Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കന്‍ വിസയുള്ളതിനാല്‍ ട്രംപിനെ ഭയക്കുന്നു!! എന്നാലും പറയാനുളളത് പ്രിയങ്ക മുഖത്തു നോക്കി പറയും

തന്റെ സംസാരത്തിലൂടെ പലരും ശത്രുവായിട്ടുണ്ടെന്നും ട്രംപിനെ കൂടി ശത്രുവാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പിസി പറയുന്നു. അതു കൊണ്ട് ട്രംപിന്റെ പേര് ഉച്ചരിക്കുന്നില്ലെന്നും പ്രിയങ്ക.

ദില്ലി: വിസ നിരോധിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. സ്റ്റീഫന്‍ കോള്‍ബര്‍ട്ടിന്റെ ഷോയിലാണ് ട്രംപിനിട്ട് കുത്തി പ്രിയങ്ക സംസാരിച്ചത്. കോള്‍ബര്‍ട്ടുമായുള്ള അഭിമുഖത്തില്‍ പല വിഷയങ്ങളെ കുറിച്ചും പ്രിയങ്ക സംസാരിച്ചു. റിലീസിനൊരുങ്ങുന്ന ഹോളിവുഡ് അരങ്ങേറ്റ ചിത്രം ബേവാച്ച്, ക്വാണ്ടിക്വായിലേക്കുള്ള വരവ്, ബോളിവുഡ്, ഹോളിവുഡ് ഇങ്ങനെ പലതിനെ കുറിച്ചും സംസാരിക്കുന്നതിനിടെയാണ് ട്രംപിനിട്ടും കൊട്ടിയത്.

തന്റെ വര്‍ത്തമാനം കാരണം തനിക്ക് ധാരാളം ശത്രുക്കള്‍ ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ പ്രിയങ്ക ഒരാളെ കൂടി ശത്രുവാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു. തനിക്ക് ഗ്രീന്‍ കാര്‍ഡില്ലെന്നും ഉള്ളത് വിസ മാത്രമാണെന്നും പ്രിയങ്ക പറയുന്നു. താന്‍ വല്ലതും പറഞ്ഞാല്‍ ട്രംപും കൂടി ശത്രുവായാലോ എന്നും പ്രിയങ്ക. ഒമ്പത് മിനിട്ട് ദൈര്‍ഘ്യമുള്ളതാണ് അഭിമുഖം.

 ട്രംപിനെ കുറിച്ച് പറയരുത്

ട്രംപിനെ കുറിച്ച് പറയരുത്

ട്രംപിനെ കുത്തിയാണ് പ്രിയങ്ക സംസാരിച്ചത്. തനിക്ക് അമേരിക്കന്‍ വിസ ഉള്ളതിനാല്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് പ്രിയങ്ക പറയുന്നു. തന്റെ സംസാരത്തിലൂടെ പലരും ശത്രുവായിട്ടുണ്ടെന്നും ട്രംപിനെ കൂടി ശത്രുവാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പിസി പറയുന്നു. അതു കൊണ്ട് ട്രംപിന്റെ പേര് ഉച്ചരിക്കുന്നില്ലെന്നും പ്രിയങ്ക. പ്രിയങ്ക ഇപ്പോള്‍ എല്ലാ അമേരിക്കക്കാരുടെയും വീട്ടില്‍ എത്തിക്കഴിഞ്ഞുവെന്നും ആ ഒരു കാരണം കൊണ്ട് തന്നെ പ്രിയങ്ക ട്രംപിന്റെ നോട്ടപ്പുള്ളിയാകുമെന്നും അതിനാല്‍ സൂക്ഷിക്കണമെന്നും കോള്‍ബര്‍ട്ടും പറഞ്ഞു. പ്രിയങ്ക ആദ്യമായിട്ടായിരുന്നു കോള്‍ബര്‍ട്ടിന്റെ ഷോയില്‍ എത്തുന്നത്.

 പിസി പറയുന്നത്

പിസി പറയുന്നത്

ഹിന്ദി ഫിലിം ഇന്‍ഡന്‍്ഡ്രിയെ ബോളിവുഡ് എന്ന് വിളിക്കുന്നത് തനിക്ക് ഇഷ്ടമില്ലെന്ന് പ്രിയങ്ക ഷോയില്‍ തുറന്നു പറഞ്ഞു. പല താരങ്ങളും ഹിന്ദിയെ ബോളിവുഡ് എന്ന് വിളിക്കുന്നതിനെ ഇഷ്ടപ്പെടുന്നുവെന്ന് കരുതുന്നില്ലെന്നും പ്രിയങ്ക. ലോകത്തിനു മുന്നില്‍ ബോളിവുഡ് എന്ന പേര് വെറും സുംബ ക്ലാസ് മാത്രമാണെന്നും പ്രിയങ്ക പറയുന്നു. അതേസമയം ബോളിവുഡിന് പകരം ഹിന്ദി ഫിലിം ഇന്‍ഡസ്ട്രിയെ മുംബൈവുഡ് എന്ന് വിളിക്കാമെന്ന് കോള്‍ബര്‍ട്ട് നിര്‍ദേശിച്ചപ്പോള്‍ എന്തിനാണ് വുഡ് എന്നായിരുന്നു പ്രിയങ്കയുടെ ചോദ്യം. ലോകത്തെ ഏറ്റവും വലിയ ഫിലിം പ്രൊഡ്യൂസിങ് ഇന്‍ഡസ്ട്രികളില്‍ ഒന്നാണ് ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രി എന്നും 4000 മുതല്‍ 5000 ചിത്രങ്ങളാണ് ഒരു വര്‍ഷം നിര്‍മ്മിക്കപ്പെടുന്നതെന്നും പ്രിയങ്ക പറയുന്നു.

 സ്‌കൂള്‍ വിദ്യാഭ്യാസത്തെ കുറിച്ച്

സ്‌കൂള്‍ വിദ്യാഭ്യാസത്തെ കുറിച്ച്

തന്റെ ഉച്ചാരണത്തില്‍ തനിക്ക് ലജ്ജയുണ്ടെന്ന് പ്രിയങ്ക തുറന്ന് സമ്മതിക്കുന്നു. ഉച്ചാരണത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പ്രിയങ്കയുടെ പ്രതികരണം. നാല് വര്‍ഷത്തോളം അമേരിക്കയിലായിരുന്നുവെന്നും അവിടെയായിരുന്നു തന്റെ സ്‌കൂള്‍ വിദ്യാഭ്യാസമെന്നും പിസി പറഞ്ഞു. എന്നാല്‍ ഇന്ത്‌യയില്‍ തിരിച്ചെത്തിയ ശേഷം ഇപ്പോള്‍ തന്നിലുള്ളത് പല ഇടങ്ങളില്‍ നിന്നും കേട്ട് പരിചയിച്ച ഉച്ചാരണങ്ങളുടെ മിശ്രിതമാണെന്നും പ്രിയങ്ക.

 കാരണം പിസി പറയും

കാരണം പിസി പറയും

ലാ ലാ ലാന്‍ഡ് എന്ന ചിത്രത്തിലെ വിജയത്തിന്റെ സന്തോഷവും പ്രിയങ്ക പങ്കുവച്ചു. മ്യൂസിക്കല്‍ ചിത്രമെന്നാല്‍ കുറച്ചു സന്തോഷവും നൃത്തവും മാത്രമാണെന്ന് ധാരണ മാറ്റാന്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് ലഭിച്ച അവസരമാണ് ചിത്രമെന്നും പിസി.

ആരാധകരെ കൈയിലെടുത്ത്

കോള്‍ബര്‍ട്ട് ഷോയില്‍ ഇതുവരെ കാണാത്ത പിസിയെയാണ് കാണുന്നത്. കോള്‍ബര്‍ട്ടിന്റെ ചോദ്യങ്ങള്‍ക്ക്് ബുദ്ധിപരവും വളരെ ഹാസ്യാത്മകവുമായ ഉത്തരങ്ങള്‍ നല്‍കി പിസി പ്രേക്ഷകര്‍ക്കിടയിലും പ്രിങ്കരിയായി. ബോള്‍ഡ് ആക്ടിങ്ങിലൂടെ ബോളിവുഡില്‍ ശ്രദ്ധേയയായ പ്രിയങ്ക ഹോളിവുഡിലും പ്രശസ്തയാണ്. ക്വാണ്ടിക്വോ സീരീസിന് പിന്നാലെ ഹോളിവുഡ് അരങ്ങേറ്റ ചിത്രമായ ബേവാച്ചിനായി പ്രിയങ്കയുട ആരാധകര്‍ കാത്തിരിക്കുകയാണ്. ടൈം മാഗസീന്‍ പുറത്തുവിട്ട 100 സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളാണ് പ്രിയങ്ക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+