കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ ഒന്നല്ല 2 തന്ത്രങ്ങള്‍, പ്രിയങ്ക ദളിത് രക്ഷക, പുതിയ മോഡല്‍, യോഗിക്കെതിരെ ഒന്നിപ്പിക്കും!!

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ജാതി സമവാക്യങ്ങളെ മാറ്റിയെഴുതാനുള്ള ഫോര്‍മുലയുമായി കോണ്‍ഗ്രസ്. 2016 മുതല്‍ രാഹുല്‍ ഗാന്ധി നടപ്പാക്കാന്‍ ശ്രമിക്കുന്ന തന്ത്രത്തിന് വഴിയൊരുങ്ങുകയാണ് ഇതിലൂടെ സംഭവിക്കാന്‍ പോകുന്നത്. നേരത്തെ ദളിതുകള്‍ക്കിടയില്‍ വലിയൊരു പര്യടനം രാഹുല്‍ നടത്തിയിരുന്നെങ്കിലും, ഇത് തുടര്‍ന്ന് പോരാത്തത് വലിയ തിരിച്ചടിയായിരുന്നു. എന്നാല്‍ ദീര്‍ഘകാലത്തില്‍ ഇത് ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞിരിക്കുകയാണ്. ദളിത് മാത്രമല്ല നഷ്ടമായ ബ്രാഹ്മണ വോട്ടുകളുടെയും മണ്ഡലങ്ങളുടെയും വലിയൊരു കണക്കെടുപ്പ് തന്നെ നടത്തി മുന്നേറാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

ഒന്നിനെയും പേടിക്കാനില്ല

ഒന്നിനെയും പേടിക്കാനില്ല

സംസ്ഥാനത്ത് ഏറ്റവും സമ്മര്‍ദമില്ലാതെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത് കോണ്‍ഗ്രസിനാണ്. ഇക്കാര്യം എല്ലാ ജില്ലാ ഘടകങ്ങളെയും കോണ്‍ഗ്രസ് ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഒന്നാമത്തെ കാര്യം കോണ്‍ഗ്രസ് ഇപ്പോള്‍ ദുര്‍ബലമാണ്. എത്ര സീറ്റ് കിട്ടിയാലും അത് പാര്‍ട്ടിക്ക് നേട്ടം തന്നെയാണ്. അതുകൊണ്ട് എല്ലാം മറന്ന് പ്രവര്‍ത്തിക്കാം. രണ്ടാമത്തേത് സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും ബിജെപിയും ഒരുപോലെ ഇവരുടെ വോട്ടുബാങ്ക് കോണ്‍ഗ്രസ് ചോര്‍ത്തുമോ എന്ന് ഭയപ്പെടുന്നുണ്ട്. അതും കോണ്‍ഗ്രസിന് നേട്ടമായി മാറും.

ബാലന്‍സിംഗ് തന്ത്രം

ബാലന്‍സിംഗ് തന്ത്രം

കോണ്‍ഗ്രസ് എല്ലാ വിഭാഗത്തിന്റെയും പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നുണ്ട്. ബ്രാഹ്മണ വിഭാഗക്കാരെ കൊലപ്പെടുത്തുന്ന കാര്യം ആദ്യം ഉന്നയിച്ച് വിഷയമാക്കിയത് കോണ്‍ഗ്രസാണ്. പിന്നീട് എസ്പിക്കും ബിഎസ്പിക്കും ഇത് ഏറ്റെടുക്കേണ്ടി വന്നു. ഇതേ രീതിയിലേക്ക് പല വിഷയങ്ങളില്‍ പ്രതിപക്ഷത്തെ ഒന്നടങ്കം കൊണ്ടുവന്നാല്‍ നേട്ടം കോണ്‍ഗ്രസിലേക്ക് എത്തുമെന്ന് പ്രിയങ്ക പറയുന്നു. എല്ലാ വിഭാഗത്തിന്റെ പിന്തുണ ഇതിലൂടെ കോണ്‍ഗ്രസ് നേടിയെടുക്കും. ദളിതുകളും ബ്രാഹ്മണ വിഭാഗവും ജില്ലാതലങ്ങളില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നുണ്ട്.

യോഗിയുടെ കരുത്ത്

യോഗിയുടെ കരുത്ത്

യോഗി സംസ്ഥാനത്ത് മൊത്തത്തില്‍ വേരോട്ടമുള്ള നേതാവല്ല. ഗൊരഖ്‌നാഥ് മന്ദിറിന്റെയും ഹിന്ദു യുവവാഹിനിയുടെയും കരുത്തിലാണ് യോഗി സംസ്ഥാനത്താകെ ശക്തനായത്. ഹിന്ദു യുവവാഹിനി ബ്രാഹ്മണര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത് ക്ഷത്രിയ വോട്ടുകള്‍ക്ക് വേണ്ടിയാണ്. എന്നാല്‍ ഗൊരഖ്‌നാഥ് ക്ഷേത്രത്തിലെ പലരും ബ്രാഹ്മണ വിഭാഗവുമായി അടുപ്പമുള്ളവരാണ്. ഇവര്‍ യോഗിക്കൊപ്പം നില്‍ക്കില്ലെന്ന നിലപാടിലാണ്. ഈ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് പ്രിയങ്ക ക്ഷേത്ര സന്ദര്‍ശനം അടക്കം പ്ലാന്‍ ചെയ്തിരുന്നത്. ഈ കോട്ട പൊളിയുമെന്നാണ് ഇപ്പോഴത്തെ ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നത്.

Recommended Video

cmsvideo
congress may have 2 instant changes and rahul gandhi will return | Oneindia Malayalam
ദളിത് പ്രേമം

ദളിത് പ്രേമം

കോണ്‍ഗ്രസില്‍ അടിമുടി ദളിത് വല്‍ക്കരണം ശക്തമാക്കാനാണ് ഗാന്ധി കുടുംബം ഒരുങ്ങുന്നത്. രണ്ട് വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പിന് ഉള്ളതിനാല്‍ അത് സാധ്യമാകും. പ്രിയങ്ക മഹാരാഷ്ട്ര മന്ത്രിയായ നിതിന്‍ റാവത്ത്, അജയ് കുമാര്‍ ലല്ലു, പിഎല്‍ പൂനിയ എന്നിവരെയാണ് അസംഖഡിലേക്ക് കഴിഞ്ഞ ദിവസം പറഞ്ഞയച്ചത്. ഇവിടെ ദളിത് ഗ്രാമമുഖ്യനെ മുന്നോക്ക വിഭാഗക്കാര്‍ വെടിവെച്ച് കൊന്നിരുന്നു. താക്കൂര്‍ വിഭാഗമാണ് ഇവരെ കൊലപ്പെടുത്തിയത്. പ്രിയങ്ക ദളിത് നേതാക്കളെ മാത്രമാണ് ദളിത് മേഖലയിലേക്ക് പ്രചാരണത്തിനായി നിയോഗിച്ചത്. ഇത് അവരുമായി ബന്ധം കൂടുതല്‍ ലളിതമാക്കും. യോഗിയുടെ വിഭാഗമാണ് താക്കൂര്‍ എന്നത് ബിജെപിക്ക് വലിയ ഭീഷണിയാണ്.

പ്രിയങ്ക ദളിത് രക്ഷക

പ്രിയങ്ക ദളിത് രക്ഷക

പ്രിയങ്കയെ രക്ഷകയുടെ റോളിലേക്ക് മാറ്റാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. അതിനായി സോന്‍ഭദ്രയില്‍ പ്രിയങ്ക ഓടിയെത്തിയതാണ് കോണ്‍ഗ്രസ് ഉയര്‍ത്തി കാണിക്കുന്നത്. മായാവതിയുടെ അഭാവം പ്രിയങ്ക എല്ലായിടത്തും ഉന്നയിക്കുന്നുണ്ട്. ബിഎസ്പി ദളിതരെ ഉപേക്ഷിച്ചെന്ന പ്രചാരണം സോഷ്യല്‍ മീഡിയയില്‍ വരെ വന്‍ ഹിറ്റായിരുന്നു. ഇതിലൂടെ ബിഎസ്പി നേതാക്കളെ കോണ്‍ഗ്രസിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യവുമുണ്ട്. മായാവതിയുടെ സമീപകാലത്തെ നിലപാടുകള്‍ ബിജെപിക്ക് അനുകൂലമായിരുന്നു എന്ന് ദളിത് കോട്ടകളില്‍ അലയടിക്കുകയാണ്. ചന്ദ്രശേഖര്‍ ആസാദ് വരുന്നതോടെ ബിഎസ്പിയുടെ അവസാനം പൂര്‍ണമാകുമെന്നും പ്രിയങ്ക ഉറപ്പിക്കുന്നു.

ബ്രാഹ്മണരിലേക്ക് നോട്ടം

ബ്രാഹ്മണരിലേക്ക് നോട്ടം

സോഷ്യല്‍ മീഡിയയില്‍ ജിതിന്‍ പ്രസാദ തുടങ്ങിയ ബ്രാഹ്മണ ഏകോപനം വിജയം കണ്ടിരുന്നു. ബ്രാഹ്മണ ചേതന സംവാദമാണ് നടത്തിയത്. ഇതില്‍ ബ്രാഹ്മണ വിഭാഗം ഉന്നയിച്ച ഓരോ പ്രശ്‌നങ്ങളും വരുന്ന തദ്ദേശ തിരഞ്ഞെടുപ്പ് മുതല്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലുണ്ടാവും. ചിലതൊക്കെ കോണ്‍ഗ്രസ് പരിഹരിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. ലോക്ഡൗണിന് മുമ്പേ ജിതിന്‍ സംസ്ഥാന പര്യടനം ആരംഭിച്ചതാണ് കോണ്‍ഗ്രസ് നേട്ടമായിരിക്കുന്നത്. യോഗി സര്‍ക്കാരിന്റെ കാലത്ത് കൊല്ലപ്പെട്ട ബ്രാഹ്മണരുടെ വീടുകളില്‍ ജിതിന്‍ നേരിട്ടെത്തി പിന്തുണ നല്‍കി. പ്രിയങ്കയുടെ പിന്തുണയോടെയാണ് ഈ നീക്കങ്ങളെല്ലാം.

കൂടുതല്‍ നേതാക്കള്‍

കൂടുതല്‍ നേതാക്കള്‍

ബ്രാഹ്മണ വോട്ടുകളും ദളിത് ഫോര്‍മുലയും ചേര്‍ന്നാണ് യോഗി നേരിടാന്‍ പ്രിയങ്ക ഉപയോഗിക്കുന്നത്. മുസ്ലീം വോട്ടുകള്‍ എപ്പോഴും കോണ്‍ഗ്രസിലേക്ക് എത്താറുണ്ട്. ആചാര്യ പ്രമോദ് കൃഷ്ണം, മുന്‍ വാരണാസി എംപി രാജേഷ് മിശ്ര എന്നിവരെയും പ്രിയങ്ക ബ്രാഹ്മണരെ കൂടെ നിര്‍ത്താനായി ഉപയോഗിക്കുന്നുണ്ട്. പരശുരാമ ജയന്തി സംസ്ഥാനത്ത് അവധിദിനമായി പ്രഖ്യാപിക്കണമെന്ന വാദം വരെ കോണ്‍ഗ്രസ് ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം ബിജെപിയിലെ തന്നെ പല ബ്രാഹ്മണ നേതാക്കളും താക്കൂറുകള്‍ക്ക് ബിജെപിയില്‍ പിന്തുണ കൂടുന്നതില്‍ അതൃപ്തരാണ്.

English summary
priyanka gandhi may emerge as a dalit icon in uttar pradesh to beat bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X