കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബി കിരീടാവകാശി ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ മോദിയെത്തിയത് പ്രോട്ടോക്കോള്‍ ലംഘിച്ച്!!!

പ്രധാനമന്ത്രി നേരിട്ടെത്തിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്

Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ 67ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ മുഖ്യാതിഥി അബുദാബി കിരീടാവകാശി ഷെയ്ക് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാന്‍ ഇന്ത്യയിലെത്തി. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായെത്തിയ അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ അല്‍ നഹ്യാനെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നേരിട്ടെത്തുകയായിരുന്നു. എന്നാല്‍ പ്രോട്ടോക്കോള്‍ മറികടന്നാണ് പ്രധാനമന്ത്രി അദ്ദേഹത്തെ സ്വീകരിക്കാനെത്തിയത്. .

അബുദാബി കിരീടാവകാശിയുടെ മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തോടെ ഇന്ത്യ- യുഎഇ ഉഭയകക്ഷി ബന്ധത്തില്‍ പുതിയ വഴിത്തിരിവുണ്ടാവും. 16 കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കുക. 2015ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുകയായിരുന്നു. റിപ്പബ്ലിക് ദിനത്തിന്റെ തലേദിവസമായ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും ഷെയ്ഖ് മുഹമ്മദും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കും. ഇതിനൊടുവിലായിരിക്കും കരാറുകളില്‍ ഒപ്പുവയ്ക്കുക. ഇതിന് പുറമേ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി എന്നിവരുമായും ഷെയ്ഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തും.

alnahyan

പ്രതിരോധ, സുരക്ഷാ മേഖലയ്ക്ക് പുറമേ അടിസ്ഥാന സൗകര്യ വികസനം, തൊഴിലാളി ക്ഷേമം, ഊര്‍ജ്ജം തുടങ്ങിയ മേഖലകളിലായാണ് കരാറുകള്‍ ഒപ്പുവയ്ക്കുക. ഷെയ്ഖ് മുഹമ്മദ് മുഖ്യാതിഥിയായെത്തുന്ന റിപ്പബ്ലിക് ദിന പരേഡില്‍ യുഎഇ വ്യോമസേനാംഗങ്ങളും അണിനിരക്കും. നേരത്തെ കഴിഞ്ഞ ഫെബ്രുവരിയിലും ഷെയ്ഖ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

English summary
Sheikh Mohamed, who arrived on a three day visit to India today, will be accompanied by a high-level delegation. This will be his second visit to India since his visit in February last year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X