• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ട്വിസ്റ്റിന് കോണ്‍ഗ്രസ്, ബിജെപി സഖ്യ കക്ഷിയെ രാഹുല്‍ വിളിച്ചോ?

Google Oneindia Malayalam News

ദില്ലി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വമ്പന്‍ ട്വിസ്റ്റിന് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിക്കായി തന്ത്രങ്ങള്‍ മെനയുന്നത് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവാണ്. അദ്ദേഹം ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ഉന്നത സമിതിയില്‍ അംഗമാണ്. ഒരുവശത്ത് ശരത് പവാറും മമത ബാനര്‍ജിയും സമ്മര്‍ദം ചെലുത്തി നടത്തിയ നീക്കങ്ങളൊക്കെ പൊളിഞ്ഞിരിക്കുകയാണ്.

ഉദ്ധവിന് അടുത്ത പണിയുമായി ഏക്‌നാഥ് ഷിന്‍ഡെ.. സ്പീക്കര്‍ വെറുതെയല്ല, 16 എംഎല്‍എമാര്‍ പുറത്തേക്ക്?ഉദ്ധവിന് അടുത്ത പണിയുമായി ഏക്‌നാഥ് ഷിന്‍ഡെ.. സ്പീക്കര്‍ വെറുതെയല്ല, 16 എംഎല്‍എമാര്‍ പുറത്തേക്ക്?

മമതയ്ക്ക് വരെ യശ്വന്ത് സിന്‍ഹയെ പിന്തുണയ്ക്കുന്നതില്‍ ആശയക്കുഴപ്പമുണ്ട്. കോണ്‍ഗ്രസിലും ഈ പ്രശ്‌നങ്ങളൊക്കെയുണ്ട്. എന്നാല്‍ അപ്രതീക്ഷിത പിന്തുണയ്ക്കാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പ്രശാന്ത് കിഷോറിന് പകരമായി കോണ്‍ഗ്രസ് ടീമിലെത്തിയ സുനില്‍ കനുഗോലുവാണ് എല്ലാ തന്ത്രങ്ങളും ഒരുക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്...

1

രാഹുല്‍ എന്‍ഡിഎ കക്ഷികളെയും നോട്ടമിടുന്നുണ്ടെന്നായിരുന്നു നേരത്തെ വന്ന അഭ്യൂഹങ്ങള്‍. തമിഴ്‌നാട്ടിലെ ബിജെപിയുടെ സുപ്രധാന സഖ്യകക്ഷിയായ അണ്ണാഡിഎംകെ നേതൃത്വത്തെ രാഹുല്‍ ബന്ധപ്പെട്ടുവെന്നായിരുന്നു അഭ്യൂഹം. എടപ്പാടി പളനിസ്വാമിയെ വിളിച്ച് പിന്തുണ ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതില്‍ കോണ്‍ഗ്രസ് തന്നെ പ്രതികരിച്ചിരിക്കുകയാണ്. യശ്വന്ത് സിന്‍ഹയ്ക്കായി പളനിസ്വാമിയെ വിളിച്ചെന്ന വാദം തീര്‍ത്തും വ്യാജമാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.

2

ഡിഎംകെയുമായുള്ള കോണ്‍ഗ്രസ് സഖ്യം ശക്തമാണ്. അതിനെ ദുര്‍ബലമാക്കാനുള്ള കുടില തന്ത്രമാണിതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. രാഹുല്‍ അത്തരമൊരു ഫോണ്‍ കോള്‍ നടത്തിയിട്ടില്ലെന്നും ജയറാം രമേശ് വ്യക്തമാക്കി. നേരത്തെ ഒരു ഇംഗ്ലീഷ് മാധ്യമത്തില്‍ കോളമിസ്‌റ്റെഴുതിയ കാര്യങ്ങളാണ് കോണ്‍ഗ്രസ് തള്ളിയത്. ഡിഎംകെ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ സാധ്യതയില്ലാത്തത് കൊണ്ടാണ് അണ്ണാഡിഎംകെയുടെ സഹായം തേടിയതെന്നായിരുന്നു ഈ ദിനപത്രം അവകാശപ്പെട്ടിരുന്നത്.

3

അതേസമയം സുനില്‍ കനുഗോലുവാണ് അണിയറയില്‍ തന്ത്രം ഒരുക്കുന്നതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇതിനോടകം പല സംസ്ഥാന തിരഞ്ഞെടുപ്പുകളിലും സുനില്‍ കൃത്യമായ പ്ലാന്‍ തയ്യാറാക്കി കൊടുത്തിട്ടുണ്ട്. ലിംഗായത്തുകള്‍, വൊക്കലിഗ, വിഭാഗങ്ങളെ കൂടെ നിര്‍ത്താന്‍ ഒറ്റക്കെട്ടായി നില്‍ക്കാനാണ് കര്‍ണാടകത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇവിടെ ഡികെ ശിവകുമാറും സിദ്ധരാമയ്യയും ഒന്നിച്ച് നില്‍ക്കുന്നുണ്ട്. പരസ്യമായ പ്രശ്‌നങ്ങള്‍ പരമാവധി ഒഴിവാക്കാനാണ് സുനിലിന്റെ നിര്‍ദേശം. കോണ്‍ഗ്രസ് ക്യാമ്പ് ഒറ്റക്കെട്ടാണെന്ന് ജനങ്ങള്‍ക്ക് തോന്നണമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

4

തെലങ്കാനയില്‍ മുസ്ലീം വോട്ടുകള്‍ക്ക് പ്രാധാന്യം നല്‍കണമെന്നാണ് നിര്‍ദേശം. ഇവിടെ മുഖ്യമന്ത്രി പ്രതിപക്ഷമായി നിന്ന് കൂടുതല്‍ വോട്ട് നേടാനും വിജയിക്കാനും വരെ കോണ്‍ഗ്രസിന് സാധ്യതയുണ്ടെന്നാണ് സുനിലിന്റെ വിലയിരുത്തല്‍. അതുപോലെ രാഷ്ട്രപതി-ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പും ബിജെപിയെ ഞെട്ടിക്കാനായി ഉപയോഗിക്കാനാണ് തീരുമാനം. മമതയും പവാറും തല്‍ക്കാലം ഇമേജ് പോയി നില്‍ക്കുകയാണ്. മമത ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കുമായിരുന്നു എന്ന പരാമര്‍ശം നടത്തിയതിലൂടെ വിശ്വാസ്യത നഷ്ടപ്പെട്ടവരായി മാറിയിരിക്കുകയാണ്.

5

ശരത് പവാറിനാണെങ്കില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ വീണത് വലിയ ക്ഷീണമാണ്. എന്‍സിപി കാരണമാണ് സര്‍ക്കാര്‍ വീണതെന്ന ചീത്തപ്പേര് പവാറിനുണ്ട്. മമതയും പവാറും ബിജെപിയോട് മൃദു നിലപാട് പുലര്‍ത്തുന്നവരാണെന്ന് പ്രതിപക്ഷ നിരയില്‍ തന്നെ വിശ്വസിക്കുന്നവരുണ്ട്. കോണ്‍ഗ്രസ് ഈ അവസരം മുതലെടുത്ത് വീണ്ടും പ്രതിപക്ഷ നിരയുടെ താക്കോല്‍ സ്വന്തമാക്കാന്‍ നില്‍ക്കുകയാണ്. അപ്രതീക്ഷിതമായി ചിലരെങ്കിലും എന്‍ഡിഎ പാളയത്തില്‍ നിന്ന് യശ്വന്ത് സിന്‍ഹയെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നത്.

6

അതേസമയം മഹാരാഷ്ട്ര സര്‍ക്കാര്‍ കൂടി വീണതോടെ പ്രതിപക്ഷം ആകെ ദുര്‍ബലമായിരിക്കുകയാണ്. അതുകൊണ്ട് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷയില്ല എന്നതാണ് സത്യം. കോണ്‍ഗ്രസ് ഈ സഖ്യം ഉപേക്ഷിച്ച് പഴയ എന്‍സിപി സഖ്യത്തിലേക്ക് മടങ്ങി പോകാനാണ് ശ്രമിക്കുന്നത്. ഇത് മഹാരാഷ്ട്രയില്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അടക്കം ഗുണം ചെയ്‌തേക്കും. ഇത്രയും കാലം ശിവസേനയുടെയും എന്‍സിപിയുടെയും നിഴലിലായിരുന്നു കോണ്‍ഗ്രസ്. പ്രവര്‍ത്തകരാകെ ആവേശത്തിലാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് കൂടുതല്‍ വോട്ട് കിട്ടിയാല്‍ അത് കോണ്‍ഗ്രസിന്റെ നേട്ടമായും കണക്കാക്കപ്പെടാം.

ഷമ്മി തിലകന് ജനപിന്തുണയില്ല, വെറും തള്ളാണ്, സോഷ്യല്‍ മീഡിയയിലാണ് ഫാന്‍സെന്ന് ശാന്തിവിള ദിനേശ്ഷമ്മി തിലകന് ജനപിന്തുണയില്ല, വെറും തള്ളാണ്, സോഷ്യല്‍ മീഡിയയിലാണ് ഫാന്‍സെന്ന് ശാന്തിവിള ദിനേശ്

Recommended Video

cmsvideo
  കുട്ടി ഫ്രണ്ടിനെക്കണ്ട് രാഹുൽ വണ്ടി നിർത്തി, സമ്മാനവും നൽകി. വീഡിയോ | *Viral
  English summary
  president election 2022: rahul gandhi calls palaniswamy for supporting yaswant sinha, congress rejects
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X