Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി- ബൈഡന്‍ കൂടിക്കാഴ്ച തിങ്കളാഴ്ച; ആകാംക്ഷയോടെ ഉറ്റുനോക്കി ലോകം

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി വെര്‍ച്വല്‍ മീറ്റിംഗ് നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം. തിങ്കളാഴ്ചയാണ് ഇരുവരും യോഗം ചേരുന്നത്. ഇരു നേതാക്കളും നടന്ന് കൊണ്ടിരിക്കുന്ന ഉഭയകക്ഷി സഹകരണം അവലോകനം ചെയ്യുകയും ദക്ഷിണേഷ്യയിലെ സമീപകാല സംഭവവികാസങ്ങള്‍, ഇന്തോ-പസഫിക് മേഖല, പരസ്പര താല്‍പ്പര്യമുള്ള ആഗോള പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ കൈമാറുകയും ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ഉഭയകക്ഷി സമഗ്രമായ ആഗോള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള ഉയര്‍ന്ന തലത്തിലുള്ള ബന്ധം തുടരാന്‍ വെര്‍ച്വല്‍ മീറ്റിംഗ് ഇരുപക്ഷത്തെയും പ്രാപ്തമാക്കും, വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. നാലാമത്തെ ഇന്ത്യ-യുഎസ് 2+2 മന്ത്രിതല സംഭാഷണത്തിന് മുന്നോടിയായാണ്, നേതാക്കളുടെ വെര്‍ച്വല്‍ ആശയവിനിമയം. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും അവരുടെ യു എസ് സഹപ്രതിനിധികളായ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും സ്റ്റേറ്റ് സെക്രട്ടറിയും ആന്റണി ജെ ബ്ലിങ്കെനുമായും ചര്‍ച്ച നടത്തുന്നുണ്ട്.

bidens

യുക്രെയ്‌നിനെതിരായ റഷ്യന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യോഗം പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഒരു വശത്ത് യു എസും മറുവശത്ത് റഷ്യയും നയിക്കുന്ന പാശ്ചാത്യ രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ ശ്രദ്ധാപൂര്‍വ്വമാണ് നയതന്ത്ര നിലപാട് അറിയിച്ചത്. യു എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് റഷ്യയെ സസ്പെന്‍ഡ് ചെയ്യാനുള്ള പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. എന്നാല്‍ യുക്രൈനിലെ ബുച്ച കൊലപാതകത്തെ അപലപിക്കുകയും ചെയ്തു.

പ്രതിരോധ സാമഗ്രികള്‍ക്കായുള്ള ആശ്രിതത്വം ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. അടുത്ത ആഴ്ചകളില്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്ന് ഉന്നതതലത്തിലുള്ള സന്ദര്‍ശകരുടെ ഒരു പരമ്പര തന്നെ ഉണ്ടായിട്ടുണ്ട്. ഇതില്‍ യുഎസ് അണ്ടര്‍ സെക്രട്ടറി ഫോര്‍ പൊളിറ്റിക്കല്‍ അഫയേഴ്സ് വിക്ടോറിയ നൂലാന്‍ഡ്, ഇന്റര്‍നാഷണല്‍ ഇക്കണോമിക്സിലെ യുഎസ് ഡെപ്യൂട്ടി എന്‍എസ്എ ദലീപ് സിംഗ് എന്നിവരും ഉള്‍പ്പെടുന്നു.

നമ്മുടെ സര്‍ക്കാരുകളും സമ്പദ്വ്യവസ്ഥയും തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിനായി പ്രസിഡന്റ് ജോ ബൈഡന്‍ ജൂനിയര്‍ ഏപ്രില്‍ 11 തിങ്കളാഴ്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കിയും അറിയിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരി അവസാനിപ്പിക്കുക, കാലാവസ്ഥാ പ്രതിസന്ധിയെ നേരിടുക, ആഗോള സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുക, സുരക്ഷ, ജനാധിപത്യം, എന്നിവ ശക്തിപ്പെടുത്തുന്നതിന് സ്വതന്ത്രവും തുറന്നതും നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതുമായ അന്താരാഷ്ട്ര ക്രമം ഉയര്‍ത്തി പിടിക്കുക എന്നിവ ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ സഹകരണം ചര്‍ച്ച ചെയ്യുമെന്ന് അവര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+