• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ രാഷ്ട്രപതിയുടെ ശമ്പളം എത്ര, ഉപയോഗിക്കുന്ന കാര്‍? വിശദമായറിയാം

Google Oneindia Malayalam News

രാജ്യത്ത് രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. വോട്ടെടുപ്പില്‍ 4809 ജനപ്രതിനിധികളാണ് വോട്ട് രേഖപ്പെടുത്തുക. രാവിലെ 10 മണി മുതല്‍ പാര്‍ലമെന്റ് ഹൗസിലും സംസ്ഥാന നിയമസഭകളിലും വോട്ടെടുപ്പ് ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി ആരാണെന്നറിയാന്‍ കുറച്ച് ദിവസം കാത്തിരിക്കണം.

എന്‍ഡിഎയുടെ ദ്രൗപതി മുര്‍മുവും പ്രതിപക്ഷ സഖ്യ സ്ഥാനാര്‍ഥിയായി യശ്വന്ത് സിന്‍ഹയുമാണ് മത്സരത്തിലെ മുന്‍ നിര സ്ഥാനാര്‍ഥികള്‍. പ്രസിഡന്റ് രാം നാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24ന് ആണ് അവസാനിക്കുന്നത്.വോട്ടെണ്ണല്‍ ജൂലൈ 21 നാണ് നടക്കുക.

1

പുതിയ രാഷ്ട്രപതി ജൂലൈ 25 ന് അധികാരമേല്‍ക്കും.രാഷ്ട്രപതി എന്ന പദവി എത്രത്തോളം വലുതാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. രാജ്യത്തെ പ്രഥമ പൗരനാണ് രാഷ്ട്രപതി. ആ പ്രഥമ പൗരന് നമ്മുടെ രാജ്യം നല്‍കുന്ന പ്രത്യേക അവകാശങ്ങളും ആനുകൂല്യവും, രാഷ്ട്രപതിയുടെ ശമ്പളവും ഒക്കെ നമുക്ക് വിശദമായി പരിശോധിച്ചാലോ..

2

ഇന്ത്യയുടെ മൂന്ന് സേനകളുടെയും (ആര്‍മി, എയര്‍ഫോഴ്സ്, നേവി) പരമോന്നത കമാന്‍ഡര്‍ കൂടിയാണ് രാഷ്ട്രപതി. രാജ്യത്തെ സര്‍ക്കാരിന്റെ പരമോന്നത നേതാവ് കൂടിയാണ് രാഷ്ട്രപതി. സര്‍ക്കാരിന്റെ എല്ലാ നിയമനിര്‍മ്മാണ അധികാരങ്ങളും രാഷ്ട്രപതിയില്‍ നിക്ഷിപ്തമാണ്.

പതിനഞ്ചാമത് രാഷ്ട്രപതിയെ കാത്ത് രാജ്യം..വോട്ടെടുപ്പ് ചിത്രങ്ങള്‍ കാണാം..

3

രാജ്യത്തെ പ്രഥമ പൗരന്റെ അധികാര സിരാ കേന്ദ്രം റെയ്സിന ഹില്‍സ് ആണ്.റെയ്സിന ഹില്‍സില്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രപതി ഭവനില്‍ ആണ് ഇന്ത്യന്‍ രാഷ്ട്രപതി താമസിക്കുക. ഡല്‍ഹിയിലാണ് രാഷ്ട്രപതി ഭവന്‍. ഇന്നത്തെ രാഷ്ട്രപതി ഭവന്‍ ഇന്ത്യയ്ക്ക് ബ്രിട്ടീഷുകാരില്‍ നിന്ന് പാരമ്പര്യമായി ലഭിച്ചതാണ്. രാഷ്ട്രപതി ഭവന്റെ 4 നില കെട്ടിടത്തില്‍ ആകെ 340 മുറികളുണ്ട്. ആകെ 2.5 കിലോമീറ്റര്‍ ഇടനാഴികളും 190 ഏക്കറില്‍ ഒരു പൂന്തോട്ടവും ഉണ്ട്. രാഷ്ട്രപതിക്ക് അഞ്ച് പേരടങ്ങുന്ന സെക്രട്ടേറിയല്‍ സ്റ്റാഫ് ഉണ്ടായിരിക്കും, കൂടാതെ, 200 പേരാണ് രാഷ്ട്രപതി ഭവന്റെ പരിചരണത്തിന് വേണ്ടിയുള്ളത്.

4

2017 വരെ രാഷ്ട്രപതിക്ക് പ്രതിമാസം 1.50 ലക്ഷം രൂപയായിരുന്നു ശ്മ്പളം എന്നാല്‍ ഇപ്പോള്‍
ഇന്ത്യയുടെ രാഷ്ട്രപതിയുടെ പ്രതിമാസ ശമ്പളം 5 ലക്ഷം രൂപയാണ്. ശമ്പളത്തിന് പുറമെ രാഷ്ട്രപതിക്ക് മറ്റ് സൗകര്യങ്ങളും ആനുകൂല്യങ്ങളും ഇന്ത്യയുടെ പ്രഥമ പൗരന് ലഭിക്കുന്നു. ജീവിതകാലം മുഴുവന്‍ സൗജന്യ മെഡിക്കല്‍, വീട്, ചികിത്സാ സൗകര്യങ്ങള്‍ എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു.

5

ഇതുകൂടാതെ, രാഷ്ട്രപതിയുടെ താമസത്തിനും അതിഥികളെ സ്വീകരിക്കാനും ഓരോ വര്‍ഷവും 2.25 കോടി രൂപ ആണ് ഇന്ത്യന്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നത്. പ്രത്യേകം രൂപകല്‍പന ചെയ്ത കറുത്ത മെഴ്സിഡസ് ബെന്‍സ് ട600 പുള്‍മാന്‍ ഗാര്‍ഡിലാണ് ഇന്ത്യയുടെ രാഷ്ട്രപതി സഞ്ചരിക്കാന്‍ ഉപയോഗിക്കുന്ന വാഹനം. ഇതുകൂടാതെ, ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ക്കായി മറ്റൊരു കവചിത ലിമോസിനുംഉണ്ട്.

Recommended Video

cmsvideo
  ആരാണീ മണ്ണിന്റെ മകളായ ദ്രൗപതി മുര്‍മു, എന്തുകൊണ്ട് അവര്‍ക്ക് നറുക്ക് വീണത് ? | *Politics
  6

  അവധിക്കാലം ചെലവഴിക്കാനായി രണ്ട് പ്രത്യേക സ്ഥലങ്ങളാണ് ഉള്ളത്. വര്‍ഷത്തില്‍ രണ്ടുതവണ ഇവിടെ അവധിക്കാലം ചെലവഴിക്കാന്‍ സാധിക്കും. ഹൈദരാബാദിലെ രാഷ്ട്രപതി നിലയവും മറ്റൊന്ന് ഷിംലയിലെ റിട്രീറ്റ് ബില്‍ഡിംഗുമാണ് ഈ സ്ഥലം. ഇന്ത്യന്‍ പ്രസിഡന്റിനും അദ്ദേഹത്തിന്റെ ജീവിതപങ്കാളിക്കും ലോകത്തെവിടെയും സൗജന്യമായി യാത്ര ചെയ്യാം.

  വാട്‌സാപ്പ് ചാറ്റ് സംഘടനയുടേതാണോയെന്ന് ഇപ്പോള്‍ പറയുന്നില്ല; പ്രതികരണവുമായി ശബരീനാഥന്‍; കുടുങ്ങുമോ?വാട്‌സാപ്പ് ചാറ്റ് സംഘടനയുടേതാണോയെന്ന് ഇപ്പോള്‍ പറയുന്നില്ല; പ്രതികരണവുമായി ശബരീനാഥന്‍; കുടുങ്ങുമോ?

  English summary
  presidential election 2022: What is the Salary of the Indian president and other special privileges
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X