Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടുംകല്‍പ്പിച്ച് പ്രിയങ്ക ഗാന്ധി; 7 വന്‍ പ്രഖ്യാപനം, മൂന്ന് യാത്രകള്‍ക്ക് തുടക്കം, യുപിയില്‍ തരംഗം

ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍ പ്രദേശില്‍ വന്‍ പ്രചാരണത്തിന് തുടക്കമിട്ട് പ്രിയങ്ക ഗാന്ധി. സംസ്ഥാനത്തിന്റെ മൂന്ന് ഭാഗങ്ങളില്‍ നിന്ന് ഒരേ സമയം കോണ്‍ഗ്രസ് പ്രചാരണ റാലിക്ക് തുടക്കമിട്ടു. ഏഴ് പ്രഖ്യാപനങ്ങളാണ് പ്രിയങ്ക ഇന്ന് റാലി ഉദ്ഘാടനം ചെയ്ത് നടത്തിയത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ചെയ്യാന്‍ പോകുന്ന ഏഴ് കാര്യങ്ങള്‍ സാധാരണക്കാരെയും സ്ത്രീ വോട്ടര്‍മാരെയും ലക്ഷ്യമിട്ടുള്ളതാണ്.

അതിനിടെ എസ്പിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുമോ എന്ന ചോദ്യം വീണ്ടും സജീവമായിട്ടുണ്ട്. കഴിഞ്ഞ ദിവസം വിമാന യാത്രയ്ക്കിടെ അഖിലേഷ് യാദവും പ്രിയങ്കയും തമ്മില്‍ കണ്ടിരുന്നു. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ യുപിയില്‍ ആദ്യം നടത്തുന്നത് കോണ്‍ഗ്രസാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ജാതി രാഷ്ട്രീയമാണ് യുപിയുടെ അടിത്തറ. എന്നാല്‍ ജാതി രാഷ്ട്രീയം പൂര്‍ണമായും കൈവിട്ടിട്ടില്ലെങ്കിലും അതോടൊപ്പം തന്നെ മറ്റു ചില നീക്കങ്ങള്‍ കൂടി പ്രിയങ്ക നടത്തുന്നു. സ്ത്രീ വോട്ടര്‍മാരെയും ദളിതുകളെയും കര്‍ഷകരെയും കൂടെ നിര്‍ത്താനുള്ള നീക്കമാണ് പ്രിയങ്ക നടത്തുന്നത്. വനിതകള്‍ക്ക് വേണ്ടി മാത്രമായി പുതിയ പ്രകടന പത്രിക പുറത്തിറക്കുമെന്ന് പ്രിയങ്ക പ്രഖ്യാപിച്ചു.

2

തിരഞ്ഞെടുപ്പിലേക്ക് അടുക്കവെ ഇടിച്ചുകയറുന്ന പ്രിയങ്കയെ ആണ് യുപിയില്‍ കാണുന്നത്. ഏഴില്‍ നിന്ന് കോണ്‍ഗ്രസ് സീറ്റുകളുടെ എണ്ണം ഉയരുമോ എന്ന ചോദ്യം ബിജെപി നേതാക്കള്‍ പരിഹാസരൂപേണ ചോദിക്കുമ്പോഴാണ് ഭരണം പിടിക്കുമെന്നുള്ള പ്രിയങ്കയുടെ പ്രഖ്യാപനം. ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന മൂന്ന് പ്രചാരണ റാലികള്‍ക്കാണ് കോണ്‍ഗ്രസ് തുടക്കമിട്ടിരിക്കുന്നത്.

3

കോണ്‍ഗ്രസിന്റെ ഇടപെടലുകളും പ്രഖ്യാപനങ്ങളും ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രിയങ്കയുടെ നീക്കം. മൂന്ന് യാത്രകളാണ് ഇന്ന് ആരംഭിച്ചത്. ബാരാബംങ്കി മുതല്‍ ബുന്ദേല്‍ഖണ്ഡ് വരെയാണ് ഒരു യാത്ര. സഹാറന്‍പൂര്‍ മുതല്‍ മഥുര വരെയാണ് രണ്ടാമത്തെ യാത്ര. വാരണാസി മുതല്‍ റായ്ബറേലി വരെയാണ് മൂന്നാമത്തെ യാത്ര. വാരണാസി മോദിയുടെ ലോക്‌സഭാ മണ്ഡലവും റായ്ബറേലി സോണിയയുടെ മണ്ഡലവുമാണ്.

വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷം സാമന്തയുടെ യാത്ര; കൂടെ ആരെന്ന് അറിയുമോ? ചിത്രങ്ങള്‍

4

ബാരാബംങ്കിയില്‍ നടന്ന റാലിയിലാണ് പ്രിയങ്ക പങ്കെടുത്തത്. ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ ഒന്ന് വരെയാണ് യാത്ര എന്ന് പ്രിയങ്ക അറിയിച്ചു. ഏഴ് പ്രഖ്യാപനങ്ങളാണ് പ്രിയങ്ക ഇന്ന് നടത്തിയത്. നേരത്തെ വനിതാ വോട്ടര്‍മാരെ ലക്ഷ്യമിട്ട് രണ്ട് പ്രഖ്യാപനങ്ങള്‍ പ്രിയങ്ക നടത്തിയിരുന്നു. എല്ലാം കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നടപ്പാക്കുമെന്നാണ് പ്രിയങ്ക പറയുന്നത്.

5

കാര്‍ഷിക വായ്പകള്‍ എഴുതിതള്ളും, 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും, പകര്‍ച്ചവ്യാധി കാലത്തെ വൈദ്യുതി ബില്ലുകള്‍ എഴുതി തള്ളും, കൊവിഡ് ബാധിച്ചവര്‍ക്ക് 25000 രൂപ വീതം നല്‍കും. പന്ത്രണ്ടാം ക്ലാസ് പാസായ പെണ്‍കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കും, ബിരുദ പഠനം നടത്തുന്ന പെണ്‍കുട്ടികള്‍ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ നല്‍കുമെന്നും പ്രിയങ്ക പ്രഖ്യാപിച്ചു. ഇതിന് പുറമെയാണ് സ്ത്രീ സൗഹൃദ പ്രകടനപത്രിക പുറത്തിറക്കുമെന്ന പ്രഖ്യാപനവും.

6

കര്‍ഷകര്‍, ദളിതുകള്‍, സ്ത്രീകള്‍ എന്നിവരെ കൂടെ നിര്‍ത്തി മുന്നോട്ട് പോകാനാണ് പ്രിയങ്കയുടെ നീക്കം. യോഗി സര്‍ക്കാരിന്റെ പല നടപടികളും ദളിത് വിരുദ്ധമാണ് എന്ന അഭിപ്രായം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. പഞ്ചാബില്‍ ദലിത് നേതാവിനെ മുഖ്യമന്ത്രിയാക്കിയ കാര്യവും കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ഉത്തരാഖണ്ഡിലും ദളിത് നേതാവിനെ മുന്നില്‍ നിര്‍ത്താനാണ് കോണ്‍ഗ്രസ് നീക്കം.

ജയപ്രിയയെ ചേര്‍ത്ത് നിര്‍ത്തി ചിത്രങ്ങള്‍; പ്രതിശ്രുത വധുവിനെ പരിചയപ്പെടുത്തി നടന്‍ വിശാഖ് നായര്‍

7

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ 40 ശതമാനം വനിതകള്‍ ആയിരിക്കുമെന്ന് പ്രിയങ്ക ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. വനിതാ പോലീകാരും ഉദ്യോഗസ്ഥരും പ്രിയങ്കയ്‌ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുന്ന ചിത്രങ്ങളും കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. വിളകളുടെ താങ്ങുവില ഉയര്‍ത്തുമെന്ന പ്രഖ്യാപനങ്ങളും പ്രിയങ്ക നടത്തി. ഗോതമ്പ്, നെല്ല്, കരിമ്പ് കര്‍ഷകര്‍ക്കുള്ള പ്രഖ്യാപനമാണ് പ്രധാനമായുമുള്ളത്. മോദി-യോഗി സര്‍ക്കാരുകള്‍ കര്‍ഷക വിരുദ്ധരാണെന്ന് പ്രചരിപ്പിക്കുന്ന കോണ്‍ഗ്രസ് ലഖീംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവവും പ്രചാരണ വിഷയമാക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+