Get Updates
Get notified of breaking news, exclusive insights, and must-see stories!

75000 പേര്‍ക്ക് നിയമനം, ലക്ഷ്യം 10 ലക്ഷം പേര്‍ക്ക് തൊഴില്‍; റോസ്ഗര്‍ മേളയ്ക്ക് തുടക്കം കുറിക്കാന്‍ മോദി

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും 10 ലക്ഷം പേരെ റിക്രൂട്ട് ചെയ്യാനുള്ള റോസ്ഗര്‍ മേളയ്ക്ക് തുടക്കം കുറിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂണില്‍ പ്രഖ്യാപിച്ച മെഗാ ജോബ് ഫെസ്റ്റിന് നാളെ ( ഒക്ടോബര്‍ 22, ശനിയാഴ്ച ) പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി ഉദ്ഘാടനം നിര്‍വഹിക്കും

റോസ്ഗര്‍ മേള ഉദ്ഘാടന വേളയില്‍, 75,000 ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രധാനമന്ത്രി മോദി നിയമന കത്ത് നല്‍കും. നേരത്തെ 2023-ഓടെ ഒഴിവുകള്‍ നികത്താന്‍ പ്രധാനമന്ത്രി അതത് വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

SQsd

യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതിനും പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമുള്ള സുപ്രധാനമായ ഒരു ചുവടുവയ്പായിരിക്കും ഈ ഡ്രൈവ് എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

റിക്രൂട്ട്‌മെന്റിലൂടെ തെരഞ്ഞെടുക്കപ്പെട്ട പുതിയ ഉദ്യോഗാര്‍ത്ഥികള്‍ വിവിധ തലങ്ങളിലുള്ള കേന്ദ്രത്തിലെ 38 വകുപ്പുകളില്‍ ചേരും. കേന്ദ്ര ആംഡ് ഫോഴ്‌സ് പേഴ്‌സണല്‍, സബ് ഇന്‍സ്‌പെക്ടര്‍, കോണ്‍സ്റ്റബിള്‍, എല്‍ ഡി സി, സ്റ്റെനോ, പി എ, ഇന്‍കം ടാക്‌സ് ഇന്‍സ്‌പെക്ടര്‍മാര്‍, എം ടി എസ് തുടങ്ങിയ തസ്തികകളിലാണ് നിയമനം നടക്കുന്നത്.

നിയമിതരായവര്‍ ഗ്രൂപ്പ് എ, ബി (ഗസറ്റഡ്), ഗ്രൂപ്പ് ബി (നോണ്‍ ഗസറ്റഡ്), ഗ്രൂപ്പ് സി എന്നിങ്ങനെ വിവിധ തലങ്ങളിലാണ് ജോലി ചെയ്യുക. ഈ റിക്രൂട്ട്മെന്റുകള്‍ മന്ത്രാലയങ്ങളും വകുപ്പുകളും സ്വയമോ അല്ലെങ്കില്‍ യു പി എസ് സി, എസ് എസ് സി, റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് തുടങ്ങിയ റിക്രൂട്ടിംഗ് ഏജന്‍സികള്‍ വഴിയോ ആണ് നടക്കുന്നത്.

റിക്രൂട്ട്മെന്റ് വേഗത്തിലാക്കുന്നതിനായി, നിയമന പ്രക്രിയകള്‍ ലളിതമാക്കുകയും കാര്യക്ഷമമാക്കുകയും ചെയ്തിട്ടുണ്ട് എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ബി ജെ പി ഇത് പ്രചരാണയുധമാക്കുമെന്ന് ഉറപ്പാണ്. തൊഴിലില്ലായ്മ ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷത്തെ നേരിടാനും ഈ നീക്കം ബി ജെ പിയെ സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+