അവശ്യമരുന്നുകള്‍ക്ക് വില കൂടുന്നു; ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധന, നടുവൊടിയും
ന്യൂദല്‍ഹി: രാജ്യത്ത് അവശ്യമരുന്നുകള്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ വില വര്‍ധിക്കും. ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധനവാണ് മരുന്ന് വിപണിയില്‍ ഉണ്ടാകാന്‍ പോകുന്നത്. 12 ശതമാനം വരെ വില വര്‍ധിപ്പിക്കാന്‍ മരുന്ന് നിര്‍മാണ് കമ്പനികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. അവശ്യ മരുന്ന് പട്ടികയില്‍ ഉള്‍പ്പെടാത്ത മരുന്നുകള്‍ക്ക് 10 ശതമാനം വരെയും വില കൂടും എന്നാണ് റിപ്പോര്‍ട്ട്. 384 അവശ്യ മരുന്നുകളുടെയും 1000 ല്‍ അധികം ഫോര്‍മുലേഷനുകളുടെയും വിലകള്‍ ആണ് വര്‍ധിപ്പിക്കുന്നത്.
വേദന സംഹാരികള്‍, അണുബാധ തടയുന്നതിനുള്ള മരുന്നുകള്‍, കാര്‍ഡിയാക് മരുന്നുകള്‍, ആന്റിബയോട്ടിക്കുകള്‍ എന്നിവയുള്‍പ്പെടെയുള്ളവ വാങ്ങാന്‍ ഇനി അധികം കാശ് കൊടുക്കേണ്ടി വരും. നിലവില്‍ നിയന്ത്രണത്തിന് വിധേയമായി കുറഞ്ഞ വിലയിലാണ് ഇവ വില്‍ക്കുന്നത്. മൊത്ത വ്യാപാര വില സൂചികയിലെ വര്‍ധന അടിസ്ഥാനമാക്കി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി ആണ് മരുന്ന് നിര്‍മാതാക്കള്‍ക്ക് വില വര്‍ധനക്ക് അനുമതി നല്‍കിയത്.

2022 കലണ്ടര്‍ വര്‍ഷത്തില്‍ ഡബ്ല്യു പി ഐയിലെ വാര്‍ഷിക മാറ്റം 12.12 ശതമാനം ആണ് എന്ന് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി അറിയിച്ചു. കഴിഞ്ഞ വര്‍ഷം എന്‍ പി പി എ മൊത്തവില സൂചികയില്‍ 10.7 ശതമാനം വര്‍ധനവ് പ്രഖ്യാപിച്ചിരുന്നു. വിപണിയില്‍ മരുന്നുകളുടെ ക്ഷാമം ഉണ്ടാകാതിരിക്കാനും നിര്‍മ്മാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കും പരസ്പരം പ്രയോജനം ലഭിക്കാനും ആണ് വില വര്‍ധിപ്പിച്ചത് എന്ന് ആരോഗ്യ മന്ത്രാലയത്തിലെ വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
മൊത്ത വ്യാപാര വില സൂചികയുടെ അടിസ്ഥാനത്തില്‍ അവശ്യ മരുന്നുകളുടെ വില വര്‍ഷം തോറും പുതുക്കാറുണ്ട്. സൂചിക അടിസ്ഥാനമാക്കി അവശ്യമരുന്ന് വില പുനഃക്രമീകരിക്കാം എന്നാണ് നിയമത്തില്‍ പറയുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 23 ശതമാനം വിലയാണ് അവശ്യമരുന്നുകള്‍ക്ക് കൂടുന്നത് എന്നത് ശ്രദ്ധേയമാണ്. വിലക്കയറ്റത്തില്‍ പൊറുതി മുട്ടുന്ന ജനങ്ങള്‍ക്ക് തിരിച്ചടിയാണ് പുതിയ തീരുമാനം.
കഴിഞ്ഞ തവണ വില വര്‍ധനവ് പിടിച്ച് നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് 500 മരുന്നുകളുടെ വില നിര്‍മാതാക്കള്‍ കുറച്ചിരുന്നു. എന്നാല്‍ മരുന്ന് നിര്‍മാണച്ചെലവ് വലിയതോതില്‍ വര്‍ധിച്ചിട്ടുണ്ട് എന്ന് നിര്‍മാതാക്കള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇതോടെ ആണ് വിലവര്‍ധനയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ദിവസവും മരുന്ന് കഴിക്കേണ്ടവരെ സംബന്ധിച്ച് വില വര്‍ധന തിരിച്ചടിയാണ്.
Ramadan 2023: നോമ്പ് തുറന്ന ശേഷം ഉപ്പിലിട്ടത് കഴിക്കാമോ..? അറിയാം നോമ്പ് കാലത്തെ ഭക്ഷണശീലങ്ങള്‍












Click it and Unblock the Notifications