Get Updates
Get notified of breaking news, exclusive insights, and must-see stories!

സച്ചിന്‍ പൈലറ്റിനെ വിളിച്ച് പ്രിയങ്ക, നിര്‍ണായക നീക്കം, ഇനി ദില്ലിയില്‍.... അണിയറയില്‍ നടന്നത്

ദില്ലി: ജിതിന്‍ പ്രസാദ പോയതിന് പിന്നാലെ സച്ചിന്‍ പൈലറ്റിനെ പിടിച്ച് നിര്‍ത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി കോണ്‍ഗ്രസ്. പ്രിയങ്ക ഗാന്ധി ഒരിക്കല്‍ കൂടി രാജസ്ഥാന്‍ വിഷയം ഡീല്‍ ചെയ്യാന്‍ രംഗത്തിറങ്ങി. അപ്രതീക്ഷിതമായി സച്ചിന്‍ പൈലറ്റ് ദില്ലിയിലെത്തിയിരിക്കുകയാണ്. രാജസ്ഥാനിലെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ഞെട്ടിപ്പിക്കുന്ന തരത്തിലാണ് മാറിയിരിക്കുന്നത്. വീണ്ടുമൊരു വിമത ഭീഷണിക്കായിട്ടാണോ സച്ചിന്‍ ദില്ലിയിലെത്തിയതെന്ന് വ്യക്തമല്ല. എന്നാല്‍ ബിജെപിക്ക് ചുട്ട മറുപടിയും സച്ചിന്‍ നല്‍കിയിട്ടുണ്ട്.

pic1

ജിതിന്‍ പ്രസാദ പാര്‍ട്ടി വിട്ടത് ഗാന്ധി കുടുംബത്തെയാണ് കുടുതല്‍ ബാധിച്ചത്. രാഹുലുമായും പ്രിയങ്കയുമായും വലിയ ആത്മബന്ധവും പ്രസാദയ്ക്കുണ്ടായിരുന്നു. ഇനിയും പ്രശ്‌നങ്ങള്‍ വഷളാക്കേണ്ടെന്ന് കരുതി പ്രിയങ്ക സച്ചിനെ നേരിട്ട് വിളിച്ചിരിക്കുകയാണ്. എല്ലാ പ്രശ്‌നവും പരിഹരിക്കാമെന്ന് ഉറപ്പാണ് പ്രിയങ്ക നല്‍കിയിരിക്കുന്നത്. പ്രിയങ്ക ഇടപെട്ടതോടെ മന്ത്രിസ്ഥാനം അടക്കമുള്ളവ സച്ചിനെ തേടിയെടുത്തുമെന്നാണ് സൂചന.

pic2

എല്ലാവരെയും ഞെട്ടിച്ച് സച്ചിന്‍ ദില്ലിയിലെത്തിയിരിക്കുകയാണ്. ഞായറാഴ്ച്ച വരെ സച്ചിന്‍ ദില്ലിയില്‍ തുടരും. മൂന്ന് ദിവസം അദ്ദേഹത്തിന്റെ പ്ലാന്‍ എന്താണെന്ന് ആര്‍ക്കും വ്യക്തതയില്ല. രാഹുല്‍ ഗാന്ധിയെയോ പ്രിയങ്ക ഗാന്ധിയെയോ കാണാന്‍ തനിക്ക് പ്ലാനില്ലെന്ന് സച്ചിന്‍ പറഞ്ഞു. ഇതോടെ ബിജെപി നേതൃത്വവുമായി ചര്‍ച്ചകള്‍ രഹസ്യമായി നടത്താനാണ് സച്ചിന്‍ വന്നതെന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്. ബിജെപി നേതാക്കള്‍ അത്തരത്തില്‍ പ്രസ്താവനകളും നടത്തുന്നുണ്ട്.

pic3

pic3

സച്ചിന്‍ പൈലറ്റ് ഉടന്‍ കോണ്‍ഗ്രസ് വിടുമെന്നും, വൈകാതെ ബിജെപിയില്‍ ചേരുമെന്നും റീത്താ ബഹുഗുണ ജോഷി നേരത്തെ പറഞ്ഞിരുന്നു. സച്ചിനോട് സംസാരിച്ചെന്നും അവര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറോടാവും അവര്‍ സംസാരിച്ചതെന്നായിരുന്നു സച്ചിന്‍ പൈലറ്റിന്റെ പരിഹാസം. എന്നോട് സംസാരിക്കാനുള്ള ധൈര്യം പോലും അവര്‍ക്കില്ലെന്നും സച്ചിന്‍ തിരിച്ചടിച്ചു. ബിജെപിയിലെ ആരും താനുമായി ബന്ധപ്പെട്ടിട്ടില്ലെന്നും സച്ചിന്‍ പറഞ്ഞു.

pic4

pic4

കോണ്‍ഗ്രസ് എംഎല്‍എ ഹേമാറാം ചൗധരി ഇതിനിടെ പൈലറ്റിനെ വീട്ടില്‍ വന്ന് കണ്ടിരുന്നു. ഗെലോട്ട് സര്‍ക്കാര്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന കാരണത്താല്‍ നേരത്തെ ചൗധരി രാജിവെച്ചിരുന്നു. അതേസമയം കൂടുതല്‍ എംഎല്‍എമാര്‍ രാജിവെക്കാനാണ് ഒരുങ്ങുന്നത്. എന്നാല്‍ പാര്‍ട്ടി വിടില്ല. ഗെലോട്ടിനെ ഭൂരിപക്ഷം കുറച്ച് പുറത്ത് നിന്നുള്ള സമ്മര്‍ദ ശക്തിയായി നില്‍ക്കാനാണ് ഇവരുടെ നീക്കം. എന്നാല്‍ സ്പീക്കര്‍ ഇവരുടെ രാജി ഇതുവരെ സ്വീകരിച്ചിട്ടില്ല. സംസ്ഥാന അധ്യക്ഷന്‍ ടീം സച്ചിന്‍ പൈലറ്റുമായി സംസാരിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്.

pic5

വേദ് പ്രകാശ് സോളങ്കി, മുകേഷ് ബക്കര്‍, രാംനിവാസ് ഗാവ്രിയ എന്നിവരും സച്ചിന്റെ വീട്ടിലെത്തി കണ്ടു. രാകേഷ് പരാകും വൈകാതെ തന്നെ സച്ചിന്റെ വസതിയിലെത്തി. ഇവരെല്ലാം മന്ത്രിസഭാ പുനസംഘടനയാണ് ഉന്നയിച്ചത്. പൈലറ്റിനൊപ്പം ഉറച്ച് നില്‍ക്കുമെന്ന് ഇവര്‍ അറിയിച്ചിട്ടുണ്ട്. സിദ്ദുവിനെ പത്ത് ദിവസം കൊണ്ട് പ്രശ്‌നം പരിഹരിച്ച രാഹുല്‍ ഗാന്ധിയും ഹൈക്കമാന്‍ഡും എന്തുകൊണ്ട് സച്ചിന് അതേസമയം സമയം അനുവദിക്കില്ലെന്നാണ് ചോദ്യം.

pic6

പ്രിയങ്ക ഇടപെട്ടതോടെ രാജസ്ഥാനില്‍ പരിഹാര ഫോര്‍മുല റെഡിയായിട്ടുണ്ട്. പഞ്ചാബ് മോഡല്‍ ഫോര്‍മുലയാണ് തയ്യാറാവുന്നത്. സച്ചിന്‍ തനിക്ക് പദവികളൊന്നും വേണ്ടെന്ന് അറിയിച്ചിട്ടുണ്ട്. കൂടെയുള്ളവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് ആവശ്യം. രാജസ്ഥാന്‍ കോണ്‍ഗ്രസ് സംസ്ഥാന സമിതിയിലും സര്‍ക്കാര്‍ ബോര്‍ഡുകളിലും കമ്മീഷനുകളിലും കോര്‍പ്പറേഷനുകളിലും പദവികള്‍ ആവശ്യപ്പെട്ടിട്ടുണ്ട് സച്ചിന്‍. ഇതും പ്രിയങ്ക നല്‍കാന്‍ തയ്യാറാണ്.

Recommended Video

cmsvideo
    Focus back on Congress leadership drift, turmoil in party | Oneindia Malayalam
    pic7

    ഗെലോട്ടിന് കെസി വേണുഗോപാലിന്റെ പിന്തുണയുണ്ട്. അതാണ് സച്ചിനെ ഇങ്ങനെ തഴയാന്‍ കാരണം. രാഹുല്‍ ഗാന്ധിയുടെ പിന്തുണ ഇതിലൂടെ ഉറപ്പിക്കാനാവും. വേണുഗോപാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും സംസ്ഥാന അധ്യക്ഷന്‍മാരെയും നേരിട്ട് വിളിച്ചാണ് ഓര്‍ഡര്‍ കൊടുക്കാറുള്ളത്. ഇത് പാര്‍ട്ടിയിലെ പ്രോട്ടോക്കോള്‍ ലംഘനമായും പറയപ്പെടുന്നുണ്ട്. എഐസിസി ഭന്‍വര്‍ ജിതേന്ദ്ര സിംഗിന്റെ പിന്തുണയും പൈലര്‌റിനുണ്ട്. ഇയാള്‍ രാഹുലിന്റെ വിശ്വസ്തനാണ്. പ്രിയങ്കയും ഇടപെടലും ഇതിനെ തുടര്‍ന്നാണ്. ബിഎസ്പി എംഎല്‍എമാര്‍ക്ക് ഗെലോട്ട് നല്‍കിയ ഉറപ്പ് ഇതോടെ അസ്ഥാനത്താവും. സച്ചിന് തന്നെയാവും വിജയം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+