പ്രിയ വർഗീസിന്റെ നിയമനം: ഹൈക്കോടതി വിധി ഒരു പരിധിവരെ തെറ്റെന്ന് സുപ്രീംകോടതി, പദവിയില്‍ തുടരാം
ഡല്‍ഹി: പ്രിയ വർഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിയില്‍ ഒരു പരിധിവരെ പിശകുകളുണ്ടെന്ന നിരീക്ഷണവുമായി സുപ്രീംകോടതി. കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രിയാ വര്‍ഗീസിന്റെ നിയമനം ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ യുജിസിയും നിയമന പട്ടികയിലുണ്ടായിരുന്ന ജോസഫ് സ്‌കറിയും നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ നിർദേശം.
മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ പ്രിയ വര്‍ഗീസിന് ആറ് ആഴ്ചത്തെ സമയം അനുവദിച്ച കോടതി അന്തിമ വിധി വരുന്നത് പ്രിയക്ക് പദവിയില്‍ തുടരാമെന്നും വ്യക്തമാക്കി. അധ്യാപന പരിചയവുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു ഹൈക്കോടതി വിധി ഒരു പരിധി വരെ തെറ്റാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചത്. ജസ്റ്റിസുമാരായ ജെകെ മഹേശ്വരി, കെവി വിശ്വനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് യു ജി സിയും ജോസഫ് സ്‌കറിയും നല്‍കിയ ഹർജി പരിഗണിച്ചത്.

പ്രിയ വർഗീസിന്റെ നിയമനം അംഗീകരിച്ച ഹൈക്കോടതി വിധി റദ്ദാക്കണെന്ന് യു ജി സിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിസ്റ്റർ ജനറൽ കെ എം നടരാജ് ആവശ്യപ്പെട്ടെങ്കിലും ഈ വാദം അംഗീകരിക്കാന്‍ നിലവില്‍ സുപ്രീംകോടതി തയ്യാറായില്ല. ജോസഫ് സ്കറിയക്ക് വേണ്ടി സീനിയർ അഭിഭാഷകൻ പിഎൻ രവീന്ദ്രൻ, അഭിഭാഷകൻ അതുൽ ശങ്കർ വിനോദ് എന്നിവർ ഹാജരായി.
അഭിഭാഷകരായ കെ ആര്‍ സുഭാഷ് ചന്ദ്രന്‍, ബിജു പി രാമന്‍ എന്നിവരായിരുന്നു പ്രിയ വാര്യർക്ക് വേണ്ടി ഹാജരായത്. പ്രിയ വാര്യർ ഇതിനോടകം തന്നെ അസ്സോസിയേറ്റ് പ്രൊഫെസ്സറായി കണ്ണൂർ ജില്ലയില്‍ ജോലിയില്‍ പ്രവേശിച്ചിതായി അഭിഭാഷകർ കോടതിയില്‍ അറിയിച്ചു.
പ്രിയ വർഗീസിന് അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് യോഗ്യതയുണ്ടെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമന ഉത്തരവുമായി മുന്നോട്ട് പോവാന്‍ സർവ്വകലാശാലയ്ക്ക് നിർദേശം നല്‍കുകയും ചെയ്തു. തുടർന്ന് ജൂലൈ നാലിന് നിയമന ഇത്തരവ് ലഭിച്ചതിനെ തുടർന്ന് പ്രിയ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.
കണ്ണൂര്‍ സര്‍വ്വകലാശാലയിലെ മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രാഫസറായുള്ള നിയമനത്തിലെ റാങ്ക് പട്ടികയില്‍ പ്രിയയുടെ അധ്യാപന പരിചയം ശരിയല്ല എന്നു കാണിച്ച് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ പ്രിയയുടെ നിയമനം റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ്
അധ്യാപന കാലഘട്ടം കണക്കാക്കുന്നതില്‍ സിംഗിള്‍ ബെഞ്ചിന് വീഴ്ച പറ്റിയെന്ന് ആരോപിച്ച് പ്രിയ വര്‍ഗീസ് ഹൈക്കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications