Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാളില്‍ മോദിയുടെ സ്ട്രൈക്ക് റേറ്റ് 50% ലും താഴെ; 18 ഇടത്ത് തോല്‍വി, ഞെട്ടിച്ച ഭൂരിപക്ഷവും

കല്‍ക്കത്ത: ഇത്തവണ എന്ത് വിലകൊടുത്തും ബംഗാളില്‍ അധികാരത്തിലേറുമെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ധ എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ പ്രചാരണവും ബംഗാളില്‍ സംഘടിക്കപ്പെട്ടു. എന്നാല്‍ ഫലം പുറത്ത് വന്നപ്പോള്‍ കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റുകള്‍ നേടി തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ എത്തി. കാടിളക്കി പ്രചാരണം നടത്തിയിട്ടും മോദി റാലി നടത്തിയ മണ്ഡലങ്ങളില്‍ ഉള്‍പ്പടെ കനത്ത പരാജയമാണ് പല ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കും നേരിടേണ്ടി വന്നത്.

ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം

മോദിയുടെ പ്രചാരണം

മോദിയുടെ പ്രചാരണം

ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണം നടത്തിയ പകുതിയിലേറെയും മണ്ഡലങ്ങളിലേയും ബിജെപി സ്ഥാനാര്‍ത്ഥികള്‍ പരാജയം നേരിട്ടു. 33 മണ്ഡലങ്ങളിലാണ് പ്രധാനമന്ത്രി ബംഗാളില്‍ പ്രചാരണം നടത്തിയത്. ഇതില്‍ വിജയിച്ചത് ആവട്ടെ കേവലം 15 സീറ്റുകളില്‍ മാത്രം. സ്ട്രൈക്ക് റേറ്റ് പകുതിയില്‍ താഴെ മാത്രം.

കനത്ത പരാജയം

കനത്ത പരാജയം

മമതയുടെ അതേ രീതിയില്‍ കടന്നാക്രമിച്ചുകൊണ്ടുള്ള പ്രചാരണം നടത്തിയെങ്കിലും ബിജെപിക്ക് പിടിച്ച് നില്‍ക്കാന്‍ കഴിയാതെ പോകുന്നതാണ് കാണാന്‍ കഴിഞ്ഞത്. മോദി പ്രചാരണം നടത്തിയ മണ്ഡലങ്ങളില്‍ 68554 വോട്ടിന്‍റെ കനത്ത പരാജയം ഏറ്റുവാങ്ങിയ മണ്ഡലങ്ങള്‍ വരെ ഉണ്ടെന്നാതാണ് ശ്രദ്ധേയം.

കൊല്‍ക്കത്ത മണ്ഡലം

കൊല്‍ക്കത്ത മണ്ഡലം

കൊല്‍ക്കത്ത മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ഔദ കിഷോര്‍ ഗുപ്തയാണ് മോദി പ്രചാരണം നടത്തിയതില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് തോറ്റ സ്ഥാനാര്‍ത്ഥി. തൃണമൂല്‍ കോണ്‍ഗ്രസിലെ ഫിര്‍ഹദ് ഹക്കീമിനോടാണ് തോല്‍വി. മാര്‍ച്ച് ഏഴിനായിരുന്നു പ്രധാനമന്ത്രി ഇവിടെ പ്രചാരണത്തിന് എത്തിയത്.

ഹൗറ ദക്ഷിണ്‍

ഹൗറ ദക്ഷിണ്‍


എപ്രില്‍ ആറിനായിരുന്നു ഹൗറ ദക്ഷിണ്‍ മണ്ഡലത്തില്‍ മോദി പ്രചാരണത്തിന് എത്തിയത്. ഇവിടേയും അമ്പതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷത്തിനാണ് ബിജെപിയിലെ രന്തിദേവ് സേനഗുപ്തയെ തൃണമൂല്‍ സ്ഥാനാര്‍ത്ഥി നന്ദിത ചൗധരി തോല്‍പ്പിച്ചത്. ഹൗറ മധ്യയിലെ ബിജെപി സ്ഥാനിര്‍ത്ഥി 46547 വോട്ടിന് തോറ്റു.

 മികച്ച വിജയം

മികച്ച വിജയം

അതേസമയം മോദി പ്രചാരണം നടത്തിയ മണ്ഡലങ്ങളില്‍ ഏറ്റവും മികച്ച വിജയം ലഭിച്ച ബിജെപി സ്ഥാനാര്‍ത്ഥി ശങ്കര്‍ ഘോഷ് ആണ്. സിലിഗുരി മണ്ഡലത്തില്‍ നിന്നും ഓംപ്രകാശ് മിശ്രയെ 35586 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് ശങ്കര്‍ ഘോഷ് ഇവിടെ വിജയിച്ചത്. ബങ്കൂരയിലെ നിലാദ്രി ശേഖര്‍ ധനയാണ് മോദി പ്രചാരണം നടത്തിയ മണ്ഡലങ്ങളില്‍ ഏറ്റവും കുറഞ്ഞ് ഭൂരിപക്ഷം ലഭിച്ച് ബിജെപി സ്ഥാനാര്‍ത്ഥി. 1468 വോട്ടാണ് ഇദ്ദേഹത്തിന്‍റെ ഭൂരിപക്ഷം

77 ല്‍ ഒതുങ്ങി ബിജെപി

77 ല്‍ ഒതുങ്ങി ബിജെപി

അതേസമയം, നിയമസഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 294 സീറ്റുകളില്‍ 213 സീറ്റുകള്‍ നേടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത്. ബിജെപി 77 സീറ്റില്‍ വിജയിച്ചു. ശ്രദ്ധേയമായ പോരാട്ടത്തില്‍ നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയോടായിരുന്നു മമത ബാനര്‍ജി തോറ്റത് തൃണമൂലിന് ക്ഷീണമായി. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ സുവേന്ദു അധികാരി 1783 വോട്ടിന് ജയിച്ചെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മമതയുടെ തോല്‍വി തൃണമൂല്‍ കോണ്‍ഗ്രസ് ഇതുവരെ അംഗീകരിച്ചിട്ടില്ല.

മനോഹരം രമ്യ പാണ്ഡ്യന്‍; നടിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

Recommended Video

cmsvideo
    BJP failed in Ayodhya local body election | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+