണ്‍ഗ്രസാണ്. അവര്‍ക്കൊപ്പം നില്‍ക്കാന്‍ ആഗ്രഹമില്ലെന്ന് ടിആര്‍എസ് പറയുന്നു. എഎപിയും സമാനമായ നിലപാടിലാണെന്ന് സൂചനയുണ്ട്.

എഎപിയുമായി നേരത്തെ കോണ്‍ഗ്രസ് ചര്‍ച്ചകള്‍ നടത്തിയതാണ്. എന്നിട്ടും അവര്‍ വിട്ടുനില്‍ക്കുന്നതാണ് അമ്പരപ്പിക്കുന്നത്. ടിആര്‍എസിന് കോണ്‍ഗ്രസുമായി വേദി പങ്കിടാന്‍ താല്‍പര്യമേയില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കട്ടെ എന്നിട്ട് പിന്തുണയ്ക്കാമെന്നാണ് എഎപിയുടെ നിലപാട്. കഴിഞ്ഞ ദിവസം തന്നെ മമത ദില്ലിയിലെത്തിയിരുന്നു. തുടര്‍ന്ന് ശരത് പവാറിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ടിരുന്നു. ശരത് പവാറിനോട് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാവാനും അഭ്യര്‍ത്ഥിച്ചിരുന്നു മമത. എന്നാല്‍ പവാര്‍ നിരസിക്കുകയായിരുന്നു.

പവാറിന് സജീവ രാഷ്ട്രീയത്തില്‍ തുടരാന്‍ ആഗ്രഹമുണ്ട്. അതുകൊണ്ടാണ് രാഷ്ട്രപതി സ്ഥാനത്തേക്കില്ലെന്ന് അറിയിച്ചത്. അതേസമയം കോണ്‍ഗ്രസില്‍ നിന്ന് മല്ലികാര്‍ജുന്‍ ഗാര്‍ഗെ, ജയറാം രമേശ്, രണ്‍ദീപ് സിംഗ് സുര്‍ജേവാല എന്നിവര്‍ മമതയുടെ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. മമത ഇടതുനേതാക്കളുമായും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഇത് അമ്പരപ്പിക്കുന്ന നീക്കമാണ്. മമതയുമായുള്ള പ്രശ്‌നങ്ങള്‍ സിപിഎം അടക്കമുള്ളവര്‍ പറഞ്ഞ് തീര്‍ത്ത് വരികയാണ്. അതേസമയം രാഷ്ട്രപതി സ്ഥാനാര്‍ഥിയാവാന്‍ ഗോപാല്‍ കൃഷ്ണ ഗാന്ധി സമ്മതം അറിയിച്ചിട്ടില്ല. കുറച്ചത് സമയം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

സമാജ് വാദി പാര്‍ട്ടി രാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്കായുള്ള നീക്കത്തെ പൂര്‍ണമായും പിന്തുണച്ചിട്ടുണ്ട്. മമത തീരുമാനിക്കുന്ന ഏതൊരു കാര്യത്തെയും പൂര്‍ണമായും പിന്തുണയ്ക്കുമെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്ക് മമത കത്തയച്ചിട്ടില്ല. ജഗന്‍ മോഹന്‍ റെഡ്ഡി എന്‍ഡിഎയെ പിന്തുണയ്ക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. അതേസമയം പൂര്‍ണമായ ഐക്യമില്ലെങ്കില്‍ ഒരിക്കലും പ്രതിപക്ഷത്തിന് ഒരിക്കലും എന്‍ഡിഎയെ വെല്ലുവിളിക്കാന്‍ സാധിക്കില്ല. നല്ലൊരു മത്സരത്തിനാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications