Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്വിറ്ററില്‍ തരംഗമായി പ്രിയങ്ക ഗാന്ധി; വിറളിപൂണ്ട് ബിജെപി, എതിര്‍ പ്രചരണവും പരിഹാസവും ശക്തം

ദില്ലി: കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി ചുമതലയേറ്റതിന്നി പിന്നാലെ സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോമുകളിലും സജീവമാകാന് പ്രിയങ്ക ഗാന്ധിയുടെ തീരുമാനം. പരമ്പരാഗത രീതിയിലുള്ള പ്രചരണങ്ങള്‍ക്കൊപ്പം സാമൂഹ്യമാധ്യമങ്ങളും ശക്തമായി ഉപയോഗപ്പെടുത്തണമെന്നാണ് കോണ്‍ഗ്രസ് തീരുമാനം.

ജനങ്ങളോട് നിരന്തരം സംവദിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകാന്‍ ട്വിറ്ററില്‍ അക്കൗണ്ട് തുറങ്ങി പ്രിയങ്ക ഗാന്ധി തന്നെ അണികള്‍ക്ക് കൃത്യമായ സന്ദേശവും നല്‍കികഴിഞ്ഞു. പ്രിയങ്കയുടെ ട്വിറ്റര്‍ പ്രവേശനത്തിന് അത്ഭുതപൂര്‍വ്വമായ പിന്തുണയായിരുന്നു ലഭിച്ചത്. ഇതോടെ ശരിക്കും വിറളി പിടിച്ചത് ബിജെപി കേന്ദ്രങ്ങളിലാണ് എന്ന് വ്യക്തമാക്കുന്നതാണ് അവരുടെ പ്രതികരണങ്ങള്‍.

ട്വിറ്ററില്‍ അക്കൗണ്ട്

ട്വിറ്ററില്‍ അക്കൗണ്ട്

പാര്‍ട്ടി ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുത്തിന് ശേഷം ആദ്യമായി ഉത്തര്‍പ്രദേശില്‍ എത്തുന്നതിന് തലേദിവസമായിരുന്നു പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയത്. ഇതുവരെ ഇന്‍സ്റ്റഗ്രാമില്‍ മാത്രമായിരുന്നു പ്രിയങ്ക ഗാന്ധിക്ക് അക്കൗണ്ട് ഉണ്ടായിരുന്നത്.

ഞെട്ടിക്കുന്ന വരവേല്‍പ്പ്

ഞെട്ടിക്കുന്ന വരവേല്‍പ്പ്

പ്രിയങ്കയുടെ ട്വിറ്റര്‍ പ്രവേശനത്തിന് ഏവരേയും ഞെട്ടിക്കുന്ന വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. അക്കൗണ്ട് തുറന്ന് നിമിഷങ്ങള്‍ക്ക് പ്രിയങ്ക ഗാന്ധിയെ ഫോളോ ചെയ്യുന്നവരുടെ എണ്ണം ഇരുപതിനായിരം കഴിഞ്ഞിരുന്നു. ഫോളേവേഴ്സിന്‍റെ എണ്ണം ഇപ്പോഴും റെക്കോര്‍ഡുകള്‍ ഭേദിച്ചു മുന്നേറുകയാണ്.

വെരിഫൈഡ്

വെരിഫൈഡ്

ഒരു ട്വീറ്റ് പോലും ചെയ്യുന്നതിന് മുമ്പ് തന്നെ പ്രിയങ്കയുടെ അക്കൗണ്ട് ട്വിറ്റര്‍ വെരിഫൈഡ് ചെയ്യുകയും ചെയ്തിരുന്നു. ഒരു ട്വീറ്റ് പോലും നടത്ത നടത്താത്ത പ്രിയങ്കയുടെ അക്കൗണ്ടിന് വെരിഫിക്കേഷന്‍ നല്‍കിയ നടപടിക്കെതിരെ വലിയ വിമര്‍‌ശനമാണ് എതിരാളികള്‍ ഉയര്‍ത്തുന്നത്.

പരിഹാസം

പരിഹാസം

ഇത്തരത്തില്‍ വെരിഫിക്കേഷന്‍ നല്‍കിയതും 10000ല്‍ അധികം പിന്തുടരുന്നവരെ കിട്ടിയതും പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം പോലെയാണെന്നാണ് വിമര്‍ശകരുടെ പരിഹാസം. പ്രധാനമായും ബിജെപി അനുകൂല ട്വിറ്റര്‍ ഹാന്‍റിലുകളില്‍ നിന്നാണ് ട്രോളുകളും വിമര്‍ശനങ്ങളും വരുന്നത്.

വിശദീകരണം

വിശദീകരണം

സെലിബ്രേറ്റികള്‍ക്ക് ഇത്തരത്തില്‍ വളരെ പെട്ടെന്ന് തന്നെ വെരിഫിക്കേഷന്‍ നല്‍കുന്ന രീതി ട്വിറ്ററിനുണ്ടെന്നാണ് ഔദ്യോഗികമായി എത്തുന്ന വിശദീകരണം. എന്തായാലും വിമര്‍ശനങ്ങള്‍ക്കിടയിലും പ്രിയങ്കയെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നവരെ എണ്ണം ഒരോ നിമിഷത്തിലും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്.

സൂപ്പര്‍ സ്റ്റാര്‍

സൂപ്പര്‍ സ്റ്റാര്‍

പ്രിയങ്ക ഗാന്ധിയെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണം രണ്ട് ലക്ഷത്തിനോട് അടുത്ത് കഴിഞ്ഞു. വെറും 12 മണിക്കൂര്‍ കൊണ്ട് ഒരു ലക്ഷത്തിലധികം ഫോളോവേഴ്സ്, പ്രിയങ്കയാണ് യഥാര്‍ത്ഥ സോഷ്യല്‍ മീഡിയ സൂപ്പര്‍ സ്റ്റാറെന്നായിരുന്നു ശശി തരൂര്‍ എംപി കഴിഞ്ഞ ദിവസം പറഞ്ഞത്. .

ഏഴ് പേരെ

ഏഴ് പേരെ

നിലവില്‍ ഏഴ് പേരെ മാത്രമാണ് പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്. ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട്, കോണ്‍ഗ്രസ് പ്രസിഡന്‍റും സഹോദരനുമായ രാഹുല്‍ ഗാന്ഘി, സച്ചിന്‍ പൈലറ്റ്, അഹമ്മദ് പട്ടേല്‍, ജ്യോതിരാദിത്യ സിന്ധ്യ, രണ്‍ദീപ് സിംഗ് സുജേവാല, അശോക് ഗെഹ്ലോട്ട് എന്നിവരാണ് ആ ഏഴുപേര്‍.

പുതിയ പോര്‍മുഖം

പുതിയ പോര്‍മുഖം

ട്വിറ്ററില്‍ അക്കൗണ്ട് തുറക്കുന്നിലൂടെ ബിജെപിയെ കടന്നാക്രമിക്കാനുള്ള പുതിയ പോര്‍മുഖം കൂടിയാണ് പ്രിയങ്ക തുറന്നിരിക്കുന്നത്.പ്രിയങ്കയുടെ ആദ്യ ട്വീറ്റ് എന്തായിരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് അണികള്‍.

റാഫേല്‍ അഴിമതി

റാഫേല്‍ അഴിമതി

ബിജെപിയുടെ റാഫേല്‍ അഴിമതി തന്നെയായിരിക്കും പ്രിയങ്കയുടെ ആദ്യ ട്വീറ്റിന് ആധാരമാവുകയെന്നാണ് അണികള്‍ പ്രതീക്ഷിക്കുന്നത്. ഉത്തര്‍പ്രദേശിലെ പാര്‍ട്ടി നയങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള ട്വീറ്റ് പ്രതീക്ഷിക്കുന്നവരും ഏറെയാണ്.

അറിയിച്ചത്

അറിയിച്ചത്

പ്രിയങ്ക ഗാന്ധി അക്കൗണ്ട് തുറന്നതായി കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലൂടെ അറിയിക്കുകയായിരുന്നു. . ഏവരും പ്രിയങ്ക ഗാന്ധിയെ ട്വിറ്റില്‍ പിന്തുടരാനും കോണ്‍ഗ്രസ് പ്രിയങ്കയെ ടാഗ് ചെയ്തുകൊണ്ട് ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+