ടോക്കിയോയില്‍ ഇന്ത്യയുടെ കീര്‍ത്തി ഉയര്‍ത്തി; ഒളിംപിക്‌സ് കായിക താരങ്ങള്‍ക്ക് രാഷ്ട്രപതിയുടെ ചായസല്‍ക്കാരം
ദില്ലി: ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുത്ത ഇന്ത്യന്‍ അത്ലറ്റുകള്‍ക്ക് രാഷ്ട്രപതി രാം നാഥ് കോവിന്ദ് രാഷ്ട്രപതി ഭവനിലെ സാംസ്‌കാരിക കേന്ദ്രത്തില്‍ ചായസല്‍ക്കാരം നല്‍കി. കായിക താരങ്ങളുമായി സംവദിച്ച രാഷ്ട്രപതി എല്ലാവരെയും അഭിനന്ദിച്ചു. രാജ്യത്തിന് മഹത്വം നല്‍കിയതിന് രാജ്യം മുഴുവന്‍ നമ്മുടെ ഒളിംപ്യന്‍മാരില്‍ അഭിമാനിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ടോക്കിയോ ഓളിംപിക്‌സില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം ഉള്‍പ്പടെ ഏഴ് മെഡലുകളാണ് നേടിയത്. അത്‌ലറ്റിക് വിഭാഗത്തില്‍ ആദ്യമായി സ്വര്‍ണം നേടിയ ഒളിംപിക്‌സ് കൂടിയാണ് ടോക്കിയോയിലേത്.

അതേസമയം, ഞായറാഴ്ച ചെങ്കോട്ടയില്‍ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മെഡല്‍ ജേതാക്കള്‍ക്ക് ആതിഥ്യം വഹിക്കും. ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്ര, വെയ്റ്റ് ലിഫ്റ്റര്‍ മീരാഭായ് ചാന്‍ (വെള്ളി), ബാഡ്മിന്റണ്‍ താരം പിവി സിന്ധു (വെങ്കലം), ബോക്‌സിംഗ് താരം ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍ (വെങ്കലം), ഗുസ്തി താരം ബജ്രംഗ് പുനിയ (വെങ്കലം), രവി ദഹിയ (വെള്ളി) എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഇന്ത്യന്‍ പുരുഷ ഹോക്കി ടീമും വെങ്കലം നേടിയിരുന്നു, 41 വര്‍ഷത്തിന് ശേഷമുള്ള ഹോക്കിയിലെ ഒളിമ്പിക്‌സില്‍ ആദ്യ മെഡല്‍ നേടി.
അതേസമയം, സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഒളിംപിക്‌സില്‍ പോരാടിയ എല്ലാ കായിക താരങ്ങളെയും അദ്ദേഹം അഭിനന്ദിച്ചിരുന്നു. ഒളിംപിക്‌സില്‍ പെണ്‍കുട്ടികളുടെ നേട്ടം പ്രചോദനം നല്‍കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഒരുപാട് കഷ്ടതള്‍ മറികടന്നാണ് നമ്മുടെ പെണ്‍കുട്ടികള്‍ ലോകോത്തര നിലവാരത്തിലുള്ള നേട്ടം കൈവരിച്ചത്. എല്ലാ മാതാപിതാക്കളും അവരുടെ മക്കളെ ഇത്തരത്തില്‍ വളര്‍ത്തിക്കൊണ്ടുവരണം. ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ താരങ്ങള്‍ രാജ്യത്തിന്റെ കീര്‍ത്തി ഉയര്‍ത്തി. 21 വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മെഡല്‍ നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയതെന്നും രാഷ്ട്രപതി വ്യക്തമാക്കി.
കൊവിഡ് മഹാമാരി രാജ്യത്ത് അവസാനിച്ചിട്ടില്ലെന്നും എല്ലാവരും മുന്‍കരുതലുകള്‍ സ്വീകരിച്ച് മുന്നോട്ടുപോകണമെന്ന് രാഷ്ട്രപതി പറഞ്ഞു. കൊവിഡില്‍ നിന്ന് രക്ഷ നേടാന്‍ സഹായിക്കുന്ന ഏറ്റവും വലിയ സംരക്ഷണമാണ് വാക്സിന്‍. എല്ലാവരും വാക്സിന്‍ സ്വീകരിക്കാന്‍ മുന്‍കയ്യെടുക്കണമെന്നും രാജ്യത്ത് 50 കോടി പേര്‍ക്ക് വാക്സിന്‍ നല്‍കാനായത് നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications