കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം ബിജെപി എന്തിന് ഭയക്കണം! കാരണം ഇതാണ്

  • By
Google Oneindia Malayalam News

Recommended Video

cmsvideo
പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം ബിജെപി എന്തിന് ഭയക്കണം | Oneindia Malayalam

ഏറെ നാളത്തെ ആകാംഷകള്‍ക്കൊടുവിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായ പിന്നാലെ സഹോദരി പ്രിയങ്ക കൂടി പാര്‍ട്ടി തലപ്പത്തേക്ക് എത്തുന്നത് വ്യക്തമായ സൂചനയാണ് നല്‍കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറിയായാണ് പ്രിയങ്കയുടെ രംഗപ്രവേശം.

മോദിയുടെ വാരണാസിയും യോഗിയുടെ ഖൊരക്പൂറും ഉള്‍പ്പെടുന്ന കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയാണ് പ്രിയങ്കയ്ക്കുള്ളത്. രാജ്യ ഭരണത്തില്‍ ഏറ്റവും നിര്‍ണായകമാകുന്ന സംസ്ഥാനത്തിന്‍റെ ചുമതല പ്രിയങ്ക ഏറ്റെടുത്തതോടെ കോണ്‍ഗ്രസ് ലക്ഷ്യം വെയ്ക്കുന്നത് എന്തെന്നത് വ്യക്തമാണ്. പ്രിയങ്കയുടെ വരവ് ബിജെപി, എസ്പി, ബിഎസ്പി പാര്‍ട്ടികളെ ഇങ്ങനെയാണ് ബാധിക്കുക.

 2014 ല്‍ ബിജെപിയുടെ ചാണക്യന്‍

2014 ല്‍ ബിജെപിയുടെ ചാണക്യന്‍

2014 ല്‍ യുപിയില്‍ ലോക്സഭാ അങ്കത്തിന് ചുക്കാന്‍ പിടിക്കാന്‍ മോദി നിയമിച്ചത് ചാണക്യന്‍ അമിത് ഷായെ ആയിരുന്നു. ഫലം 80 ല്‍ 72 സീറ്റും ബിജെപിക്കെത്തി. ഇത്തവണ അതേ തന്ത്രമാണ് കോണ്‍ഗ്രസും പയറ്റിയിരിക്കുന്നത്.

 അമിത് ഷായ്ക്ക് വെല്ലുവിളി

അമിത് ഷായ്ക്ക് വെല്ലുവിളി

2019 ലോക്സഭ കോണ്‍ഗ്രസിനെ സംബന്ധിച്ച് നിര്‍ണായകമാണ്. പ്രിയങ്കയെ പോലൊരു നേതാവിനെ യുപിയിലെ ചുമതല ഏല്‍പ്പിച്ചതും പരാമവധി സീറ്റുകള്‍ നേടാനുള്ള ശ്രമത്തിന്‍റെ ഭാഗമായി തന്നെയാണ്.മാനേജ്മെന്‍റില്‍ കഴിവ് തെളിയിച്ച അടിത്തട്ടില്‍ ആളുകളെ കൈയ്യിലെടുക്കാന്‍ അറിയുന്ന പ്രിയങ്ക തീര്‍ച്ചയായും അമിത് ഷായെന്ന ചാണക്യന് ഏറ്റവും വലിയ വെല്ലുവിളി തന്നെയാണ്.

റായ്ബറേലിയില്‍

റായ്ബറേലിയില്‍

കിഴക്കന്‍ യുപിയുടെ ചുമതലയാണ് പ്രിയങ്കയ്ക്ക് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. പ്രിയങ്ക രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുമ്പോള്‍ റായ്ബറേലിയില്‍ ആരെന്ന ചോദ്യത്തിനുള്ള ഉത്തരമാകും പ്രിയങ്കയെന്നും കണക്കാക്കപ്പെടുന്നുണ്ട്.

 പ്രിയങ്കയ്ക്ക് തന്നെ ചുമതല

പ്രിയങ്കയ്ക്ക് തന്നെ ചുമതല

അതേസമയം അവര്‍ റായ്ബറേലിയില്‍ സ്ഥാനാര്‍ത്ഥിയാകുമോയെന്ന കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പൊന്നും കോണ്‍ഗ്രസ് നടത്തിയിട്ടില്ല. എന്നാല്‍ കിഴക്കന്‍ ഉത്തര്‍പ്രേദശില്‍ ഉള്‍പ്പെടുന്ന അമേഠിയുടേയും റായ്ബറേലിയുടേയും ചുമതല പ്രിയങ്കയ്ക്ക് തന്നെയാണ്.

 സ്ഥാനാര്‍ത്ഥി ആക്കില്ല

സ്ഥാനാര്‍ത്ഥി ആക്കില്ല

പ്രിയങ്കയെ ഇത്തവണ റായ്ബറേലിയില്‍ സ്ഥാനാര്‍ത്ഥിയാക്കില്ലെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. മത്സരത്തിനിറക്കുന്നതിന് പകരം പ്രതാപ്ഗഡ്, സുല്‍ത്താന്‍പൂര്‍ പോലുള്ള മണ്ഡലങ്ങളില്‍ പ്രീയങ്കയെ ഉപയോഗിച്ച് സ്വാധീനമുറപ്പിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം.

 വരുണ്‍ ഗാന്ധിയുടെ മണ്ഡലം

വരുണ്‍ ഗാന്ധിയുടെ മണ്ഡലം

സുല്‍ത്താന്‍പൂര്‍ വരുണ്‍ ഗാന്ധിയുടെ മണ്ഡലമാണ്. ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുന്ന വരുണ്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കുമെന്ന രീതിയില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. വരുണിന്‍റെ കോണ്‍ഗ്രസ് പ്രവേശനത്തിന് രാഹുല്‍ ഗാന്ധി പച്ചക്കൊടു കാണിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

 പ്രിയങ്ക തലവരമാറ്റും?

പ്രിയങ്ക തലവരമാറ്റും?

പ്രിയങ്കയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വരുണ്‍ അതുകൊണ്ട് തന്നെ ഇത്തവണ സുല്‍ത്താന്‍പൂറില്‍ കോണ്‍ഗ്രസിന് വേണ്ടി രംഗത്തിറങ്ങുമോയെന്നതും കണ്ടറിയാം.പ്രിയങ്കയുടെ വരവ് അതിനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

 കോണ്‍ഗ്രസിന് അധിക സീറ്റുകള്‍

കോണ്‍ഗ്രസിന് അധിക സീറ്റുകള്‍

കോണ്‍ഗ്രസിനെ പുറത്ത് നിര്‍ത്തി യുപിയില്‍ എസ്പി-ബിഎസ്പി സഖ്യം ഒരുമിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഈ സഖ്യം ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുക കോണ്‍ഗ്രസിനാണെന്ന് നേരത്തേ തന്നെ വിലയിരുത്തപ്പെട്ടിരുന്നു.പ്രിയങ്കയുടെ സ്വാധീനം കൂടി ഉറപ്പായതോടെ അധികം സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

 ഇറങ്ങിയത് രണ്ടിടത്ത് മാത്രം

ഇറങ്ങിയത് രണ്ടിടത്ത് മാത്രം

ഇന്ദിരാഗാന്ധിയുടെ കരിസ്മയാണ് പ്രിയങ്കയുടെ മൂലധനം. മാത്രമല്ല മികച്ച പ്രാസംഗിക. ഒരു തിരുമാനമെടുത്താല്‍ അത് കൃത്യമായി നടപ്പാക്കാനുള്ള പക്വത ഇതെല്ലാം പ്രിയങ്കയ്ക്കുണ്ട്. കഴിഞ്ഞ തവണ അമേഠിയിലും റായ്ബറേലിയും മാത്രമായിരുന്നു പ്രിയങ്ക തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയത്.

 രാജ്യം മുഴുവന്‍ ഇറങ്ങും

രാജ്യം മുഴുവന്‍ ഇറങ്ങും

എന്നാല്‍ ഇത്തവണ അവര്‍ രാജ്യം മുഴുവന്‍ പ്രചരണത്തിന് ഇറങ്ങണം എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം. യുവാക്കളേയും സ്ത്രീകളേയും ഒരുപോലെ സ്വാധീനിക്കാനുള്ള കഴിവ് പ്രിയങ്കയ്ക്കുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

 സ്പോട്ട് ലൈറ്റില്‍ പ്രിയങ്ക ഗാന്ധി

സ്പോട്ട് ലൈറ്റില്‍ പ്രിയങ്ക ഗാന്ധി

2014 മുതല്‍ 'മോദി പ്രഭാവ'ത്തിലായിരുന്നു മാധ്യമങ്ങളും. അത് ബിജെപിക്ക് വലിയ രീതിയില്‍ ഗുണം ചെയ്തിട്ടുണ്ട്. ഇത്രയും കാലം പ്രിയങ്ക ഗാന്ധിയെന്ന നേതാവ് സ്പോട്ട് ലൈറ്റില്‍ ആയിരുന്നില്ല. ഇനി അങ്ങനെയാവില്ല കാര്യങ്ങള്‍. അവര്‍ക്ക് കൂടുതല്‍ മാധ്യമ ശ്രദ്ധ ലഭിക്കും. അത് വോട്ടായി മാറും, കോണ്‍ഗ്രസ് കണക്കാക്കുന്നുണ്ട്.

English summary
Priyanka Gandhi Enters Politics: Why BJP, SP-BSP Should Be Worried
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X