Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയങ്ക ഗാന്ധി രാജ്യസഭയിലേക്ക്; ഛത്തീസ്ഗഡില്‍ നിന്ന് മല്‍സരിക്കുമെന്ന് അഭ്യൂഹം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രാജ്യസഭയിലേക്ക് മല്‍സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് ബിജെപി വിരുദ്ധ നീക്കങ്ങള്‍ ശക്തിപ്പെടുത്തിയ പിന്നാലെയാണ് പ്രിയങ്ക ഗാന്ധി രാജ്യസഭയിലേക്ക് എത്തുമെന്ന വാര്‍ത്ത വന്നിരിക്കുന്നത്. അഹമ്മദ് പട്ടേല്‍ ജീവിച്ചിരുന്ന സമയത്ത് ഛത്തീസ്ഗഡില്‍ നിന്നുള്ള രണ്ട് ഒഴിവുകളില്‍ ഒന്നില്‍ പ്രിയങ്കയെ മല്‍സരിപ്പിക്കാന്‍ ആലോചന നടന്നിരുന്നു. എന്നാല്‍ കുടുംബാംഗങ്ങളെ മാത്രം മല്‍സരിപ്പിക്കുന്നു എന്ന് ബിജെപി പ്രചരിപ്പിക്കുമെന്ന് വിലയിരുത്തി അന്ന് തീരുമാനം മാറ്റി. ഇപ്പോള്‍ സാഹചര്യം മാറി. ബിജെപിക്കെതിരായ കോണ്‍ഗ്രസിന്റെ ദേശീയ മുഖങ്ങളില്‍ ഒന്നായി പ്രിയങ്ക മാറിയിരിക്കുന്നു. പാര്‍ട്ടിയുടെ പ്രധാന പ്രചാരകയായി പ്രിയങ്ക എത്തുകയും ചെയ്യുന്നു. തുടര്‍ന്നാണ് രാജ്യസഭയിലേക്ക് പ്രിയങ്കയെ മല്‍സരിപ്പിക്കാമെന്ന ചര്‍ച്ച വന്നിരിക്കുന്നത്.

p

പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍ വേണം എന്ന് ആഗ്രഹിക്കുന്ന ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കളുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനിയും രണ്ടു വര്‍ഷമുള്ളതിനാല്‍ രാജ്യസഭ വഴി പാര്‍ലമെന്റില്‍ എത്തട്ടെ എന്നാണ് ഇവര്‍ പറയുന്നത്. കേരളം, പഞ്ചാബ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെല്ലാം രാജ്യസഭയിലക്ക് ഒഴിവുണ്ട്. കേരളത്തില്‍ കോണ്‍ഗ്രസിന് ഒരു സീറ്റാണുള്ളത്. ഇതില്‍ എകെ ആന്‍ണി മല്‍സരിക്കാനില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യുവ മുഖങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്നതിനിടെ പ്രിയങ്ക ഗാന്ധിയെ പരിഗണിച്ചേക്കില്ല. മാത്രമല്ല, രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്നുള്ള എംപിയാണ്. ഈ സാഹചര്യത്തില്‍ പ്രിയങ്കയും കേരളത്തില്‍ നിന്ന് മല്‍സരിച്ചാല്‍ തെറ്റായ പ്രചാരണങ്ങള്‍ക്ക് ഇടയാക്കും.

പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നിരിക്കുകയാണ്. ഈ മാസം 31നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സുരക്ഷിതമായ സംസ്ഥാനം രാജസ്ഥാനും ഛത്തീസ്ഗഡുമാണ്. പ്രിയങ്കയ്ക്ക് സീറ്റ് നല്‍കാന്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനും താല്‍പ്പര്യമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എഎന്‍ഐയുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. പാര്‍ലമെന്റംഗമായാല്‍ തനിക്ക് ജനങ്ങളുടെ ക്ഷേമത്തിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ഇക്കാര്യത്തില്‍ കുടുംബവുമായി ആലോചിച്ച് അന്തിമ തീരുമാനമെടുക്കും. നാളെ ഞാന്‍ രാഷ്ട്രീയത്തില്‍ ചേരുകയാണെങ്കില്‍ ജനങ്ങളെ വലിയ രീതിയില്‍ സഹായിക്കാനുള്ള അവസരമായി ഉപയോഗിക്കും. ബിജെപിക്കെതിരെ പോരാടണമെങ്കില്‍ പാര്‍ലമെന്റംഗമാകണം. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും വേണം. കുടുംബവുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും റോബര്‍ദ് വദ്ര പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+