• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രസംഗത്തില്‍ അബദ്ധം, പിന്നാലെ കുസൃതി ചിരി.. പ്രിയങ്കയുടെ വീഡിയോ വൈറലാകുന്നു

  • By

ലോക്സഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ തുറുപ്പാണ് പ്രിയങ്ക ഗാന്ധിയെ വിലയിരുത്തപ്പെടുന്നത്. ഇന്ദിരാ ഗാന്ധിയുമായുള്ള സാമ്യത, വാക് ചാതുര്യം, മികച്ച പ്രാസംഗിക ഇതൊക്കെയാണ് പ്രിയങ്കയെന്ന 46 കാരിയിലെ പ്ലസ് പോയിന്‍ററുകള്‍. ഹിന്ദി ഭാഷ അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്ന പ്രിയങ്കയുടെ കഴിവിനേയും മാധ്യമങ്ങള്‍ വാഴ്ത്താറുണ്ട്. എന്നാല്‍ പാര്‍ട്ടി തുറുപ്പിന്' കഴിഞ്ഞ ദിവസം യുപിയിലെ ഫത്തേപൂര്‍ സിക്രിയില്‍ നടന്ന പ്രസംഗത്തില്‍ ചെറിയൊരു അബദ്ധം പിണഞ്ഞു.ആ ഹിന്ദി പ്രസംഗ അബദ്ധം ചിരിയായി മാറും മുന്‍പ് തന്നെ പ്രിയങ്ക തിരുത്തി. പ്രസംഗം ഒഴുക്കില്‍ തന്നെ പോയി.

'സുധാകരാ,ഇത്തിരി ഉളുപ്പ്.. പ്രിയങ്കയും സോണിയയും ഇത് കേള്‍ക്കുന്നുണ്ടല്ലോ ല്ലേ"

എന്നാല്‍ പ്രിയങ്കയുടെ ചിരി പടര്‍ത്തിയ പ്രസംഗവും പ്രിയങ്കയുടെ കുസൃതി നിറഞ്ഞ ചിരിയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ആ രസകരമായ വീഡിയോ ദാ ഇങ്ങനെ

 താരപ്രചാരക

താരപ്രചാരക

യുപിയിലെ താരപ്രചാരകയാണ് കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധി. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്കയും തെരഞ്ഞെടുപ്പ് പ്രചരണത്തിനായി യുപിയില്‍ എത്തിയിരുന്നു.

 കടന്നാക്രമണം

കടന്നാക്രമണം

പ്രസംഗത്തില്‍ ഉടനീളം ബിജെപിയെ കടന്നാക്രമിക്കുന്നതിനിടയിലാണ് ആ അബദ്ധം പ്രിയങ്ക ഗാന്ധിക്ക് സംഭവിച്ചത്. രാഹുല്‍ ഗാന്ധിയ്ക്ക് മുന്‍പേ ആയിരുന്നു പ്രിയങ്കയുടെ പ്രസംഗം.

 പ്രകടന പത്രിക

പ്രകടന പത്രിക

പ്രസംഗത്തില്‍ കോണ്‍ഗ്രസിന്‍റെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളെ കുറിച്ചായിരുന്നു പ്രിയങ്ക ഗാന്ധി സംസാരിച്ച് തുടങ്ങിയത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ എല്ലാവര്‍ക്കും സൗജന്യ ചികിത്സാ സഹായം ലഭിക്കുമെന്നായിരുന്നു പ്രിയങ്ക ഉദ്ദേശിച്ചത്.

 സൗജന്യ ആരോഗ്യം

സൗജന്യ ആരോഗ്യം

എന്നാല്‍ പ്രസംഗിച്ചപ്പോള്‍ ചെറുതായൊന്ന് സംഭവം പാളി. സര്‍ക്കാര്‍ ആശുപത്രികളില്‍ പാവങ്ങള്‍ക്ക് സൗജന്യ ചികിത്സ ലഭിക്കും എന്ന് പറയുന്നതിന് പകരം, സൗജന്യ ആരോഗ്യം ലഭിക്കുമെന്നായിരുന്നു പ്രിയങ്ക പറഞ്ഞത്.

 കുസൃതി ചിരി

കുസൃതി ചിരി

എന്നാല്‍ പെട്ടെന്ന് തന്നെ പ്രിയങ്കയ്ക്ക് അബദ്ധം പിടികിട്ടി. ഇതോടെ താന്‍ പറഞ്ഞ അബദ്ധം ഓര്‍ത്ത് പ്രിയങ്ക ഗാന്ധി ചിരി തുടങ്ങി. ഉടന്‍ തന്നെ തെറ്റ് തിരുത്തുകയും ചെയ്തു.

 ആരോഗ്യം കിട്ടിയിരുന്നേല്‍

ആരോഗ്യം കിട്ടിയിരുന്നേല്‍

ആരോഗ്യം അല്ല, ചികിത്സ അതാണ് താന്‍ ഉദ്ദേശിച്ചതെന്ന് പ്രിയങ്ക പറഞ്ഞു. ആരോഗ്യവും സൗജന്യമായി കിട്ടുകയായിരുന്നെങ്കില്‍ നന്നാകുമായിരുന്നു, എന്നും കുസൃതി ചിരിയോടെ പ്രിയങ്ക ഗാന്ധി പറഞ്ഞു.

 അബദ്ധം

അബദ്ധം

പ്രിയങ്കയുടെ പ്രസംഗത്തിലെ അബദ്ധവും കുസൃതി ചിരിയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. അതേസമയം

ഫത്തേപൂര്‍ സിക്രിയില്‍ നടന്ന പൊതുറാലിയിലും പ്രിയങ്ക ഗാന്ധി ബിജെപിക്കെതിരെ ആഞ്ഞടിച്ചിരുന്നു.

മോദിക്കെതിരെ

മോദിക്കെതിരെ

പാക്കിസ്താനെതിരെ നടത്തിയ ആക്രമണങ്ങളെ കുറിച്ച് സംസാരിക്കാതെ രാജ്യത്തെ ജനങ്ങളെ കുറിച്ച് സംസാരിക്കാന്‍ മോദി തയ്യാറാകട്ടെയെന്നായിരുന്നു പ്രിയങ്ക ഗാന്ധി വെല്ലുവിളിച്ചു.

 സ്ത്രീ സുരക്ഷ

സ്ത്രീ സുരക്ഷ

സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്ക് ബിജെപി എന്ത് നയമാണ് സ്വീകരിച്ചത്. കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും വേണ്ടി എന്താണ് ചെയ്തത്, ജനങ്ങളോട് അക്കാര്യങ്ങള്‍ ബിജെപി വ്യക്തമാക്കണമെന്നും പ്രിയങ്ക പറഞ്ഞു.

 പയറ്റി തെളിഞ്ഞ് പ്രിയങ്ക

പയറ്റി തെളിഞ്ഞ് പ്രിയങ്ക

കോണ്‍ഗ്രസിന്‍റെ റാലി നടന്നത്. തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ജനകീയ പദ്ധതികള്‍ അവതരിപ്പിച്ച് രാഹുല്‍ മുന്നേറുമ്പോള്‍ എതിരാളികളെ രൂക്ഷമായി വിമര്‍ശിച്ച് പയറ്റി തെളിയുകയാണ് പ്രിയങ്ക.

വീഡിയോ

വീഡിയോ വൈറല്‍

ഓളെ കൊണ്ട് നടക്കൂല! വെറുതേ പഠിപ്പിച്ച് ടീച്ചറാക്കി".. സ്ത്രീവിരുദ്ധതയുമായി കെ സുധാകരന്‍റെ വീഡിയോ

'ഇടതുപക്ഷം ശരിയായ പക്ഷമാണെന്ന് തിരിച്ചറിയാന്‍ വൈകിക്കൂടാ, 'പിള്ളയുടെ സുവര്‍ണാവസര പ്രസംഗം മറക്കരുത്

English summary
Priyanka Gandhi mixes up words at Fatehpur Sikri rally, but laughs it off
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X