Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടെ ആസ്തി വര്‍ധിച്ചു; മോദിയേക്കാള്‍ ആസ്തി അമിത് ഷായ്ക്ക്; അക്കൗണ്ടിലെ വിവരങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ലോകത്തെ ശക്തരായ നേതാക്കളില്‍ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്തിടെ ടൈംസ് മാഗസിന്‍ ലോകത്തെ 100 പ്രമുഖരുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ മോദിയും ഉള്‍പ്പെട്ടിരുന്നു. ഇന്ത്യയില്‍ നിന്ന് പട്ടികയില്‍ ഇടം നേടിയ മറ്റൊരു രാഷ്ട്രീയ നേതാവ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ്. ഇതൊന്നുമല്ല പറഞ്ഞുവരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.

2020ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോള്‍ മോദിയുടെ ആസ്തി വര്‍ധിച്ചിട്ടുണ്ട്. അതേസമയം, ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആസ്തിയില്‍ വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റ് തന്നെയാണ് മന്ത്രിമാരുടെ വരുമാനം സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്തിയത്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറ്റ വരുമാനം മൂന്ന് കോടിയിലധികം രൂപയാണ്. കൃത്യമായി പറഞ്ഞാല്‍ 3,07,68,885 രൂപ. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വരുമാനം മോദിക്ക് വര്‍ധിച്ചിട്ടുണ്ട്. 2.85 കോടി രൂപയായിരുന്നു മോദിയുടെ കഴിഞ്ഞ വര്‍ഷത്തെ മൊത്തം വരുമാനം. ഇപ്പോള്‍ 22 ലക്ഷത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ബാങ്കിലും ഇന്‍ഷുറന്‍സ് പോളിസിയിലും മോദിക്ക് നിക്ഷേപമുണ്ട്.

2

മോദിയുടെ ബാങ്ക് അക്കൗണ്ടില്‍ ബാലന്‍സുള്ളത് ഒന്നര ലക്ഷം രൂപ മാത്രമാണ്. 36000 രൂപ പണമായും മോദിയുടെ കൈവശമുണ്ട്. മാര്‍ച്ച് 31 വരെയുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഗുജറാത്ത് തലസ്ഥാനമായ ഗാന്ധി നഗറിലെ എസ്ബിഐ ശാഖയില്‍ മോദിക്ക് അക്കൗണ്ടുണ്ട്. ഇതിലെ സ്ഥിര നിക്ഷേപത്തിലെ വര്‍ധനവാണ് മോദിയുടെ വരുമാനം വര്‍ധിപ്പിച്ചത്.

3

എസ്ബിഐ ഗാന്ധിനഗര്‍ എന്‍എസ്‌സി ബാങ്ക് ശാഖയില്‍ കഴിഞ്ഞ വര്‍ഷം മോദിയുടെ സ്ഥിരനിക്ഷേപം 1.6 കോടി രൂപയായിരുന്നു. ഇപ്പോള്‍ അത് 1.86 കോടിരൂപയായി വര്‍ധിച്ചിരിക്കുകയാണ്. 80 ലക്ഷം രൂപയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്. അതേസമയം, ഏതൊരാളും ലാഭം കൊയ്യുന്ന മേഖലയായ ഓഹരി വിപണിയില്‍ പ്രധാനമന്ത്രിക്ക് യാതൊരു നിക്ഷേപവുമില്ല എന്ന കാര്യം എടുത്തുപറയേണ്ടതാണ്.

4

ഓഹരി വിപണിയിലോ മ്യൂച്ചല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിലോ പ്രധാനമന്ത്രിക്ക് നിക്ഷേപമില്ല. അതേസമയം, നരേന്ദ്ര മോദിക്ക് നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റില്‍ നിക്ഷേപമുണ്ട്. 8.93 ലക്ഷം രൂപയാണ് നിക്ഷേപം. കൂടാതെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയില്‍ 1.50 ലക്ഷം രൂപയും നിക്ഷേപമുണ്ട്. 2012ല്‍ 20000 രൂപയ്ക്ക് മോദി എല്‍ ആന്റ് ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടുകള്‍ വാങ്ങിയിരുന്നു.

നിങ്ങളറിയും ഈ സുന്ദരികളെ!! കറുപ്പണിഞ്ഞ കൂട്ടുകാരികള്‍ക്കൊപ്പം ബ്രൗണില്‍ തിളങ്ങി മീന

5

സ്വര്‍ണത്തില്‍ മോദിക്ക് എത്ര നിക്ഷേപമുണ്ട് എന്ന കാര്യവും വെബ് സൈറ്റില്‍ വിശദീകരിക്കുന്നു. നാല് സ്വര്‍ണ മോതിരങ്ങള്‍ നരേന്ദ്ര മോദിക്കുണ്ട്. 1.48 ലക്ഷം രൂപ വിലമതിക്കുന്നവയാണിവ. 1.97 കോടി രൂപയുടെ സ്ഥാവര ആസ്തിയും മോദിക്കുണ്ട്. ബാങ്ക് വായ്പകള്‍ മോദിക്കില്ല. മറ്റു ബാധ്യതകളുമില്ല. സ്വന്തം പേരില്‍ വാഹനവും മോദിക്കില്ല.

6

ഗുജറാത്തിലെ ഗാന്ധി നഗറില്‍ മോദിക്ക് സ്വന്തം പേരില്‍ സ്ഥലമുണ്ട്. ഇതിന് മറ്റു മൂന്ന് അവകാശികള്‍ കൂടിയുണ്ട്. എല്ലാവര്‍ക്കും 25 ശതമാനം ഓഹരിയാണുള്ളത്. 3531.45 ചതുരശ്ര അടിയിലാണ് ഈ സ്ഥലം. ഗുജറാത്തില്‍ മുഖ്യമന്ത്രിയാകുന്നതിന് രണ്ടു മാസം മുമ്പാണ് മോദി ഈ സ്ഥലം വാങ്ങിയത്. 2002 ഒക്ടോബര്‍ 25ന്. അന്ന് 1.3 ലക്ഷം രൂപയായിരുന്നു ഈ സ്ഥലത്തിന് വില.

7

2014ലാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായത്. അതിന് ശേഷം അദ്ദേഹം പുതിയ സ്വത്ത് വാങ്ങിയിട്ടില്ല. അടല്‍ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്ന വേളയിലാണ് എല്ലാ കേന്ദ്രമന്ത്രിമാരും ആസ്തി-ബാധ്യതകള്‍ മാര്‍ച്ച് മാസത്തില്‍ വെളിപ്പെടുത്തണമെന്ന് നിര്‍ദേശിക്കപ്പെട്ടത്. പൊതുപ്രവര്‍ത്തകര്‍ കളങ്കരഹിതരാകണം എന്ന ഉദ്ദേശത്തോടെയായിരുന്നു തീരുമാനം. പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റ് വഴി ആര്‍ക്കും ഈ വിവരങ്ങള്‍ ലഭിക്കും.

8

അമിത് ഷായുടെ ആകെ ആസ്തി 37.91 കോടി രൂപയാണ്. 56കാരനായ അമിത് ഷായുടെ ആസ്തിയില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 9.28 കോടി രൂപയുടെ വര്‍ധനവുണ്ടായി. ഗുജറാത്തിലാണ് സ്വത്തുകളെല്ലാം. പാരമ്പര്യമായി കിട്ടിയും അല്ലാത്തതുമായ സ്വത്തുക്കള്‍ ഇതില്‍പ്പെടും. 32.3 ലക്ഷം രൂപയുടെ ബാങ്ക് ബാലന്‍സുണ്ട്. സ്ഥിര നിക്ഷേപമായി 3.40 ലക്ഷം രൂപയും. 50 ലക്ഷം രൂപയുടെ ഗോള്‍ഡ് അമിത് ഷായ്ക്കുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+