കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗിക തൊഴിലാളികള്‍ക്ക് മുന്‍ഗണന റേഷന്‍ കാര്‍ഡ് അനുവദിക്കാൻ കേരളം; റിപ്പോർട്ട് സുപ്രീംകോടതിയിൽ

ലൈംഗിക തൊഴിലാളികള്‍ക്ക് മുന്‍ഗണന റേഷന്‍ കാര്‍ഡ് അനുവദിക്കാൻ കേരളം; റിപ്പോർട്ട് സുപ്രീംകോടതിയിൽ

Google Oneindia Malayalam News

ന്യൂഡല്‍ഹി: ലൈംഗിക തൊഴിലാളികള്‍ക്ക് മുന്‍ഗണന റേഷന്‍ കാര്‍ഡ് അനുവദിക്കാന്‍ തീരുമാനിച്ചതായി കേരളം. ഇക്കാര്യം കേരളം സുപ്രീം കോടതിയെ അറിയിച്ചു. സ്റ്റാന്റിംഗ് കോണ്‍സല്‍ സി കെ ശശിയാണ് സംസ്ഥാന സര്‍ക്കാരിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.

സംസ്ഥാനത്തെ ഏത് ന്യായ വില ഷോപ്പില്‍ നിന്നും ലൈംഗിക തൊഴിലാളികള്‍ക്ക് റേഷന്‍ വസ്തുക്കൾ വാങ്ങാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത തല്‍സ്ഥിതി റിപ്പോർട്ടിൽ വ്യക്തമാക്കുന്ന കാര്യങ്ങൾ ഇങ്ങനെ :-

court

കോവിഡ് മഹാമാരിക്ക് ശേഷം ദിവസ വരുമാനത്തില്‍ ഇടിവ് ഉണ്ടായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ പല ലൈംഗിക തൊഴിലാളികളുടെയും ജീവിതം മോശമായ അവസ്ഥയില്‍ ആയിരുന്നു. വിവിധ പദ്ധതികളിലായി 18000 ലൈംഗിക തൊഴിലാളികള്‍ ആണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംസ്ഥാന എയ്​ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്ക് പ്രകാരം ആണ് ഈ റിപ്പോർട്ട്. ഇതില്‍ ഭൂരിഭാഗം പേരും വിവാഹിതരും കുട്ടികള്‍ ഉള്ളവരും ആണ്. എന്നാല്‍ ഇവരിൽ നിലവില്‍ പലരും വിവാഹ ബന്ധം ഉപേക്ഷിക്കപ്പെട്ട് ആരുടെയും സഹായം ഇല്ലാതെ ജീവിക്കുന്നവർ ആണ്.

സംസ്ഥാനത്ത് 228 ലൈംഗിക തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡ് ഇല്ല. ഇവര്‍ക്ക് കാര്‍ഡ് അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടില്‍ ഇത്തരം കാര്യങ്ങൾ വ്യക്തമാക്കുന്നു.

ആശാ ശരത്തിനും ശ്വേതമോഹനും വോട്ട് തേടി മോഹന്‍ലാല്‍; തോല്‍പ്പിക്കേണ്ടത് മണിയൻപിള്ള രാജുവിനെആശാ ശരത്തിനും ശ്വേതമോഹനും വോട്ട് തേടി മോഹന്‍ലാല്‍; തോല്‍പ്പിക്കേണ്ടത് മണിയൻപിള്ള രാജുവിനെ

അതേ സമയം, കുടുംബങ്ങളില്‍ നിന്ന് പുറത്തക്കപ്പെട്ടവര്‍ക്ക് തങ്ങളുടെ തൊഴില്‍ എന്താണെന്ന് വെളിപ്പെടുത്താതെ തന്നെ റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇത് ഇവർക്ക് നല്ല രീതിയിൽ തന്നെ ഗുണകരം ആകും.

Recommended Video

cmsvideo
കേരളം; ലൈംഗിക തൊഴിലാളികള്‍ക്ക് മുന്‍ഗണന റേഷന്‍ കാര്‍ഡ് നല്‍കാനൊരുങ്ങി സര്‍ക്കാർ

ഇതിനായി സിവില്‍ സപ്ലൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ് സൈറ്റില്‍ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണം എന്ന് സംസ്ഥാനം വ്യക്തമാക്കുന്നു. സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ശുപാര്‍ശ കൂടി പരിഗണിച്ച് അപേക്ഷകര്‍ക്ക് റേഷന്‍ കാര്‍ഡ് അനുവദിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. .

അതേസമയം, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ ലൈംഗിക തൊഴിലാളികളുടെ മൗലിക അവകാശമാണെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ലൈംഗിക തൊഴിലാളികള്‍ക്ക് ഇവ നല്‍കാന്‍ ഉടന്‍ നടപടി സ്വീകരിക്കണം എന്നും സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

English summary
Priority ration card should be issued to sex workers; Kerala informed in Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X