വേള്‍ഡ് ഫേമസ് മൈസൂരു ദോശ ചുട്ട് പ്രിയങ്കയുടെ പ്രചാരണം: മൈലാരി ഹോട്ടലിലെ പരീക്ഷണം വമ്പന്‍ ഹിറ്റ്
മൈസൂരു: കര്‍ണാടകയില്‍ പ്രചാരണത്തിന്റെ ഭാഗമായി ലോകപ്രശസ്തമായ മൈസൂരു ദോശ ചുട്ട് പ്രിയങ്ക ഗാന്ധി. മൈസൂരിലെ വളരെ പ്രശസ്തമായ മൈലാരി ഹോട്ടലിലാണ് പ്രിയങ്ക സന്ദര്‍ശനത്തിനെത്തിയത്. കര്‍ണാടകയിലെ വളരെ പഴക്കം ചെന്ന റെസ്റ്റോറന്റുകളിലൊന്നാണിത്. ഇവിടത്തെ സാഗു മസാല ദോശ മൈസൂരിന്റെ പ്രിയങ്ക ഭക്ഷണമാണ്. മൈസൂരുകാരുടെ ഹൃദയമാണ് ഈ ദോശക്കടയെന്ന് വേണമെങ്കില്‍ പറയാം.
ഈ ദോശ ഉണ്ടാക്കാനും അവര്‍ മറന്നില്ല. ഹോട്ടലിന്റെ അടുക്കളയിലേക്ക് പ്രിയങ്ക ഗാന്ധി ദോശ ഉണ്ടാക്കുന്നതുമായ വീഡിയോ അവര്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. വലിയൊരു ദോശ ഉണ്ടാക്കുന്നുവെന്നും അവര്‍ വീഡിയോയില്‍ പറയുന്നുണ്ട്. മൈലാരി ഹോട്ടലിലെ ഉടമകള്‍ക്കും ജീവനക്കാര്‍ക്കും നന്ദി അറിയിക്കുന്നു. അവര്‍ സത്യസന്ധരും, കഠിനാധ്വാനികളുമാണ്. അവരുടെ ആതിഥേയത്വത്തിന് നന്ദി. സ്വാദേറിയതായിരുന്നു ദോശ. വൈകാതെ തന്നെ മകളെയും കൊണ്ട് മൈസൂരില്‍ ദോശ കഴിക്കാനായി എത്തുമെന്നും പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ അടക്കമുള്ള നേതാക്കള്‍ പ്രിയങ്ക ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. ഹോട്ടലിലെ ദോശയും മറ്റ് വിഭവങ്ങളും ട്രൈ ചെയ്ത് നോക്കിയായിരുന്നു അവര്‍ മടക്കിയത്. കടയുടെ ഉടമയുടെ കുട്ടികളുമായി സംസാരിക്കാനും പ്രിയങ്ക സമയം കണ്ടെത്തി. ചികമഗളൂരുവിലെ ശ്രീങ്കേരിയിലുള്ള ശ്രദ്ധ ദേവി ക്ഷേത്രത്തിലും അതിന് ശേഷം പ്രിയങ്ക സന്ദര്‍ശിച്ചു.അതേസമയം മറ്റൊരു വീഡിയോ കോണ്‍ഗ്രസും അവരുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
പ്രിയങ്ക ദോശ ചുടുമ്പോള്‍ മറിച്ചിടുന്നതാണ് ഈ വീഡിയോയിലുള്ളത്. ശിവകുമാറും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇഡ്ഡലിയാണ് താന്‍ പ്രഭാത ഭക്ഷണത്തിന് കഴിച്ചതെന്നും പറയുന്നുണ്ട്. മനസ്സും കൂടി നിറയ്ക്കുന്നതാണ് മൈലാരി ഹോട്ടലിലെ ഭക്ഷണമെന്നും അദ്ദേഹം കുറിച്ചു. ഇന്ന് ചാമരാജ്‌നഗറില്‍ അടക്കം പ്രിയങ്കയ്ക്ക് പ്രചാരണമുണ്ട്. ശ്രീങ്കേരിയിലെ സന്ദര്‍ശനത്തിനിടെ മുത്തശ്ശി ഇന്ദിരാ ഗാന്ധിയുമായുള്ള ഓര്‍മകളും അവര്‍ പങ്കുവെച്ചു.
ലിറ്റി ചോക്കയും, ദാല്‍പുരിയുമൊക്കെ കഴിക്കണം; വേറെ ലെവല്‍ ടേസ്റ്റ്, ബീഹാരി ഫുഡ് പൊളിയാണ്
ഇന്ദിരാ ഗാന്ധി ചികമംഗളൂരുവിലേക്ക് വന്നപ്പോള്‍, അവരെ സംബന്ധിച്ച് പ്രതിസന്ധിയുടെ നാളുകളായിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു. അന്ന് പിന്തുണ തേടി വന്ന ഇന്ദിരാ ഗാന്ദിയെ ചികമംഗളൂരുകാര്‍ കൈവിട്ടില്ല. അവരെ വന്‍ വിജയത്തിലേക്ക് നയിച്ചു. ഇന്ന് രാഹുലിന്റെയും, അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പ്രതിസന്ധിയുടെ സമയാണ്. ഈ രാജ്യത്തെ ജനങ്ങളില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. അവര്‍ ഞങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് തന്നെയാണ് കരുതുന്നതെന്നും പ്രിയങ്ക പറഞ്ഞു.
അതേസമയം പ്രതിപക്ഷം തന്റെ കുഴിമാടമൊരുക്കി കാത്തിരിക്കുകയാണെന്ന പരാമര്‍ശത്തിനെതിരെ കഴിഞ്ഞ ദിവസം പ്രിയങ്ക രംഗത്ത് വന്നിരുന്നു. രാജ്യത്ത് ഏത് പൗരനാണ് ഇങ്ങനെ കരുതുക. എന്ത് തരം പരാമര്‍ശമാണിതെന്നും പ്രിയങ്ക ചോദിച്ചു. മോദിയുടെ വാക്കുകള്‍ കേട്ടല്ല, മനസ്സ് കൊണ്ട് ചിന്തിച്ച് വേണം വോട്ട് ചെയ്യാനെന്നും പ്രിയങ്ക ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications