കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ദിര ഗാന്ധി തോറ്റിട്ടുണ്ട്, നാണം കെട്ടിട്ടില്ല... സ്മൃതി ഇറാനിക്ക് മറുപടി നല്‍കാന്‍ പ്രിയങ്ക എത്തുമോ?

Google Oneindia Malayalam News

ന്യൂഡല്‍ഹി: നെഹ്രു കുടംബത്തിന്റെ തട്ടകമാണ് ഉത്തര്‍ പ്രദേശിലെ റായ്ബറേലിയും അമേഠിയും. ഈ രണ്ടു മണ്ഡലത്തില്‍ ദശാബ്ദങ്ങളായി കോണ്‍ഗ്രസ് തേരോട്ടമായിരുന്നു. 2019ല്‍ അമേഠി ബിജെപി പിടിച്ചു. 2024ല്‍ എന്തു സംഭവിക്കുമെന്ന ചോദ്യമാണ് ബാക്കി. അമേഠിയില്‍ മല്‍സരിക്കുമോ എന്ന ചോദ്യത്തിന്, ഇപ്പോള്‍ തന്നെ അത് പറയണോ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുചോദ്യം.

എന്നാല്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് വീണ്ടും അമേഠിയില്‍ എത്തിക്കാനാണ് സ്മൃതി ഇറാനിയുടെ ശ്രമം. ഇവിടെയാണ് പ്രിയങ്ക ഗാന്ധിയുടെ വരവ് സജീവ ചര്‍ച്ചയാകുന്നത്. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് സംബന്ധിച്ച് പ്രിയങ്ക വ്യക്തമായ സൂചനയും നല്‍കിയിട്ടുണ്ട്...

1

2019ല്‍ സ്മൃതി ഇറാനിയോടാണ് അമേഠിയില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടത്. തിരഞ്ഞെടുപ്പിന് മുമ്പേ കോണ്‍ഗ്രസിന് പരാജയം മണത്തിരുന്നു. തുടര്‍ന്നാണ് വയനാട് മണ്ഡലത്തില്‍ കൂടി രാഹുല്‍ ഗാന്ധി മല്‍സരിച്ചത്. ബിജെപി തരംഗത്തിനിടയിലും റായ്ബറേലിയില്‍ സോണിയ ഗാന്ധി ജയിച്ചു. യുപിയില്‍ ഈ സീറ്റില്‍ മാത്രമാണ് അന്ന് കോണ്‍ഗ്രസ് ജയിച്ചത്.

2

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ബിജെപി ഒരുക്കം തുടങ്ങിയിട്ടുണ്ട്. ഭാരത് ജോഡോ യാത്രയിലൂടെ കോണ്‍ഗ്രസും ഒരുങ്ങുകയാണ്. ജനുവരി മുതല്‍ യാത്ര യുപിയിലെത്തും. ശക്തമായ തിരിച്ചുവരവാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ യുപിയില്‍ അടിത്തറ നഷ്ടമായ കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ സാധിക്കില്ലെന്ന് ബിജെപി കരുതുന്നു.

3

2024ല്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കുമോ എന്ന ചോദ്യം ഇപ്പോള്‍ തന്നെ ബിജെപി ഉയര്‍ത്തുന്നുണ്ട്. രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് സ്മൃതി ഇറാനിയും രംഗത്തുവന്നു. ഇത്തവണ അമേഠി മാത്രമല്ല, റായ്ബറേലിയും പിടിക്കാനാണ് ബിജെപിയുടെ ശ്രമം. രണ്ടു മണ്ഡലത്തിലും സ്മൃതി ഇറാനി സജീവമാണ്. ഈ സാഹചര്യത്തിലാണ് പ്രിയങ്ക ഗാന്ധിയുടെ പേര് ഉയര്‍ന്നുകേള്‍ക്കുന്നത്.

4

അനാരോഗ്യം കാരണം സോണിയ ഗാന്ധി തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കില്ല എന്നാണ് കരുതുന്നത്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ പദവി അവര്‍ ഒഴിഞ്ഞതും ആരോഗ്യം സമ്മതിക്കാത്തതിനാലാണ്. റായ്ബറേലിയില്‍ ഒരുപക്ഷേ, പ്രിയങ്ക ഗാന്ധി മല്‍സരിക്കണം എന്ന ആവശ്യം ശക്തമായേക്കും. ചില പ്രാദേശിക നേതാക്കള്‍ ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സോണിയ ഗാന്ധി രാജ്യസഭ വഴി പാര്‍ലമെന്റിലെത്തുമെന്നാണ് കരുതുന്നത്.

5

റായ്ബറേലി മണ്ഡലത്തില്‍ നിന്ന് മികച്ച വിജയം നേടിയ വ്യക്തിയാണ് ഇന്ദിരാ ഗാന്ധി. ഒരുഘട്ടത്തില്‍ അവര്‍ ഈ മണ്ഡലത്തില്‍ തോല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ദിരാ ഗാന്ധിക്ക് തോല്‍വി ഒറ്റത്തവണ മാത്രമേ സംഭവിച്ചിട്ടുള്ളൂ. തുടര്‍ച്ചയായ തോല്‍വി മികച്ച നേതാവിന് യോജിച്ചതല്ല. എന്നാല്‍, അമേഠിയില്‍ രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസിന് അനുകൂലമല്ല എന്നാണ് പാര്‍ട്ടി കരുതുന്നത്.

6

റായ്ബറേലിയില്‍ തോറ്റ ശേഷം ചികമംഗളൂരു മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് ഇന്ദിര ഗാന്ധി ലോക്‌സഭയിലെത്തിയിരുന്നു. പിന്നെ അവര്‍ തോറ്റിട്ടില്ല. സോണിയ ഗാന്ധി ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. രാഹുല്‍ ഗാന്ധിക്ക് മറിച്ചുള്ള അവസ്ഥ വന്നാല്‍ അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിക്ക് വലിയ തിരിച്ചടിയാകും. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുലും പ്രിയങ്കയും ചേര്‍ന്നാകും കോണ്‍ഗ്രസിനെ നയിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

സൗദിയില്‍ ക്രിസ്മസ് ആഘോഷം; മുമ്പ് ആലോചിക്കാനേ സാധിച്ചിരുന്നില്ല... അടിമുടി മാറ്റമെന്ന് റിപ്പോര്‍ട്ട്സൗദിയില്‍ ക്രിസ്മസ് ആഘോഷം; മുമ്പ് ആലോചിക്കാനേ സാധിച്ചിരുന്നില്ല... അടിമുടി മാറ്റമെന്ന് റിപ്പോര്‍ട്ട്

7

സോണിയ ഗാന്ധി പിന്മാറുമ്പോള്‍ പ്രിയങ്ക ഗാന്ധി റായ്ബറേലിയില്‍ മല്‍സരിക്കുമോ എന്ന ചോദ്യം പ്രസക്തമാണ്. മറിച്ച്, മറ്റൊരു കോണ്‍ഗ്രസ് നേതാവിനെ മല്‍സരിപ്പിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. കഴിഞ്ഞ യുപി നിമയസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ഇതേ ചോദ്യം പ്രിയങ്കാ ഗാന്ധിയോട് ചോദിക്കപ്പെട്ടിരുന്നു. ഒരുനാള്‍ ഞാനും മല്‍സരിക്കുമെന്നാണ് അന്ന് പ്രിയങ്ക നല്‍കിയ മറുപടി. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാതെ വിട്ടുനിന്നാല്‍ പ്രിയങ്കയ്ക്ക് രാഷ്ട്രീയ ഭാവിയില്ല എന്ന വിലയിരുത്തലുമുണ്ട്. തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുമ്പോള്‍ ഇതിന് ഉത്തരം ലഭിക്കുമെന്നാണ് കരുതുന്നത്.

കസ്റ്റംസിനെ വെട്ടിച്ച് ഷഹല പുറത്തെത്തി; അപ്രതീക്ഷിത പോലീസ് നീക്കം... ആദ്യ സ്വര്‍ണക്കടത്ത്, മൊഴികസ്റ്റംസിനെ വെട്ടിച്ച് ഷഹല പുറത്തെത്തി; അപ്രതീക്ഷിത പോലീസ് നീക്കം... ആദ്യ സ്വര്‍ണക്കടത്ത്, മൊഴി

English summary
Priyanka Gandhi and Rahul Gandhi to Lead Congress Election Campaign in 2024- Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X