കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമക്ഷേത്രം നിര്‍മിക്കാന്‍ സ്വര്‍ണക്കട്ട നല്‍കുമെന്ന് മുഗള്‍ രാജകുടുംബാംഗം പ്രിന്‍സ് യാക്കൂബ്

Google Oneindia Malayalam News

ദില്ലി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ സ്വര്‍ണക്കട്ട നല്‍കുമെന്ന് മുഗള്‍ രാജവംശ പരമ്പരയിലെ കണ്ണിയെന്ന് അവകാശപ്പെടുന്ന പ്രിന്‍സ് യാക്കൂബ്. ഹിന്ദുക്കള്‍ക്കൊപ്പം മുസ്ലിംകളും രാമക്ഷേത്രം പണിയാന്‍ ചേരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തര്‍ക്ക ഭൂമി ക്ഷേത്രം പണിയാന്‍ കൈമാറിയ സുപ്രീംകോടതി വിധി ചരിത്രപരമാണെന്ന് പ്രിന്‍സ് യാക്കൂബ് വിശേഷിപ്പിച്ചു.

Prince

അവസാന മുഗള്‍ ഭരണാധികാരി ബഹദൂര്‍ഷാ സഫറിന്റെ കൊച്ചുമകനാണ് എന്നാണ് പ്രിന്‍സ് യാക്കൂബ് ഹബീബുദ്ദീന്‍ തുസി അവകാശപ്പെടുന്നത്. അയോധ്യ വിധി മതസൗഹാദര്‍ദ്ദിന്റെ ഉത്തമ ഉദാഹരണമാക്കി മാറ്റാന്‍ സാധിക്കണം. ഹിന്ദുക്കളും മുസ്ലിംകളും ഒരുമിച്ച് നിന്ന് ക്ഷേത്രം നിര്‍മിക്കണം. എല്ലാവരും സന്തോഷത്തോടെ വിധി സ്വീകരിക്കണം. സൗഹാര്‍ദത്തിന്റെ പുതിയ പാത ലോകത്തിന് കാണിച്ചുകൊടുക്കണമെന്നും പ്രിന്‍സ് യാക്കൂബ് പറഞ്ഞു.

അയോധ്യയില്‍ മുസ്ലിങ്ങളുടെ വാദം തള്ളാന്‍ നാല് കാരണങ്ങള്‍; സുപ്രീംകോടതി വിധിയിലെ സുപ്രധാന ഭാഗംഅയോധ്യയില്‍ മുസ്ലിങ്ങളുടെ വാദം തള്ളാന്‍ നാല് കാരണങ്ങള്‍; സുപ്രീംകോടതി വിധിയിലെ സുപ്രധാന ഭാഗം

രാമക്ഷേത്ര നിര്‍മാണത്തിന് സ്വര്‍ണക്കട്ട നല്‍കുമെന്ന് പ്രിന്‍സ് യാക്കൂബ് നേരത്തെ പറഞ്ഞിരുന്നു. തന്റെ വാക്ക് പാലിക്കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. സ്വര്‍ണക്കട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് കൈമാറുകയെന്നും പ്രിന്‍സ് യാക്കൂബ് പറഞ്ഞു.

തര്‍ക്കിച്ചു നില്‍ക്കാനില്ല, മുന്നോട്ടു നടക്കാനുണ്ട്- അയോധ്യയില്‍ മുനവ്വറലി തങ്ങള്‍ക്ക് പറയാനുള്ളത്തര്‍ക്കിച്ചു നില്‍ക്കാനില്ല, മുന്നോട്ടു നടക്കാനുണ്ട്- അയോധ്യയില്‍ മുനവ്വറലി തങ്ങള്‍ക്ക് പറയാനുള്ളത്

ശനിയാഴ്ചയാണ് അയോധ്യ കേസില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധി പ്രഖ്യാപിച്ചത്. തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നാണ് വിധി. മുസ്ലിംകള്‍ക്ക് പള്ളി നിര്‍മിക്കുന്നതിന് മറ്റൊരിടത്ത് അഞ്ച് ഏക്കര്‍ അനുവദിക്കും. തര്‍ക്ക ഭൂമി മൂന്നാക്കി വീതിച്ചുനല്‍കിയ അലഹാബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. പള്ളി നിര്‍മിക്കുന്നതിന് അഞ്ച് ഏക്കര്‍ ഭൂമി യുപി സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ കണ്ടെത്തി സുന്നി വഖഫ് ബോര്‍ഡിന് കൈമാറണം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142 പ്രകാരമാണ് സുപ്രീംകോടതി നിര്‍ണായക തീരുമാനം എടുത്തത്.

English summary
Prince Yakub to hand over golden brick for Ayodhya temple construction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X